nctv news pudukkad

nctv news logo
nctv news logo

Local News

തൃശൂരില്‍ താമര വിരിയിച്ച് സുരേഷ് ഗോപി, ജയം മുക്കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

തൃശൂരില്‍ 73954 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിച്ചത്. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത്. തൃശ്ശൂരിലെ ജനങ്ങള്‍ പ്രജാ ദൈവങ്ങളാണ്. വോട്ടര്‍മാരെ വഴിതെറ്റിച്ചു വിടാന്‍ ശ്രമം ഉണ്ടായി എന്നും എന്നാല്‍ ദൈവങ്ങള്‍ അവര്‍ക്ക് വഴികാട്ടിയെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലും ആമ്പല്ലൂരിലും പുതുക്കാട് സെന്ററിലും പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.

തൊട്ടിപ്പാള്‍ ഗ്രാമീണ വായനശാലയില്‍ ‘ദിശ 2024’ എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് രാജന്‍ നെല്ലായി പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.എം. ഹംസ, വായനശാല സെക്രട്ടറി സി.കെ. ബിനേഷ് എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മഴ ശക്തമായതോടെ നാടും നഗരവും വെള്ളക്കെട്ടില്‍ പൊറുതിമുട്ടുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നില്‍ക്കുന്ന അധികൃതര്‍ക്ക് മാതൃകയാവുകയാണ് തൃക്കൂര്‍ ആലേങ്ങാടുള്ള നാട്ടുകാര്‍

മഴ പെയ്താല്‍ വെള്ളം മുഴുവന്‍ കടകളിലും റോഡിലും എത്തി വര്‍ഷങ്ങളോളം ദുരിതമനുഭവിച്ച  ആലേങ്ങാടുള്ളവര്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. കുന്നിന്‍ മുകളില്‍ നിന്ന് കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം ആലേങ്ങാട് സെന്ററിലും കടകളിലും വെള്ളക്കെട്ട് ഉണ്ടാകുകയാണ് പതിവ്. കാനകള്‍ കവിഞ്ഞൊഴുകി വെള്ളം നേരെ കടകളില്‍ കയറുന്നതോടെ നിരവധി നാശനഷ്ടവും ഇവിടെയുള്ള വ്യാപാരികള്‍ നേരിട്ടു.ഇതിനൊരു പരിഹാരം കാണാന്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല.ഒടുവില്‍ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് പണം സ്വരൂപിച്ച് കാനയ്ക്ക് കുറുകെ ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ച് കള്‍വര്‍ട്ട് നിര്‍മ്മിച്ച് ഒഴുകിയെത്തുന്ന വെള്ളം …

മഴ ശക്തമായതോടെ നാടും നഗരവും വെള്ളക്കെട്ടില്‍ പൊറുതിമുട്ടുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നില്‍ക്കുന്ന അധികൃതര്‍ക്ക് മാതൃകയാവുകയാണ് തൃക്കൂര്‍ ആലേങ്ങാടുള്ള നാട്ടുകാര്‍ Read More »

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ സെന്റ് സെബാസ്റ്റ്യന്‍ ഓട്ടുകമ്പനിയില്‍ പ്ലാസ്റ്റിക്ക് സംസ്‌കരണയൂണിറ്റ് ആരംഭിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു

ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് ഹരിതകര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗിച്ച് ഒരു സ്വകാര്യകമ്പനിയാണ് യൂണിറ്റ് ആരംഭിക്കാന്‍ ശ്രമിച്ചത്. പഞ്ചായത്തിന്റെ എംസിഎഫ് ഇതിനടുത്തുള്ളപ്പോള്‍ വീണ്ടും ജില്ലയിലെ മാലിന്യങ്ങള്‍ വാര്‍ഡിലേക്ക് കൊണ്ട് വരുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പുതുക്കാട് പൊലീസ് എസ്എച്ച്ഒ, പഞ്ചായത്ത് സെക്രട്ടറി, ക്ലീന്‍കേരള ജില്ല കോര്‍ഡിനേറ്റര്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്ലാസ്റ്റിക്ക് കൊണ്ട് വന്ന ലോറി തിരികെ പോകുവാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, വൈസ് പ്രസിഡന്റ് കെ. …

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ സെന്റ് സെബാസ്റ്റ്യന്‍ ഓട്ടുകമ്പനിയില്‍ പ്ലാസ്റ്റിക്ക് സംസ്‌കരണയൂണിറ്റ് ആരംഭിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു Read More »

വനാതിര്‍ത്തികളില്‍ ട്രഞ്ചുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മലയോരകര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പാലപ്പിള്ളി ഫോറെസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി

വനാതിര്‍ത്തികളില്‍ ട്രഞ്ചുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മലയോരകര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പാലപ്പിള്ളി ഫോറെസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഇ.എ. ഓമന അധ്യക്ഷത വഹിച്ചു. ജോജോ പിണ്ടിയാന്‍, രജനി ഷിനോയ്, അന്തോണി പൊന്നാരി, ഇ.എം. ഫൈസല്‍, ആലിക്കുട്ടി, ഷിജോ, സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.

rain death thrissur

ജില്ലയില്‍ ഇടിമിന്നലേറ്റ് 2 മരണം

വലപ്പാട് കോതക്കുളം ബീച്ച് വാഴൂര്‍ ക്ഷേത്രത്തിന് സമീപം ഇടിമിന്നലേറ്റ് യുവതി മരിച്ചു. വേളേക്കാട്ട് സുധീര്‍ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ശുചിമുറിയില്‍ വെച്ചാണ്‌ നിമിഷയ്ക്ക് മിന്നലേറ്റത്. വേലൂര്‍ കുറുമാലില്‍ ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) ആണ് മരിച്ചത്. വീടിനകത്തിരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.

തരിശ് ഭൂമി കൃഷിയോഗ്യമാക്കാനൊരുങ്ങി നെന്മണിക്കരയിലെ ഒരുകൂട്ടം കര്‍ഷകര്‍

ബിഎംകെയു നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തലവണിക്കരയില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ് വിത്തെറിഞ്ഞു കൊണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.എം നിക്‌സന്‍, പ്രസിഡന്റ്് സത്യവ്രതന്‍, സി.പി.ഐ. ലോക്കല്‍ സെക്രട്ടറി കെ.വി. മണിലാല്‍, ബികെഎംയു പുതുക്കാട് മണ്ഡലം പ്രസിഡന്റ് കെ. സത്യവ്രതന്‍, സുജ ആന്റണി, എന്‍.ജെ. ജിജേഷ്, രാജലക്ഷ്മി റെനീഷ്, പി.ടി. രാജേഷ്, രജനി മുരാന്തകന്‍, എന്‍.കെ. മണികണ്ഠന്‍, ജോസ് തലോര്‍ എന്നിവര്‍ സന്നിഹിതരായി. ബികെഎംയു അംഗം അജിത്താണ് കൃഷിഭൂമി …

തരിശ് ഭൂമി കൃഷിയോഗ്യമാക്കാനൊരുങ്ങി നെന്മണിക്കരയിലെ ഒരുകൂട്ടം കര്‍ഷകര്‍ Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ 44 മത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ 44 മത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജന്‍ കുഞ്ഞുമോള്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍, ജില്ല ട്രഷറര്‍ ജോയ് മൂത്തേടന്‍, നിയോജക മണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റിയന്‍ മഞ്ഞളി, യൂണിറ്റ് സെക്രട്ടറി ടി.എം. ഉമേഷ് ബാബു, ട്രഷറര്‍ സാബു പോക്കാക്കില്ലത്ത്, മര്‍ച്ചന്‍ര്‌സ് വെല്‍ഫയര്‍ ട്രസ്റ്റ് പ്രസിഡന്റ് ജോര്‍ജ് സഫിലോ, വനിത വിങ്ങ് …

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ 44 മത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു Read More »

പാലപ്പിള്ളിയില്‍ പുതിയ ആര്‍ ആര്‍ ടി രൂപീകരിക്കും

ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിന് കീഴിലുള്ള പാലപ്പിള്ളിയില്‍ പുതിയ ആര്‍ ആര്‍ ടി രൂപീകരിക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മനുഷ്യ വന്യജീവി സംഘര്‍ഷം ഏറെ കൂടുതലുള്ള പ്രദേശമാണ് പാലപ്പിള്ളി. രണ്ടു വര്‍ഷത്തിനിടയില്‍ 6 മനുഷ്യജീവനുകളാണ് ഈ മേഖലയില്‍ നഷ്ടപ്പെട്ടത്. അടിക്കടിയുള്ള മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ആര്‍.ആര്‍.ടി. അനുവദിക്കണമെന്ന് കെ..കെ. രാമചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് െ്രെഡവര്‍ എന്നിവരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും …

പാലപ്പിള്ളിയില്‍ പുതിയ ആര്‍ ആര്‍ ടി രൂപീകരിക്കും Read More »

നെന്മണിക്കര ഗ്രാമ പഞ്ചായത്തിലെ പൊതുയിടങ്ങളില്‍ മെഗാ ശുചീകരണം നടത്തി

വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത് ക്യാമ്പയിനിന്റെ ഭാഗമായി നെന്മണിക്കര ഗ്രാമ പഞ്ചായത്തിലെ പൊതുയിടങ്ങളില്‍ മെഗാ ശുചീകരണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.എസ്. ബൈജു അധ്യക്ഷനായിരുന്നു. തലോര്‍ ദീപ്തി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോഷി കണ്ണൂക്കാടന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. അജിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. ഷാജു, സജിന്‍ മേലേടത്ത്, ഭ്രമനു, മറ്റു ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ഇംപ്ലിമെന്റ് ഓഫീസര്‍മാര്‍, ജീവനക്കാര്‍, ആശാ, …

നെന്മണിക്കര ഗ്രാമ പഞ്ചായത്തിലെ പൊതുയിടങ്ങളില്‍ മെഗാ ശുചീകരണം നടത്തി Read More »

kodakara block panchayath

ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘം കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി

കൊടകര ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പ്രോഗ്രാം റിസോഴ്‌സ് സെന്റര്‍ സന്ദര്‍ശിക്കുവാനും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വേണ്ടിയാണ് ആന്ധ്രാപ്രദേശ് പഞ്ചായത്ത് രാജ് കമ്മീഷണറേറ്റില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയത്. സ്‌റ്റേറ്റ് ആര്‍.ജി.എസ്.എ. പ്രോഗ്രാം മാനേജര്‍ വിനോദ്കുമാര്‍ നൂലൂ. സ്‌റ്റേറ്റ് ആര്‍.ജി.എസ്.എ. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീനാഥ് നൈനി, കൃഷ്ണ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ. ഹരി ബാബു എന്നിവരായിരുന്നു സംഘാംഗങ്ങള്‍. കൊടകര ബ്ലോക്ക് പഞ്ചായത്തിന് പുറമെ ഘടകസ്ഥാപനങ്ങളും സന്ദര്‍ശിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഷീ വര്‍ക്ക് സ്‌പേയ്‌സ് ഉള്‍പ്പെടെ ബ്ലോക്ക് …

ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘം കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി Read More »

anandapuram school conducted vijayolsavam

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.എം. ജോണ്‍സന്‍ അധ്യക്ഷനായിരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.യു. വിജയന്‍, കെ. വൃന്ദാകുമാരി, ശ്രീജിത്ത് പട്ടത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, നിത അര്‍ജ്ജുനന്‍, സാഹിത്യകാരന്‍ കെ.വി. മണികണ്ഠന്‍, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, സോമന്‍ മുത്രത്തിക്കര, സ്മിത വിനോദ്, പ്രിന്‍സിപ്പാള്‍ ബി. സജീവ്, പ്രധാനാധ്യാപകന്‍ ടി. അനില്‍കുമാര്‍, ബി. ബിജു എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡിലെ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

വാര്‍ഡ് അംഗം കെ.എം. ബാബുരാജ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ ജോണ്‍സന്‍, സി.സി. സോമസുന്ദരന്‍, രതി ബാബു, ഷാജു കാളിയങ്കര, പ്രീതി ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായി.

ആര്‍ജെഡി ആമ്പല്ലൂര്‍ മേഖലാ കമ്മിറ്റി വീര സ്മൃതി ഭരണഘടന സംരക്ഷണദിനം സംഘടിപ്പിച്ചു

എം.പി. വീരേന്ദ്രകുമാറിന്റെ നാലാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് വീരസ്മൃതി സംഘടിപ്പിച്ചത്. ആര്‍ജെഡി ജില്ലാ സെക്രട്ടറി ഷാജന്‍ മഞ്ഞളി ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി ജില്ലാ കമ്മിറ്റിയംഗം ഐ.പി. കുട്ടന്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.കെ. രവീന്ദ്രന്‍, പി.വി. അനില്‍കുമാര്‍, എം.പി. ജോര്‍ജ്, കെ.എസ്. സുകുമാരന്‍, ഗണേശന്‍ ചെങ്ങാലൂര്‍, ജോഷി വെണ്ടൂര്‍, പി.വി. ജയന്‍, റപ്പായി ആളുക്കാരന്‍, എം.വി. പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂലംകുടം യൂണിറ്റിന്റെയും മറ്റത്തൂര്‍കുന്ന് സുപ്രഭ വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ മഴമുത്ത് ഏകദിന ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു

കാവനാട് നടന്ന ക്യാമ്പ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സുപ്രഭ വായനശാല പ്രസിഡന്റ് പി.കെ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ സനല ഉണ്ണികൃഷ്ണന്‍, ഗ്രന്ഥശാല മറ്റത്തൂര്‍ നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. വായനശാല സെക്രട്ടറി പി.ആര്‍. കണ്ണന്‍, പരിഷത്ത് യൂണിറ്റ് സെക്രട്ടറി എം.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു. പി.ആര്‍. കണ്ണന്‍, ടി.എം. ശിഖാമണി, ഇന്ദ്രജിത്ത് കാര്യാട്ട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് നയിച്ചു.

കേരള പാണന്‍ സമാജം കൊടകര യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി

സംസ്ഥാന പ്രസിഡന്റ് കെ.എ. കുട്ടന്‍ പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.ആര്‍. രാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി. ബാലന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവീന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ ബിന്ദു സുനില്‍കുമാര്‍, യൂണിറ്റ് ട്രഷറര്‍ ടി.ബി. ജഗതി എന്നിവര്‍ സന്നിഹിതരായി. എല്‍.കെ.ജി. മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.  

കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി വിദ്യാഭ്യാസ പുരസ്‌കാരവിതരണവും കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനാണ് പരിപാടി ഒരുക്കിയത്. കെ. മുരളീധരന്‍ എംപി അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് തൃക്കൂര്‍ മണ്ഡലം പ്രസിഡന്റ് സന്ദീപ് കണിയത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, പോള്‍സന്‍ തെക്കും പീടിക, മിനി ഡെന്നി, ഹേമലത സുകുമാരന്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്  റിന്റോ ജോണ്‍സന്‍, …

കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി വിദ്യാഭ്യാസ പുരസ്‌കാരവിതരണവും കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി Read More »

ആലേങ്ങാട് വി എഫ് പി സി കെ സ്വാശ്രയ കര്‍ഷക സമിതിയുടെ 26ാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി.സി. ജോര്‍ജ് അധ്യക്ഷനായി. വി എഫ് പി സി കെ ജില്ലാ മാനേജര്‍ എ.എ. അംജ മികച്ച കര്‍ഷകനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തംഗം ലിന്റോ തോമസ് വില വ്യത്യാസ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാശ്രയ സംഘങ്ങളിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരം കൃഷി ഓഫീസര്‍ ദീപ സഞ്ജിത്ത് വിതരണം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡെപ്യൂട്ടി മാനേജര്‍ അനുപമ രാജ അനുമോദിച്ചു. അസി. …

ആലേങ്ങാട് വി എഫ് പി സി കെ സ്വാശ്രയ കര്‍ഷക സമിതിയുടെ 26ാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു Read More »

വരന്തരപ്പിള്ളി സി.ജെ.എം. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ അധ്യാപക സ്‌നേഹസംഗമം നടത്തി

സ്‌കൂള്‍ മാനേജര്‍ ഫാ. ജെയ്‌സന്‍ കൂനംപ്ലാക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആര്‍എസ്എ പ്രസിഡന്റ് വി.എ. ഷാജു അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോവല്‍. വി. ജോസഫ്, സംഘടന വൈസ് പ്രസിഡന്റ് റോസ്‌ലാന്റ്, സെക്രട്ടറി ഷീല ജോസഫ്, ജോയിന്റ് സെക്രട്ടറി ഉഷ ജോസഫ്, ട്രഷറര്‍ ടി.പി. ജോര്‍ജ്, മുന്‍ ആര്‍എസ്എ പ്രസിഡന്റ് എന്‍.ഡി. പൈലോത്, ഹെന്‍ട്രി ജോര്‍ജ്, ജെല്‍മ കിഴക്കൂടന്‍, സ്റ്റാഫ് സെക്രട്ടറി ജെലിപ്‌സ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകൃതി സംരക്ഷണ അവാര്‍ഡ് ജേതാവായ അബ്ദുക്ക അരീക്കോട് ചടങ്ങില്‍ വാട്ടര്‍ റീചാര്‍ജ്ജ് …

വരന്തരപ്പിള്ളി സി.ജെ.എം. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ അധ്യാപക സ്‌നേഹസംഗമം നടത്തി Read More »

മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണസമിതി വരന്തരപ്പിള്ളി പഞ്ചായത്തിലെ 22 വാര്‍ഡിലെ 100 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണസമിതിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് വരന്തരപ്പിള്ളി പഞ്ചായത്തിലെ 22 വാര്‍ഡില്‍ നിന്നും തിരഞ്ഞെടുത്ത 100 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വരന്തരപ്പിള്ളി ജനത യു. പി. സ്‌കൂളില്‍ നടന്ന പരിപാടി പൊലീസ് അക്കാദമി ഡിവൈഎസ്പി പി.ബി. പ്രശോഭ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ സുരേഷ് ചെമ്മനാടന്‍ അധ്യക്ഷനായി. വരന്തരപ്പിള്ളി പൊലീസ് എസ്‌ഐ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ എ.എസ്. ആരോമല്‍, മികച്ച ഇംഗ്ലീഷ് ഉച്ചാരണം കൊണ്ട് പ്രവേശനോത്സവ വീഡിയോയില്‍ ശ്രദ്ധനേടുകയും വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേക …

മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണസമിതി വരന്തരപ്പിള്ളി പഞ്ചായത്തിലെ 22 വാര്‍ഡിലെ 100 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു Read More »