nctv news pudukkad

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.പി. ജോസിന് സ്വീകരണവും ബ്ലോക്ക് പ്രവര്‍ത്തകര്‍ക്ക് സംഘടനാ ശില്പശാലയും നടത്തി

NCTV NEWS- PUDUKAD NEWS

യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ.പി. ജോസ്, സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. ശിവരാമന്‍, ജോയ് മണ്ടകത്ത,് ജില്ലാ വൈസ് പ്രസിഡന്റ് പി. തങ്കം, ജില്ലാ കമ്മിറ്റിയംഗം കെ.ഒ. പൊറിഞ്ചു എന്നിവരെ ഏഴ് യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികള്‍ സ്വീകരിച്ചു. സര്‍ഗാത്മക സംഘടനാ പ്രവര്‍ത്തനം, സന്നദ്ധ പ്രവര്‍ത്തനവും പെന്‍ഷന്‍ സമൂഹവും, പെന്‍ഷന്‍ സംരക്ഷണം അടിയന്തര കടമകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ബ്ലോക്ക് സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ.നന്ദകുമാര്‍, കെ. സുകുമാരന്‍, പി.വി. ശാരംഗന്‍, സി.പി. ത്രേസ്യ, കെ. സദാനന്ദന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, വര്‍ക്കി കുറ്റിയാറ, പി. മനോജ് കുമാര്‍, എം.ജി. തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *