കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, എന്‍. മനോജ്, സുന്ദരി മോഹന്‍ദാസ്, കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ്മാരായ ഷീല മനോഹരന്‍, ബീന സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉള്‍പ്പടെയുള്ള മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്,തദ്ദേശം, ഇറിഗേഷന്‍, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. തുടങ്ങിയവിവിധ വകുപ്പുകളിലെയും, സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ റോഡുകളുടേയും കാനകള്‍ അടിയന്തിരമായി വൃത്തിയാക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അടിയന്തിരമായി ട്രീ കമ്മറ്റികള്‍ ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഓടന്‍ചിറ ഷട്ടര്‍ പ്രവര്‍ത്തനം കാര്യക്ഷമ മാക്കാവാന്‍ നടപടി സ്വീകരിക്കും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കും അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളില്‍ പകര്‍ച്ച വ്യാധിയുടെ സാന്നിധ്യമുണ്ടോ എന്ന് കൃത്യമായ നിരീക്ഷണം നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുള്ള പഞ്ചായത്തുകളില്‍ ആവശ്യമായ ചാര്‍ജ് നല്‍കുന്നതിനും നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ആവശ്യമുയര്‍ന്നു. പുഴയുടേയും, കനാലുകളുടെയും ഗതിമാറ്റം മൂലം തകര്‍ന്ന തീര പ്രദേശങ്ങളില്‍ ആവശ്യമായ സംരക്ഷണനടപടികള്‍ സ്വീകരിക്കണമെന്നുീ യോഗം ആവശ്യപ്പെട്ടു. പുതുക്കാട് മണ്ഡലം നോഡല്‍ ഓഫീസര്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി. ജിനീഷ് അവലോകനത്തിന് നേതൃത്വം നല്‍കി.
പുതുക്കാട് മണ്ഡലം മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം സംഘടിപ്പിച്ചു
