nctv news pudukkad

nctv news logo
nctv news logo

Local News

മുപ്ലിയം പുളിയാനിക്കുന്നില്‍ നടന്നു വന്നിരുന്ന നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ അധ്യക്ഷനായി. നീന്തല്‍താരം സി.ആര്‍. രാജന്റെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ രണ്ട് ബാച്ചുകളിലായി 70 കുട്ടികളാണ് പരിശീലനം പൂര്‍ത്തികരിച്ചത്. മെയ് ആദ്യവാരം അടുത്ത ബാച്ചിലെ 30 കുട്ടികള്‍ക്കായി ക്യാമ്പ് ആരംഭിക്കും. കോര്‍ഡിനേറ്ററായ എ.ടി. ജോസിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് പരിശീലനം നടത്തിയത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടകര യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ജില്ല സെക്രട്ടറി എന്‍.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു

യൂണിറ്റ് പ്രസിഡന്റ് ഷാജി കാളിയങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു, ട്രഷറര്‍ ജോഷി നെടുമ്പാക്കാരന്‍,  ജില്ല ട്രഷറര്‍ ജോയ് മൂത്തേടന്‍, യൂത്തുവിങ് പ്രസിഡന്റ് സിന്റോ ദേവസ്സി ,വനിത വിംഗ് പ്രസിഡന്റ് ജാന്‍സി വില്‍സന്‍, പി.പി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.  പുതിയ പ്രസിഡന്റ് ആയി ഷാജി കളിയങ്കരയേയും സെക്രട്ടറിയായി ബാബു ജോര്‍ജിനേയും ട്രഷററായി ജോഷി നെടുമ്പാക്കാരനേയും തിരഞ്ഞെടുത്തു.

തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും

യൂറോളജി ഒ.പി ഉണ്ടായിരിക്കുന്നതല്ല തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടര്‍ അവധിയില്‍ പോയതിനാല്‍ മെയ് 30 വരെ യൂറോളജി ഒ.പി ഉണ്ടായിരിക്കുന്നതല്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശദായം സ്വീകരിക്കുന്നതിന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മെയ് 28 വരെ സിറ്റിംഗ് നടത്തുന്നു. മെയ് 4 ന് കാറളം, 7 ന് തിരുവില്വാമല, 10 നും …

തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും Read More »

കൊടുംചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ പച്ചക്കറി വിലയും പൊള്ളിക്കുന്നു

കൊടുംചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ പച്ചക്കറി വിലയും പൊള്ളിക്കുന്നു. റമദാന്‍ വിഷു ആരംഭത്തില്‍ തുടങ്ങിയ വിലവര്‍ദ്ധന മുകളിലേക്കു തന്നെയാണ്. പാവയ്ക്ക 100-140 വരെയും രൂപയും ചെറുനാരങ്ങാ 150-160 വരെയും ബീറ്റ്‌റൂട്ട് 45-50 വരെയും ബീന്‍സ് 150-170 രൂപ വരെയും വെണ്ടയ്ക്ക 60, തക്കാളി 45 എന്നിങ്ങനെയാണ് നിരക്ക്. കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം വേനല്‍മഴയെത്താത്തത് പച്ചക്കറി വിപണിയെ ബാധിച്ചിട്ടുണ്ട്. വേനല്‍ കനത്തതോടെ ജ്യൂസ് വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്

ദേശീയപാതയിലെ കൊടകര കൊളത്തൂരില്‍ ലോറിക്കു പിറകിലിടിച്ച കാറില്‍ ബസ് ഇടിച്ച് 3 പേര്‍ക്ക് പരുക്കേറ്റു

വ്യാഴാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. മണ്ണുത്തി സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ കിലോമീറ്ററുകളോളം ഗതാഗത കുരുക്കുണ്ടായി. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാറാണ് മുന്നില്‍ പോയിരുന്ന ലോറിക്കു പുറകില്‍ ഇടിച്ചത്. ഇതേ തുടര്‍ന്ന് പുറകില്‍ വന്നിരുന്ന ബസ് കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിപോകുകയായിരുന്നു. അഗ്‌നിരക്ഷസേനയും കൊടകര പോലീസും നാട്ടുകാരും ചേര്‍ന്നാണ് തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. ഇവരുടെ പരിക്ക് സാരമുള്ളതാണ്. മുക്കാട്ടുകര …

ദേശീയപാതയിലെ കൊടകര കൊളത്തൂരില്‍ ലോറിക്കു പിറകിലിടിച്ച കാറില്‍ ബസ് ഇടിച്ച് 3 പേര്‍ക്ക് പരുക്കേറ്റു Read More »

ഈ അവധിക്കാലം മക്കള്‍ക്ക് ആസ്വാദ്യകരവും ആഹ്ലാദപൂര്‍ണവും ആക്കുന്നതിനൊപ്പം ഒരു ജീവന്‍ രക്ഷാമാര്‍ഗ്ഗം പരിശീലിപ്പിക്കാനുള്ളതു കൂടിയാക്കി മാറ്റി കൊടകര ഗവണ്മെന്റ് നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ രക്ഷിതാക്കള്‍

നീന്തല്‍ പരിശീലകന്‍ ഹരിലാല്‍ മൂത്തേടത്തിന് മക്കളെ ശിഷ്യപ്പെടുത്തിക്കൊണ്ടാണ് പത്തു ദിവസത്തേയ്ക്കുള്ള നീന്തല്‍ പരിശീലനം വിദ്യാലയം സംഘടിപ്പിച്ചത്. പതിനെട്ടു  വര്‍ഷമായി ആയിരക്കണക്കിനു പേരെ നീന്തല്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിദഗ്ധ പരിശീലകനാണ് ഹരിലാല്‍. കുഴിക്കാട്ടുശ്ശേരിയിലെ മഷിക്കുളത്തിലായിരുന്നു പരിശീലനം. നീന്തല്‍ അറിയാത്ത കുട്ടികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും നീന്തല്‍ പഠിച്ചു എന്നത് ഈ പരിശീലനത്തെ വ്യത്യസ്തമാക്കി. മുങ്ങിമരണങ്ങളും കേരളത്തെ ഗ്രസിച്ച പ്രളയവുമാണ് ഈ അവധിക്കാലം നീന്തല്‍ പരിശീലന കാലമാക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിച്ചത്. എഴുത്തുകാരനും ബ്ലോഗറും പൂര്‍വ്വവിദ്യാര്‍ഥിയുമായ സജീവ് എടത്താടാന്‍ നീന്തല്‍ സാക്ഷരതാ പ്രഖ്യാപനം …

ഈ അവധിക്കാലം മക്കള്‍ക്ക് ആസ്വാദ്യകരവും ആഹ്ലാദപൂര്‍ണവും ആക്കുന്നതിനൊപ്പം ഒരു ജീവന്‍ രക്ഷാമാര്‍ഗ്ഗം പരിശീലിപ്പിക്കാനുള്ളതു കൂടിയാക്കി മാറ്റി കൊടകര ഗവണ്മെന്റ് നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ രക്ഷിതാക്കള്‍ Read More »

വമ്പിച്ച ഓഫറുകള്‍ ഒരുക്കി ഹോംഎക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ്

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വെള്ളിക്കുളങ്ങര, മൂന്നുമുറി ഹോംഎക്‌സ്പ്രസില്‍ ഓഫര്‍ ഉള്ളത്. സബോള 2 കിലോ 50 രൂപ, പഞ്ചസാര 1 കിലോ 41.50 രൂപ, കുറുവ അരി 39 രൂപ, തുവരപരിപ്പ് 145 രൂപ, ഗ്രീന്‍പീസ് 95, കൂടാതെ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍വിലക്കുറവ്. സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ബ്രാന്റഡ് ബാഗുകള്‍, കുടകള്‍, നോട്ട്ബുക്കുകള്‍ തുടങ്ങി എല്ലാവിധ ഐറ്റംസും ഇവിടെ ലഭ്യമാണ്. ഹൗസ് ഹോള്‍ഡ് ഐറ്റംസിന് 60 ശതമാനം വരെ കിഴിവ്. ഓഫര്‍ ടൈം ഉച്ചയ്ക്ക് 12 …

വമ്പിച്ച ഓഫറുകള്‍ ഒരുക്കി ഹോംഎക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ് Read More »

മുപ്ലിയം പുളിഞ്ചോട് റോഡില്‍ രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

 മുപ്ലിയം പുളിഞ്ചോട് റോഡില്‍ രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ലിറ്റര്‍ കണക്കിനു ശുദ്ധജലം പാഴാകാന്‍ തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയായില്ല. കുഞ്ഞക്കര ഭാഗത്തേക്ക് വെള്ളം കിട്ടുന്നതുമായി ബന്ധപ്പെട്ട് വാല്‍വ് മാറിയിരുന്നു ഇതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുളിഞ്ചോട് ജംഗ്ഷനു സമീപത്ത് 4 മാസമായി വന്‍തോതിലാണ് ജലം പാഴാകുന്നത്. 3 തവണ ചോര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും ചോര്‍ച്ച തടയാനായില്ല. ചോര്‍ച്ച സംഭവിച്ച വിവരം അധികൃതരെ അറിയിച്ചപ്പോള്‍ കരാര്‍ തൊഴിലാളികള്‍ സമരത്തിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുപ്ലിയം …

മുപ്ലിയം പുളിഞ്ചോട് റോഡില്‍ രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു Read More »

മെയ്ദിനത്തില്‍ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

സിഐടിയു ജില്ലാ ട്രഷറര്‍ ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.വി. ചന്ദ്രന്‍ അധ്യക്ഷനായി. വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ ടി.കെ. ഗോപി, പി.സി. ഉമേഷ,് പി.ബി. വാസുദേവന്‍നായര്‍, സി.യു. പ്രിയന്‍, ഫ്രെഡി കെ. താഴത്ത് എന്നിവര്‍ പ്രസംഗിച്ചു.

climate

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തൃശൂരില്‍ മെയ് 2 വരെ യെല്ലോ അലര്‍ട്ട്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ 2024 ഏപ്രില്‍ 30 മുതല്‍ മെയ് 02 വരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്  അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മെയ് 02 വരെ  ഉഷ്ണതരംഗ സാധ്യത ഉള്ളതിനാല്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഏപ്രില്‍ …

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു Read More »

വെള്ളികുളങ്ങര ജനമൈത്രി പൊലീസും വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയും സംയുക്തമായി വിജിലന്‍സ് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു

വെള്ളികുളങ്ങര ജനമൈത്രി പൊലീസും വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയും സംയുക്തമായി വിജിലന്‍സ് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. വെള്ളികുളങ്ങര പൊലീസ് എസ്എച്ച്ഒ എസ്. സുജാതന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ വിജിലന്‍സ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ ക്ലാസ് നയിച്ചു. വിജിലന്‍സ് സീനിയര്‍ സിപിഒ പി.വി. സെല്‍വകുമാര്‍, വെള്ളിക്കുളങ്ങര ഗ്രാമീണവായനശാല ജോ.സെക്രട്ടറി എ.യു. ഷിഹാബുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. 

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അപ്രഖ്യാപിത പവര്‍കട്ട് മനപൂര്‍വമല്ല. അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം.ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. പ്രതിദിന ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നു. കൂടുതല്‍ വൈദ്യുതി എത്തിക്കും. ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീവ്രമായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ചൂട് അസഹ്യമായി തുടരുന്നു. ഓരോ ദിവസവും മുന്നറിയിപ്പുകളും വരുന്നു. വൈദ്യുതി …

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി Read More »

കാട്ടൂര്‍ ഇല്ലിക്കാട് മൂന്നുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

കാട്ടൂര്‍ വഴക്കല കണ്ടംകുളത്തി വീട്ടില്‍ അതുല്‍, എടക്കുളം പഷ്ണത്ത് വീട്ടില്‍ ശിവനുണ്ണി എന്നിവരെയാണ് കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  ഇല്ലിക്കാട് മദ്രസയുടെ മുന്‍വശം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ശ്രീരാഗ് ചെന്ത്രാപ്പിന്നി, ഷനില്‍ എടമുട്ടം, അതുല്‍ കഴിമ്പ്രം എന്നിവരെയാണ് മദ്യലഹരിയിലായിരുന്ന പ്രതികള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. റോഡില്‍ നിന്ന മൂന്ന് പേരെയും പ്രതികള്‍ തെറി വിളിക്കുകയും തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം നടക്കുകയും ചെയ്തു. അതിനിടയില്‍ ഒന്നാം പ്രതി അതുല്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് 3 പേരെയും കുത്തുകയായിരുന്നു. …

കാട്ടൂര്‍ ഇല്ലിക്കാട് മൂന്നുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍ Read More »

മൂന്നുമുറി ഒമ്പതുങ്ങല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന ഭാഗവത സപ്താഹയജ്ഞം സമാപിച്ചു

സമാപനത്തിന്റെ ഭാഗമായി നടന്ന ആറാട്ട് എഴുന്നള്ളിപ്പില്‍ നിരവധിപ്പേര്‍ സംബന്ധിച്ചു. പോറോത്ത് ഉണ്ണി മാരാര്‍, കൊടകര ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും ഉണ്ടായി. യജ്ഞാചാര്യന്‍ ഭാഗവത വേദാചാര്യ മുംബൈ മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

മറ്റത്തൂര്‍ മൂലംകുടം പാര്‍വ്വണം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി കരാട്ടെ പരിശീലനം തുടങ്ങി

പാര്‍വ്വണം ട്രസ്റ്റ് പ്രസിഡന്റ് പി.ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മാര്‍ഷല്‍ ആര്‍ട്‌സ് അസോസിയേഷന്‍ ചീഫ് ടെക്‌നിക്കല്‍ ഡയറക്ടര്‍ എം.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. കവയിത്രിയും അധ്യാപികയുമായ രാജകുമാരി വിനോദ്, പാര്‍വ്വണം ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് പി.ബി.ബിനോയ്, ട്രസ്റ്റ് സെക്രട്ടറി പി.എസ്. അഭിലാഷ്, കരാട്ടെ ഇന്‍സ്ട്രക്ടര്‍മാരായ എ.എസ്. വൈഗാലക്ഷ്മി, ടി.എസ്. ഹരിനന്ദ  എന്നിവര്‍ പ്രസംഗിച്ചു.

കാവല്ലൂര്‍ കവിത വായനശാലയും കവിത ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും സംയുക്തമായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

ആര്‍ട്ടിസ്റ്റ് കൃഷ്ണന്‍ സൗപര്‍ണ്ണിക ഉദ്ഘാടനം നിര്‍വഹിച്ചു. രാജു കിഴക്കൂടന്‍ അധ്യക്ഷത വഹിച്ചു. ടിന്‍സന്‍ പൊന്നാരി, റെജില്‍ മേപ്പുറത്ത്, എന്‍,എസ്. ജോമോള്‍, കെ.ജെ. ബിജു, രജിത കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്പതോളം വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

കല്ലൂര്‍ മഠം വഴിയിലെ മണ്‍ചിറതോട്ടില്‍ വന്‍തോതില്‍ അറവുമാലിന്യം തള്ളി

തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വന്‍തോതില്‍ അറവുമാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തി. ഇരുട്ടിന്റെ മറവിലാണ് സാമൂഹ്യവിരുദ്ധര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും രണ്ടുദിവസങ്ങള്‍ക്കു മുന്‍പാണ് സംഭവമെന്നും പരിസരവാസികള്‍ പറയുന്നു. പരാതി ഉയര്‍ന്നതോടെ വാര്‍ഡ് അംഗം അനു പനങ്കൂടന്‍, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, പഞ്ചായത്ത് സെക്രട്ടറി ദിനേശ്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജി എന്നിവര്‍ സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് പഞ്ചായത്ത് …

കല്ലൂര്‍ മഠം വഴിയിലെ മണ്‍ചിറതോട്ടില്‍ വന്‍തോതില്‍ അറവുമാലിന്യം തള്ളി Read More »

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന എല്‍എസ്എസ് പരീക്ഷയില്‍ കോടാലി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് മികച്ച നേട്ടം

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന എല്‍എസ്എസ് പരീക്ഷയില്‍ കോടാലി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് മികച്ച നേട്ടം. വിദ്യാലയത്തില്‍ നിന്ന്  എല്‍.എസ്.എസ്. പരീക്ഷയെഴുതിയ 29 കുട്ടികളില്‍ 22 പേരും സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി.ചാലക്കുടി ഉപജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുട്ടികള്‍   എല്‍.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാലയമാണ് കോടാലി ജി.എല്‍.പി.എസ്. സംസ്ഥാന തലത്തില്‍ എല്‍.എസ്.എസ്. പരീക്ഷ വിജയശതമാനത്തില്‍ ചാലക്കുടി ഉപജില്ലക്ക് മൂന്നാം സ്ഥാനമാണുള്ളത്. എല്‍എസ്എസ്, യു.എസ്.എസ്. പരീക്ഷ വിജയത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തുള്ളതും ചാലക്കുടി ഉപജില്ലയാണ്.

അര്‍ബുദ ബാധിതര്‍ക്കായി കേശദാനം നടത്തി ചെങ്ങാലൂര്‍ കര്‍മ്മലമാതാ പള്ളിയിലെ ഇടവകാംഗങ്ങള്‍

അര്‍ബുദ ബാധിതകാര്‍ക്കായി കേശദാനം നടത്തി മാതൃകയായി ചെങ്ങാലൂര്‍ കര്‍മ്മലമാതാ പള്ളിയിലെ ഇടവകാംഗങ്ങള്‍. 9 വയസുകാരിയുള്‍പ്പെടെ 67 പേരാണ് കാരുണ്യകൂട്ടായ്മയില്‍ പങ്കാളികളായത്. പള്ളിയിലെ മാതൃവേദിയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് കേശദാനം സംഘടിപ്പിച്ചത്. അമല മെഡിക്കല്‍ കോളജുമായി സഹകരിച്ച് അര്‍ബുദബാധിതര്‍ക്ക് വിഗ് നിര്‍മിക്കുന്നതിനാവശ്യമായ മുടിയാണ് ശേഖരിച്ചത്. ചടങ്ങ് വികാരി ഫാദര്‍ ജിജോ മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല്‍ കോളേജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാദര്‍ ജെയ്‌സണ്‍ മുണ്ടന്‍മാണി കേശദാന സന്ദേശം നല്‍കി. നടത്തുകൈക്കാരന്‍ ജോജു ആലപ്പാടന്‍, അസി. വികാരി ഫാദര്‍ ഗ്ലെസിന്‍ …

അര്‍ബുദ ബാധിതര്‍ക്കായി കേശദാനം നടത്തി ചെങ്ങാലൂര്‍ കര്‍മ്മലമാതാ പള്ളിയിലെ ഇടവകാംഗങ്ങള്‍ Read More »

ദേശീയപാത പുതുക്കാട് കാല്‍നടയാത്രികര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ നടപ്പാലം പണിയുന്നതിന് പകരം ഫ്‌ളൈ ഓവര്‍ വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ സായാഹ്ന ധര്‍ണ്ണ നടത്തി

ദേശീയപാത പുതുക്കാട് കാല്‍നടയാത്രികര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ നടപ്പാലം പണിയുന്നതിന് പകരം ഫ്‌ളൈ ഓവര്‍ വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ സായാഹ്ന ധര്‍ണ്ണ നടത്തി. പുതുക്കാട് സിഗ്‌നല്‍ സെന്ററില്‍ സംഘടിപ്പിച്ച് പ്രതിഷേധം ആം ആദ്മി പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാര്‍ട്ടി പുതുക്കാട് മണ്ഡലം പ്രസിഡന്റ് ജോസഫ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആം ആദ്മി പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ജിജോ ജേക്കബ്, ആം ആദ്മി …

ദേശീയപാത പുതുക്കാട് കാല്‍നടയാത്രികര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ നടപ്പാലം പണിയുന്നതിന് പകരം ഫ്‌ളൈ ഓവര്‍ വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ സായാഹ്ന ധര്‍ണ്ണ നടത്തി Read More »