കെ സ്മാര്‍ട്ട് ആരംഭിച്ചതിന്റെ ഭാഗമായി എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആയത് മൂലം പൊതുജനങ്ങള്‍ക്ക് സഹായകരമായി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് കുടുംബശ്രീ നേതൃത്വത്തില്‍ ഹെല്പ് ഡസ്‌ക് ആരംഭിച്ചു. എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും ഈ കേന്ദ്രത്തില്‍ ലഭ്യമാണ്. ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, അസിസ്റ്റന്റ് സെക്രട്ടറി എം.കെ. വിജയന്‍, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി വേണു, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, പഞ്ചായത്ത് അംഗം രാധ വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു
