nctv news pudukkad

nctv news logo
nctv news logo

Local News

 7 മാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഹാരിസണ്‍ മുപ്ലി എസ്‌റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു

7 മാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഹാരിസണ്‍ മുപ്ലി എസ്‌റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. കാരികുളം ഡിവിഷനിലെ തൊഴിലാളികളാണ് കഴിഞ്ഞ ഒരാഴ്ചയായി മുപ്ലി ഓഫീസ് പടിക്കലില്‍ സമരം നടത്തുന്നത്. വെള്ളിയാഴ്ച വരന്തരപ്പിള്ളി പൊലീസും വരന്തരപ്പിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ചൊവ്വാഴ്ചക്കകം ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ശമ്പളം ലഭിക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനാണ് തൊഴിലാളികളുടെ തീരുമാനം.

മുപ്ലിയം പാലത്തിനോട് ചേര്‍ന്ന് മാലിന്യങ്ങള്‍ നിറഞ്ഞ ചാക്കുകള്‍ തള്ളുന്നത് പതിവാകുന്നു

ദുര്‍ഗന്ധം വമിക്കുന്നതും പുഴുക്കളുള്ളതുമായ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കൂടില്‍ കെട്ടി വ്യാപകമായി കുറുമാലി പുഴയുടെ തീരത്താണ് തള്ളുന്നത്. മഴയെത്തിയാല്‍ പുഴ മാലിനമാകുന്നതോടെ പ്രദേശത്ത് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാമെന്ന അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.വാഹനങ്ങളില്‍ വരെ മാലിന്യം എത്തിച്ച് ഇവിടെ തള്ളുന്നതായും പരാതി ഉയരുന്നുണ്ട്. നിരന്തരം മാലിന്യങ്ങള്‍ നിക്ഷേപിച്ച് മാലിന്യകൂമ്പാരമായിരിക്കുകയാണ് ഇവിടം.സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവ കണ്ടെത്തി അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ കെ.ജി. രവീന്ദ്രനാഥ. ഇത സംബന്ധിച്ച്്പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജി. രവീന്ദ്രനാഥ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി …

മുപ്ലിയം പാലത്തിനോട് ചേര്‍ന്ന് മാലിന്യങ്ങള്‍ നിറഞ്ഞ ചാക്കുകള്‍ തള്ളുന്നത് പതിവാകുന്നു Read More »

മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് നടപ്പാലം അപകടാവസ്ഥയിലായി

മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് നടപ്പാലം അപകടാവസ്ഥയിലായി. പാലത്തെ താങ്ങിനിര്‍്ത്തുന്ന കരിങ്കല്‍കെട്ട് തകര്‍ന്നതിനെ തുടര്‍ന്നാണ് പാലം ദുര്‍ബലാവസ്ഥയിലായത്.ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയിലെ വലതുകര മെയിന്‍കനാലിന്റെ ശാഖയായ മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന്റെ കുറുകെയാണ് കോണ്‍ക്രീറ്റ് നടപ്പാലമുള്ളത്. പ്രദേശവാസികള്‍ക്ക് കനാല്‍മുറിച്ചുകടക്കാനായി നിര്‍മിക്കപ്പെട്ടതാണ് പാലം. 1956ല്‍ മറ്റത്തൂര്‍ കനാല്‍ പണികഴിപ്പിച്ചപ്പോഴാണ് പാലവും നിര്‍മിച്ചത്. മാരാങ്കോട് മുതല്‍ മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി വരെ 19 കിലോമീറ്ററോളം നീളമുള്ള മറ്റത്തൂര്‍ കനാലിനു കുറുകെ ഇത്തരത്തിലുള്ള പത്തിലേറെ നടപ്പാലങ്ങള്‍ ഉണ്ട്. കടമ്പോടുള്ള കോണ്‍ക്രീറ്റ് …

മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് നടപ്പാലം അപകടാവസ്ഥയിലായി Read More »

പുലക്കാട്ടുകര കര്‍മ്മലനാഥ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപിതാവിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി

ഫാദര്‍ ജോസ് നന്തിക്കര ഫാദര്‍ ഷൈജു ആളൂര്‍, ഇടവക വികാരി ഫാദര്‍ സിജു പുളിക്കന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തിരുനാളിന്റെ നവനാള്‍ദിനങ്ങളില്‍ വൈകിട്ട് 6ന് ആരാധനയോട് കൂടിയ ജപമാലയും തിരുസമര്‍പ്പണവും നവനാള്‍ പാട്ടുകുര്‍ബാനയും നടത്തും. ഏപ്രില്‍ 12ന് വൈകിട്ട് 6 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് രാജ്കോട്ട് രൂപത വികാരി ജനറല്‍ മോണ്‍. ജോയച്ചന്‍ പറഞ്ഞാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഏപ്രില്‍ 14ന് രാവിലെ 9 ന് …

പുലക്കാട്ടുകര കര്‍മ്മലനാഥ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപിതാവിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി Read More »

കൊടകര പഞ്ചായത്തിലെ വഴിയോരവിശ്രമ കേന്ദ്ര നടത്തിപ്പില്‍ അഴിമതിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കൊടകര പഞ്ചായത്തിലെ വഴിയോരവിശ്രമ കേന്ദ്ര നടത്തിപ്പില്‍ അഴിമതിയാണെന്നാരോപിച്ച് കൊടകര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ബ്ലോക്ക് വൈസ് പ്രസിഡന്റ് സദാശിവന്‍ കുറുവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ആന്റണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രനില ഗിരീശന്‍, ബിജി ഡേവീസ്, ജോയ് ചെമ്പകശ്ശേരി, വിനയന്‍ തോട്ടാപ്പിള്ളി, വി.ആര്‍. രഞ്ജിത്ത്, ജസ്റ്റിന്‍ പൊന്‍മണിശ്ശേരി, ഡെല്‍ ജിത്ത്, സിജോ, കോടന നാരയണ കുട്ടി, പി.കെ. അരുണ്‍, ഇ. ഗിരീശന്‍, ജോസ് കൊച്ചക്കാടന്‍ …

കൊടകര പഞ്ചായത്തിലെ വഴിയോരവിശ്രമ കേന്ദ്ര നടത്തിപ്പില്‍ അഴിമതിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി Read More »

കല്ലൂര്‍ മുട്ടിത്തടി ശ്രീശക്തിദേവി ക്ഷേത്രത്തിലെ ആണ്ടുമഹോത്സവത്തിന് കൊടിയേറി

കല്ലൂര്‍ മുട്ടിത്തടി ശ്രീശക്തിദേവി ക്ഷേത്രത്തിലെ ആണ്ടുമഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിന് ശേഷം താലംവരവും നടത്തി. ക്ഷേത്രം തന്ത്രി വിശ്വേശ്വരാനന്ദ സരസ്വതി സ്വാമി, മേല്‍ശാന്തി ബിജു എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രസിഡന്റ് ശിവന്‍ അന്തിക്കാടന്‍, സെക്രട്ടറി പൃഥ്വിരാജ് പുന്നക്കത്തറ, രവീന്ദ്രന്‍ മുല്ലക്കര എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 8നാണ് ആണ്ടുമഹോത്സവം ആഘോഷിക്കുന്നത്.

പ്രൗഡഗംഭീരമായി ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കമാന്‍ഡോ കിഡ്‌സിന്റെ പാസിങ് ഔട്ട് സെറിമണി

കൊടകര സബ് ഇന്‍സ്‌പെക്ടര്‍ എ.കെ. സാജന്‍ സല്യൂട്ട് സ്വീകരിച്ചു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, മെഡല്‍ എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. മികവ് പദ്ധതിയില്‍ ഉള്‍പ്പെട്ട് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത പദ്ധതിയാണ് കമാന്‍ഡോ കിഡ്‌സ്. സംസ്ഥാന തലത്തില്‍ എസ്‌സിഇആര്‍ടി യില്‍ പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടുകയും ചെയ്തു. സംസ്ഥാനത്ത് തന്നെ ഈ പദ്ധതി നടപ്പിലാക്കിയ ആദ്യ വിദ്യാലയമാണ് ആലത്തൂര്‍ എഎല്‍പിഎസ്. ചടങ്ങില്‍ കൊടകര എഎസ്‌ഐ ജ്യോതിലക്ഷ്മി, പറപ്പൂക്കര പഞ്ചായത്ത് അംഗം ടി.കെ. സതീശന്‍, ട്രെയിനര്‍ ശിവദാസന്‍ കോടിയത്ത്, പിടിഎ പ്രസിഡന്റ് …

പ്രൗഡഗംഭീരമായി ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കമാന്‍ഡോ കിഡ്‌സിന്റെ പാസിങ് ഔട്ട് സെറിമണി Read More »

വിഷുക്കണിയൊരുക്കാന്‍ വെള്ളരിക്കായ്കള്‍ വിളയിച്ചെടുത്തിരിക്കുകയാണ് താളൂപ്പാടം സ്വദേശി രാജന്‍ പനങ്കൂട്ടത്തില്‍

മേടപുലരിയില്‍ വിഷുക്കണിയൊരുക്കാന്‍ പൊന്നിന്‍നിറമുള്ള വെള്ളരിക്കായ്കള്‍ വിളയിച്ചെടുത്തിരിക്കുകയാണ് മറ്റത്തൂരിലെ താളൂപ്പാടം സ്വദേശി രാജന്‍ പനങ്കൂട്ടത്തില്‍. വാഴ, വിവിധയിനം പച്ചക്കറികള്‍ എന്നിവയിലെന്ന പോലെ കണിവെളളരികൃഷിയിലും വിജയഗാഥ രചിക്കുകയാണ് മലയോരത്തെ അറിയപ്പെടുന്ന കര്‍ഷകരിലൊരാളായ ഈ യുവകര്‍ഷകന്‍.

ഐക്യ ജനാധിപത്യമുന്നണി പുതുക്കാട് ബ്ലോക്കിലെ ബൂത്ത് ചെയര്‍മാന്‍മാര്‍, ജനറല്‍ കണ്‍വീനര്‍മാര്‍, ബിഎല്‍എമാര്‍ എന്നിവരുടെ സമ്മേളനം പുതുക്കാട് സംഘടിപ്പിച്ചു

യുഡിഎഫ് ജില്ല ചെയര്‍മാന്‍ എം.പി. വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. എം.കെ. പോള്‍സണ്‍ , കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, ടി.എം. ചന്ദ്രന്‍, കെ.എം. ബാബുരാജ്, സുധന്‍ കാരയില്‍, സോമന്‍ മുത്രത്തിക്കര, രഞ്ചിത്ത് കൈപിള്ളി, പി.കെ. വേലായുധന്‍, ബിജു അമ്പഴക്കാടന്‍, കെ.ജെ. ജോജു, രാജു എന്നിവര്‍ പ്രസംഗിച്ചു.

CONGRESS PUDUKAD

ഐക്യ ജനാധിപത്യ മുന്നണി പുതുക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യുഡിഎഫ് ജില്ല ചെയര്‍മാന്‍ എം.പി. വിന്‍സെന്റ് ഉദ്്ഘാടനം ചെയ്തു. 

ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനായി. എം.കെ. പോള്‍സണ്‍, എം.പി. പോളി, കെ.ആര്‍. ഗിരിജന്‍, കെ. ഗോപാലകൃഷ്ണന്‍, കെ.സി. കാര്‍ത്തികേയന്‍, പി.കെ. വേലായുധന്‍, ടി.എം. ചന്ദ്രന്‍, കല്ലൂര്‍ ബാബു, സെബി കൊടിയന്‍, കെ.എല്‍. ജോസ്, സോമന്‍ മുത്രത്തിക്കര, സുധന്‍ കാരയില്‍, അലക്‌സ് ചുക്കിരി എന്നിവര്‍ പ്രസംഗിച്ചു.

KK RAMACHANDRAN MLA CONGRTS RAN K HOLDER

ഭാരതിയാര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ പുതുക്കാട് സ്വദേശി അഞ്ജുവിനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പൊന്നാടയണിയിച്ച് അനുമോദിച്ചു

സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. പുതുക്കാട് ഒല്ലൂക്കാരന്‍ ബൈജു റെനി ദമ്പതികളുടെ മകളാണ് അഞ്ജു.

CHIMMINI DAM KULAM RENOVATION

 വേനല്‍കടുത്തതോടെ വനത്തിനകത്ത് ജല ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി എച്ചിപ്പാറ ഇഡിസി ചിമ്മിനി വന്യജീവി സങ്കേതത്തിലെ മണ്ണാത്തികവല ഭാഗത്തെ കുളം നവീകരിച്ചു

ചിമ്മിനി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍. ബോസ് ഉദ്ഘാടനം നിര്‍വഹിച്ചു. എച്ചിപ്പാറ ഇഡിസി ചെയര്‍മാന്‍ ദില്‍ഷാദ് സെക്രട്ടറി സി.ആര്‍. രഞ്ജിത്ത്, വനം വകുപ്പ് ജീവനക്കാരായ എം.വി. വിനയരാജ്, ശരത്ത് ടി. മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

OMBATHUNGAL TEMPLE

ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം കൊടിയേറി

ക്ഷേത്രം ഉപദേഷ്ടാവ് മണികണ്ഠന്‍, മേല്‍ശാന്തി കുട്ടന്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഏപ്രില്‍ 7 ഞായറാഴ്ചയാണ് കാവടി മഹോത്സവം ആഘോഷിക്കുന്നത്. ഉത്സവ ദിവസമായ ഞായറാഴ്ച രാവിലെ 6.30 മുതല്‍ വിവിധ സെറ്റുകളുടെ അഭിഷേകം, 8 മണി മുതല്‍ ഉച്ചക്ക് 2 വരെ വിവിധ സെറ്റുകളുടെ കാവടിയാട്ടം, വൈകിട്ട് 6.30ന് ദീപാരാധന, 7.30  മുതല്‍ മൂന്നുമുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തെയ്യം, തിറ, ശിങ്കാരിമേളം, നാസിക് ഡോള്‍ എന്നിവയും രാത്രി …

ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം കൊടിയേറി Read More »

how-to-update-your-aadhaar-card

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യത ഉള്ളതായിരിക്കണം. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഓരോ പൗരനും തനതായ 12 അക്ക നമ്പർ നല്കിയിട്ടുണ്ടാകും. പത്ത് വർഷം മുമ്പ് ആധാർ കാർഡ് എടുത്തവരും എന്തെങ്കിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ സൗജന്യമായി അത് ചെയ്യാവുന്നതാണ്. യുഐഡിഎഐ പോർട്ടൽ വഴിയും ആധാർ എൻറോൾമെൻ്റ് കേന്ദ്രം സന്ദർശിച്ചും ഇത് ഓൺലൈനായി ചെയ്യാം.   പേര്, വിലാസം, …

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം Read More »

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഓര്‍മ്മിപ്പിച്ച്, ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകരക്ഷകനായി പിറന്ന യേശുക്രിസ്തു കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നാണ് വിശ്വാസം. ക്രൂശുമരണം വഹിച്ച ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആഘോഷിക്കുന്നത്. പീഢനങ്ങളേറ്റു ക്രൂശില്‍ ജീവന്‍ വെടിഞ്ഞ യേശുക്രിസ്തുവിന്റെ ശരീരം ഒരു കല്ലറയില്‍ അടക്കം ചെയ്തു. ഇതിനുശേഷം മൂന്നാം നാള്‍ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്തു. ഈ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും ഓര്‍ക്കുകയും …

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍ Read More »

പുതുക്കാട് കുറുമാലിയില്‍ ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട സീതത്തോട് ആങ്ങമുഴി കോട്ടമണ്ണില്‍ വീട്ടില്‍ 21 വയസുള്ള റിയ റോയിക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാത്രി 8.45 നായിരുന്നു അപകടം. യുവതി വീഴുന്നതു കണ്ട യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. മുഖത്ത് സാരമായി പരുക്കേറ്റ് ട്രാക്കില്‍ വീണുകിടന്ന യുവതിയെ യാത്രക്കാര്‍ ഇതേ ട്രെയിനില്‍ കയറ്റി പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട്, പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറന്‍മുള സ്റ്റേഷന്‍ പരിധിയില്‍ കാണാതായ …

പുതുക്കാട് കുറുമാലിയില്‍ ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More »

വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പാക്കാന്‍ ചിമ്മിനി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി വനത്തിനകത്ത് വിറകുതോട് ഭാഗത്ത് കുളം നിര്‍മിച്ചു

ആവാസവ്യവസ്ഥയില്‍ തന്നെ ജലലഭ്യതയുണ്ടാക്കാനും ജലത്തിനായി വന്യജീവികള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിനുംവേണ്ടിയാണ് വനത്തിനകത്ത് കുളം നിര്‍മാണം നടത്തുന്നത്. ശ്രമദാനത്തിന് ഇഡിസി ചെയര്‍മാന്‍ എം.ടി.അനിത്ത് നേതൃത്വം നല്‍കി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.ആര്‍.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി കെ.വി.അശോകന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.ആര്‍.ബോസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായാ എം.വി.വിനയരാജ്, പി.ബിജിനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ പ്രചാരണ പോസ്റ്ററുകള്‍ പതിക്കാന്‍ തൃക്കൂര്‍ മണ്ഡലത്തില്‍ രാത്രിയിലും സ്ത്രീ പ്രവര്‍ത്തകരെത്തി

കല്ലൂര്‍ ആതൂരിലെ 55-ാം ബൂത്തില്‍ മഹിളാ കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ് രാത്രി പോസ്റ്റര്‍ ഒട്ടിക്കല്‍ നടത്തിയത്. രാത്രി 8 മുതലാണ് പോസ്റ്റര്‍ പതിക്കല്‍ നടത്തിയത്. പഞ്ചായത്ത് അംഗം ജിഷ ഡേവീസിന്റെയും നേതൃത്വത്തില്‍ ബിജിത വേണു പാലിയന്‍, ഷമീറ ഷാഹുല്‍ ഹമീദ്, സിസിലി ഷാജു, പി.കെ.ടിന്റു, ദേവാനന്ദ വേണു, പി.പി.അമ്മിണി എന്നിവരടങ്ങിയ സംഘമാണ് പ്രചാരണം നടത്തിയത്.

ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ ചെട്ടിച്ചാലില്‍ കൃഷി ചെയ്ത കണിവെള്ളരി വിളവെടുത്തു

ട്വന്റി ഫാര്‍മേഴ്‌സ് ചെയര്‍മാനും റിട്ടയേഡ് കൃഷി ജോയിന്റ് ഡയറക്ടറുമായ ടി.പി. ബൈജു, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ അസി. മാനേജര്‍ കെ.യു. ബബിത, മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് സി.വി. ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് വിപിന്‍, രാജന്‍ പനങ്കൂട്ടത്തില്‍, ഷൈനി ബാബു, ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി

സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലഷ്മി ഉദ്ഘാടനം ചെയ്തു. വിശ്രമ മുറിയില്‍ മനോഹരങ്ങളായ ചുവര്‍ ചിത്രങ്ങളും മുലയൂട്ടുന്നതിനായി ഫീഡിങ്ങ് റൂമും ഒരുക്കിയിട്ടുണ്ട്. ചെറുവാള്‍ സ്‌കൂളില്‍ ക്യാമ്പ് ചെയ്താണ് എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വിശ്രമ മുറിയില്‍ പെയിന്റിങ്ങ് അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍, സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായ സ്‌റ്റെഫി പൈലി, കെ. ജിന്‍സി, എം.പി. അമ്പിളി, ഐസിസിഎസ് എന്‍ എസ് എസ് പ്രോഗ്രാം …

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി Read More »