സംസ്ഥാന ശിശു വികസന വകുപ്പിന്റെ ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം നേടി മറ്റത്തൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ ഗ്യാലക്സി അംഗന്‍വാടി.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അങ്കണവാടിയില്‍ അനുമോദന യോഗം സംഘടിപ്പിച്ചു. അംഗന്‍വാടി അധ്യാപിക സിജി പ്രദീപന് സ്വാഗതം ആശംസിച്ച ചടങ്ങ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിജി രാജേഷ് അധ്യക്ഷയായിരുന്നു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സുധാകുമാരി. വി, കൊടകര അഡീഷണല്‍ പ്രോജക്ട് ഓഫീസര്‍ സി ഡി പി ഒ സുധര്‍മ്മിണി.ജി, മറ്റത്തൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.സി ബിജു, ക്ഷേമകാര്യ സ്റ്റാന്റിങ് …



















