nctv news pudukkad

Local News

arogya-gramam.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ‘ആരോഗ്യ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. 

 കായിക സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ആരോഗ്യമുള്ള പൊതുജനതയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.  ഇതിനോട് അനുബന്ധിച്ച് ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം, വനിതകളുടെ രാത്രി നടത്തം തുടങ്ങി വിവിധ കലാപരിപാടികള്‍ മൂലംകുടം ഗ്രൗണ്ടില്‍ നടത്തി. ഗ്രൗണ്ടില്‍  സ്ഥാപിച്ചിട്ടുള്ള ഹൈമാസ് ലൈറ്റുകളുടെ ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍, യുവധാര ക്ലബ്ബ് സെക്രട്ടറി പി.ജി. ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ‘ആരോഗ്യ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി.  Read More »

pulikanni

 നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ വരന്തരപ്പിള്ളി പഞ്ചായത്തിലെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായി പുലിക്കണ്ണിയില്‍ യോഗം ചേര്‍ന്നു. 

നാട്ടുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ കക്ഷികളുടെയും  യോഗമാണ് നടന്നത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.  വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയതൊടി, കെ.എച്ച്. സുഹറ, എം.ബി. ജലാല്‍, ഷീല ശിവരാമന്‍, വിജിത ശിവദാസന്‍, റഷീദ്, പുഷ്പകാരന്‍ ഒറ്റാലി, റോസ്ലി തുടങ്ങിയ ജനപ്രതിനിധികളും, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു പരമേശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സൈനബ , അസിസ്റ്റന്റ്

 നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ വരന്തരപ്പിള്ളി പഞ്ചായത്തിലെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായി പുലിക്കണ്ണിയില്‍ യോഗം ചേര്‍ന്നു.  Read More »

highway police

ദേശീയപാത മരത്താക്കരയില്‍ ഹൈവേ പൊലീസിന്റെ വാഹനപരിശോധന അപകട ഭീഷണിയാകുന്നതായി വാഹനയാത്രക്കാരുടെ പരാതി ഉയരുന്നു.

 ടോറസ്, ചരക്ക് ലോറിയടക്കമുള്ള വലിയവാഹനങ്ങള്‍ പരിശോധന നടത്തുമ്പോള്‍ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. പരിശോധനയ്ക്കിടെ വാഹനങ്ങളുടെ ബാഹുല്യം അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.  പരിമിതമായ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താണ് പരിശോധന നടത്തുന്നത്. ഇതും ഗതാഗത കുരിക്കിലേക്കും അപകടങ്ങള്‍ക്കും വഴിതെളിക്കും. ഹൈവേ പൊലീസിന്റെ പരിശോധന വിസ്താരമുള്ള സ്ഥലത്തേക്ക് മാറ്റി വാഹനംനിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കണമെന്നാണ് വാഹനയാത്രക്കാരുടെ ആവശ്യം. 

ദേശീയപാത മരത്താക്കരയില്‍ ഹൈവേ പൊലീസിന്റെ വാഹനപരിശോധന അപകട ഭീഷണിയാകുന്നതായി വാഹനയാത്രക്കാരുടെ പരാതി ഉയരുന്നു. Read More »

kodakara block sabha

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് ഗ്രാമസഭ സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടെസ്സി ഫ്രാന്‍സിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിത രാജീവ്, ബ്ലോക്ക് അംഗം പോള്‍സണ്‍ തെക്കുംപീടിക, നെന്മണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, ആസൂത്രണ സമിതി അംഗം തങ്കം എന്നിവര്‍ പ്രസംഗിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് ഗ്രാമസഭ സംഘടിപ്പിച്ചു. Read More »

alagappa nagar panchayath

 അളഗപ്പനഗര്‍ പഞ്ചായത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്ത കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് നടത്തി. 

പതിനഞ്ചോളം കര്‍ഷകര്‍ ചേര്‍ന്ന് 8 ഏക്കര്‍ സ്ഥലത്ത് ഇടവിളയായിട്ടാണ് കൃഷിചെയ്തത്. 6 മാസം കൊണ്ടാണ് വിളവെടുത്തത്. നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്ത മറ്റത്തൂര്‍ ലേബര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി തന്നെ കുറുന്തോട്ടി തിരിച്ചെടുക്കും. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലയ്ക്കല്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രിന്‍സ് അരിപ്പാലത്തൂക്കാരന്‍, കൃഷിഓഫീസര്‍ എന്‍.ഐ. റോഷ്‌നി, കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ ഗിരിജ പ്രേംകുമാര്‍, സൗമ്യ ബിജു, പി.വൈ. ഷൈനി,

 അളഗപ്പനഗര്‍ പഞ്ചായത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്ത കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് നടത്തി.  Read More »

trikur panchayath uparodam

തൃക്കൂര്‍ പഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് തൃക്കൂര്‍ പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു.

 വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ ഉപരോധം രാത്രി അവസാനിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വീണ്ടും തുടര്‍ന്നു. ജനുവരി ആറിനകം എസ്എംഎസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാമെന്ന ഉറപ്പിന്‍മേലാണ് ഉച്ചതിരിഞ്ഞ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്തംഗങ്ങളായ കപില്‍രാജിന്റെയും ഷീബ നികേഷിന്റെയും നേതൃത്വത്തിലാണ് നാട്ടുകാര്‍ സമരം നടത്തിയത്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിച്ചിട്ടില്ലെന്നതാണ് നാട്ടുകാരുടെ പരാതി. ഇതിനെ സംബന്ധിച്ച് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും വ്യാഴാഴ്ച ഭരണസമിതിയും എഇയുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന് എഇ ഇറങ്ങിപോവുകയും സമരം രാത്രി 10.30 വരെ തുടരുകയും

തൃക്കൂര്‍ പഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് തൃക്കൂര്‍ പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു. Read More »

polima pudukad

മറ്റത്തൂര്‍ പഞ്ചായത്ത് ‘പൊലിമ പുതുക്കാട്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി. 

16-ാം വാര്‍ഡിലെ നവ ചൈതന്യ കുടുംബശ്രീ അംഗങ്ങള്‍ കൃഷി ചെയ്തതിന്റെ വിളവെടുപ്പാണ് നടന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് അംഗം മല്ലിക, ബ്ലോക്ക് ഡിവിഷന്‍ അംഗം സജിത രാജീവന്‍, പഞ്ചായത്ത് അംഗം എം.എസ്. സുമേഷ്. എഡിഎസ് സുനിത ബാലന്‍, സിഡിഎസ് അംഗങ്ങളായ രമ്യ, സലജ ജിജി എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ പഞ്ചായത്ത് ‘പൊലിമ പുതുക്കാട്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി.  Read More »

niravu 2022

പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാര്‍ഷികം നിറവ് 2022 തുടക്കമായി. 

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. സബിത, പഞ്ചായത്തംഗങ്ങളായ എം.കെ. ഷൈലജ, കെ.കെ. രാജന്‍, കെ.കെ. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാര്‍ഷികം നിറവ് 2022 തുടക്കമായി.  Read More »

nandipulam temple

നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഡിസംബര്‍ 27ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

27ന് രാവിലെ 9 മുതല്‍ 11.30 വരെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പ് നടക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയോടെ നടക്കുന്ന കാഴ്ച്ചശീവേലിയില്‍ ഏഴ് ഗജവീരന്‍മാര്‍ അണിനിരക്കും. രാത്രിയില്‍ തായമ്പക, കേളി, പറ്റ് എന്നിവ നടക്കും. തുടര്‍ന്ന് നടക്കുന്ന എഴുന്നള്ളിപ്പിന് ശേഷം ഭഗവതീ നൃത്തം, സാംബവ നൃത്തം എന്നിവ ഉണ്ടാകും. ഉത്സവദിവസം അന്നദാനവും ഉണ്ടായിരിക്കും. ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ പി.വി. രഘുനാഥ്, ഒ.കെ. ശിവരാജന്‍, ശിവശങ്കരന്‍ കടവില്‍, ടി.എസ്. മോഹനന്‍ എന്നിവര്‍ വാര്‍ത്താ

നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഡിസംബര്‍ 27ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. Read More »

pradisheda kada udf

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ കട നടത്തി. 

 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എല്‍. ജോസ് അദ്ധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവീസ് അക്കര, മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍കുട്ടി, എ.ബി. പ്രിന്‍സ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു അമ്പഴക്കാടന്‍, ഡി സികെ ജില്ലാ പ്രസിഡന്റ് കെ.സി. കാര്‍ത്തികേയന്‍, ബ്ലോക്ക് സെക്രട്ടറി ജെയിംസ് പറപ്പുള്ളി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രീതി ബാലകൃഷ്ണന്‍, ആന്‍സി ജോബി

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ കട നടത്തി.  Read More »

bharatha chembamkandam road

ഭരത ചെമ്പകണ്ടം പഞ്ചായത്ത് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു.

മാക്കളകുളം സമീപമുള്ള പാലത്തിനടുത്താണ് പൈപ്പുപൊട്ടിയത്. 6 മാസത്തോളമായി കുടിവെള്ളം പാഴായി പോകുവാന്‍ തുടങ്ങിയിട്ട്. ഇതിനെതിരെ നാട്ടുകാര്‍ പലതവണ അധികൃതരെ പരാതി അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാസങ്ങള്‍ കടന്നതോടെ വെള്ളം കെട്ടിനിന്ന് റോഡ് ശോച്യാവസ്ഥയിലായതായും പരാതി ഉയരുന്നുണ്ട്.

ഭരത ചെമ്പകണ്ടം പഞ്ചായത്ത് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. Read More »

kattil vitharanam pudukad

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്‌സി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. 

വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, പ്രീതി ബാലകൃഷ്ണന്‍, അസി. സെക്രട്ടറി എം.പി. ചിത്ര, എസ്‌സി പ്രമോട്ടര്‍ സുകന്യ, പ്രൊജക്ട് അസിസ്റ്റന്റ് വി.എസ്. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്‌സി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു.  Read More »

kattil vitharanam pudukad

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്‌സി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, പ്രീതി ബാലകൃഷ്ണന്‍, അസി. സെക്രട്ടറി എം.പി. ചിത്ര, എസ്‌സി പ്രമോട്ടര്‍ സുകന്യ, പ്രൊജക്ട് അസിസ്റ്റന്റ് വി.എസ്. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്‌സി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. Read More »

janavanchana dinam

മറ്റത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ചേര്‍ന്ന് ജനവഞ്ചനാദിനം ആചരിച്ചു.

പഞ്ചായത്തിലെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പദ്ധതികളും വികസന കാഴ്ചപാടുകളും കടലാസില്‍ മാത്രമായി ഒതുങ്ങിയെന്നാരോപിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്തിന് മുന്നില്‍ പ്ലക്കാഡുകളേന്തി ജനവഞ്ചനാദിനം ആചരിച്ചത്.  പ്രതിപക്ഷ നേതാവ് കെ.ആര്‍. ഔസേപ്പ് ഉദ്ഘാടനം ചെയ്തു. ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. സൂരജ്, ഷൈനി ബാബു, ലിന്റോ പള്ളിപറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു

മറ്റത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ചേര്‍ന്ന് ജനവഞ്ചനാദിനം ആചരിച്ചു. Read More »

kappa arrest pudukad

പുതുക്കാട് യുവാവിനെ കാപ്പനിയമപ്രകാരം അറസ്റ്റുചെയ്തു.

 വെണ്ടോര്‍ കൊട്ടേക്കാട്ടുകാരന്‍ 33 വയസുള്ള സ്റ്റാലിനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് ജില്ലയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സ്റ്റാലിന്‍.

പുതുക്കാട് യുവാവിനെ കാപ്പനിയമപ്രകാരം അറസ്റ്റുചെയ്തു. Read More »

kavaloor farmers

 ഇലകരിച്ചിലും കടചീയലും മൂലം നശിച്ചുപോയ കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദസംഘം സന്ദര്‍ശിച്ചു.

മണ്ണ് ശാസ്ത്ര വിഭാഗം അസി. പ്രൊഫസര്‍ എം.ആര്‍. മായാദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. കാവല്ലൂര്‍ പാടശേഖരത്ത് ബാധിച്ചത് കുമിള്‍ രോഗവും, ബാക്ടീരിയയുമാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസിലായതെന്ന് അസി. പ്രൊഫസര്‍ എം.ആര്‍. മായാദേവി അഭിപ്രായപ്പെട്ടു. മണ്ണില്‍ ചിലയിടങ്ങളില്‍ പൊട്ടാഷ്യം, കുമ്മായം എന്നിവയുടെ കുറവുണ്ട്. ആയതിനാല്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണ്. മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ അടിയന്തരമായി കൃഷിഭവനുകളില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും അവര്‍ പറഞ്ഞു.നെല്ലില്‍ വിഷാംശം കലര്‍ന്നിട്ടോ എന്നറിയാന്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാത്തോളജി വിഭാഗം

 ഇലകരിച്ചിലും കടചീയലും മൂലം നശിച്ചുപോയ കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദസംഘം സന്ദര്‍ശിച്ചു. Read More »

varandarapili-road.

ജലജീവന്‍ പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിക്കാന്‍ പൊളിച്ച വരന്തരപ്പിള്ളി റിംഗ് റോഡ് തകര്‍ന്നു.

റോഡിന്റെ നടുവില്‍ ചാലുകീറി പൈപ്പിട്ട ശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ് ടാറിംഗ് നടത്താത്തതിനാല്‍ ഇതുവഴിയുള്ള യാത്ര ദുസഹമായി. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ തകര്‍ന്ന റോഡില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. ചാല് കീറിയ ഭാഗം നികത്താതായതോടെ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് അപകടങ്ങള്‍ സംവിക്കുന്നതും പതിവാണ്. വരന്തരപ്പിള്ളി സെന്ററിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിരവധി വാഹനങ്ങള്‍ റിംഗ് റോഡിനെയാണ് ആശ്രയിക്കുന്നത്. എത്രയും വേഗം റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ വരന്തരപ്പിള്ളി പഞ്ചായത്ത്

ജലജീവന്‍ പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിക്കാന്‍ പൊളിച്ച വരന്തരപ്പിള്ളി റിംഗ് റോഡ് തകര്‍ന്നു. Read More »

galaxy club

വരന്തരപ്പിള്ളി ഗ്യാലക്‌സി ക്ലബിന്റെ 20-ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കലവറക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലീയേറ്റീവ് രോഗികള്‍ക്ക് ക്രിസ്മസ് കേക്കുകളും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.

 വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഗ്യാലക്‌സി ക്ലബ് പ്രസിഡന്റ് ഔസേപ്പ് ചെരടായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോജോ പിണ്ടിയാന്‍, ഷൈജു പട്ടിക്കാട്ടുക്കാരന്‍, ക്ലബ് സെക്രട്ടറി ബിജു മഞ്ഞളി, ട്രഷറര്‍ വി.കെ. വിജയന്‍, പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ സൂപ്രണ്ട് ബൈജു എന്നിവര്‍ പ്രസംഗിച്ചു. 52 പാലിയേറ്റീവ് രോഗികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

വരന്തരപ്പിള്ളി ഗ്യാലക്‌സി ക്ലബിന്റെ 20-ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കലവറക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലീയേറ്റീവ് രോഗികള്‍ക്ക് ക്രിസ്മസ് കേക്കുകളും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. Read More »

water atm

പറപ്പൂക്കര പന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വരുന്നവര്‍ക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റര്‍ കുടിവെള്ളമെടുക്കാം. 

ആശുപത്രിക്ക് മുന്നില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. 2021-2022 വര്‍ഷത്തെ ജനകീയാസൂത്രണ വികസന പദ്ധതി വഴി 6 ലക്ഷം രൂപ ചിലവിട്ടാണ് പന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചത്. പ്ലാസ്റ്റിക് ബോട്ടിലിനുപകരം ജലം പാത്രത്തിലോ കുപ്പികളിലോ ആയി എടുക്കാന്‍ ആണ് പദ്ധതി നിര്‍ദേശിക്കുന്നത്. ആശുപത്രിയില്‍ വരുന്ന രോഗികള്‍, കൂട്ടിരിക്കുന്നവര്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് വരെ വാട്ടര്‍ എടിഎം ഉപകാരപ്രദമാകും. ടാങ്കില്‍ നിന്നും ശുദ്ധീകരിച്ച്

പറപ്പൂക്കര പന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വരുന്നവര്‍ക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റര്‍ കുടിവെള്ളമെടുക്കാം.  Read More »

irijalakuda excercise

 ഇഞ്ചക്കുണ്ടില്‍ വീടിനുള്ളില്‍ പ്രവര്‍ത്തിച്ച ചാരായനിര്‍മാണ കേന്ദ്രം ഇരിങ്ങാലക്കുട എക്‌സൈസ് കണ്ടെത്തി.

ഇഞ്ചക്കുണ്ട് കണ്ണമ്പുഴ വീട്ടില്‍ ഷില്‍ജുവിന്റെ വീട്ടില്‍ നിന്നും 29 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് കണ്ടെത്തി. ക്രിസ്തുമസ് ന്യൂഇയര്‍ സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായിട്ടാണ് ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസ് റെയ്ഡ് നടത്തിയത്. റെയ്ഡ് ചെയ്ത സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.എ. അനീഷ്, പ്രിവന്റീവ് ഓഫീസര്‍ സുനില്‍, ഐബി പ്രിവന്റിവ് ഓഫീസര്‍ അബ്ദ് ഗലി, എക്‌സൈസ് ഉദ്യോഗസ്ഥരായ ജീവേഷ്, ഷെന്നി, രാജേന്ദ്രന്‍, ശ്യാമലത, എക്‌സൈസ് െ്രെഡവര്‍ ഷാന്‍ എന്നിവര്‍ പങ്കെടുത്തു

 ഇഞ്ചക്കുണ്ടില്‍ വീടിനുള്ളില്‍ പ്രവര്‍ത്തിച്ച ചാരായനിര്‍മാണ കേന്ദ്രം ഇരിങ്ങാലക്കുട എക്‌സൈസ് കണ്ടെത്തി. Read More »