പഞ്ചായത്ത് ഓഫീസിന് സമീപം ഒരുക്കിയിട്ടുള്ള പ്രത്യേക പവലിയനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വിത്തുകള്‍, വളങ്ങള്‍, ഫല വൃക്ഷതൈകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ ഞാറ്റുവേലയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. സെമിനാറുകളും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക മത്സരങ്ങളും കലാപരിപാടികളും ഞാറ്റുവേലയുടെ ഭാഗമായി നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസന കാര്യ ചെയര്‍മാന്‍ കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസകാര്യ സമിതി കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിന്‍ വിനോദന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, കെ. വൃന്ദ കുമാരി, ജിനി സതീശന്‍, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, റോസ്മി ജയേഷ്, മണി സജയന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത രവി, പഞ്ചായത്ത് അസി. സെക്രട്ടറി പി.ബി. ജോഷി, കൃഷി ഓഫീസര്‍ അഞ്ചു ബി. രാജ്, കൃഷി അസിസ്റ്റന്റ് നിതിന്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
