ആനന്ദപുരം സ്വദേശി കൊരട്ടിക്കാട്ടില്‍ വീട്ടില്‍ 32 വയസുള്ള വിഷ്ണു ആണ് പിടിയിലായത്. 30 വയസുള്ള യദുകൃഷ്ണന്‍ ആണ് കൊല്ലപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെയും പുതുക്കാട് എസ്എച്ച്ഒ സജീഷ്‌കുമാറിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ആനന്ദപുരത്തെ പാടത്തിനടുത്തുള്ള മരുന്നു കമ്പനിക്ക് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മുഖത്തും കഴുത്തിലും പരിക്കുണ്ട്. പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ ദേഹാസ്വാസ്ഥമുണ്ടായ വിഷ്ണുവിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കി. ബുധനാഴ്ച രാത്രി ആനന്ദപുരം കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. ഇവരുടെ വീട്ടില്‍ വെച്ച് അന്നേ ദിവസം രണ്ടാനച്ചനുമായി വിഷ്ണു തര്‍ക്കം നടന്നിരുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജ്യേഷ്ഠനും അനുജനും തമ്മിലും തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം ഷാപ്പില്‍ വച്ച് വീണ്ടും തര്‍ക്കം ഉടലെടുത്തത്. ഷാപ്പില്‍ നിന്നും കള്ളുകുപ്പിയും, പട്ടികയും എടുത്താണ് ജ്യേഷ്ഠന്‍ വിഷ്ണു അനുജന്‍ യദുകൃഷ്ണന്റെ തലയിലും ദേഹത്തും മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതര പരിക്കേറ്റ യദുകൃഷ്ണനെ പിന്നീട് ആംബുലന്‍സ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പുതുക്കാട് പോലീസ് സ്ഥലത്തെത്തുന്നതിന് മുന്‍പേ വിഷ്ണു സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പൊലീസിന്റെ പിടിയിലായി. സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. പ്രദീപ്, കൃഷ്ണന്‍, ലിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, സുജിത്ത്, അജി, ഷഫീക്ക്, ദീപക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനീഷ്, കിഷോര്‍, നവീന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
ആനന്ദപുരം ഷാപ്പില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ ജ്യേഷ്ഠന്‍ അറസ്റ്റില്‍
