nctv news pudukkad

Local News

നന്തിപുലത്തെ പെട്രോള്‍ പമ്പില്‍ നിന്ന് 98 ലക്ഷം തട്ടി: മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

വരന്തരപ്പിള്ളി നന്തിപുലത്തെ പെട്രോൾ പമ്പിൽ നിന്ന് 98 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ പാർടൈം മാനേജർ പിടിയിൽ. മുപ്ലിയം സ്വദേശി പനയോലിപറമ്പിൽ ആഷിക്കിനെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളോളം പമ്പിലെ വിറ്റുവരവ് കണക്കുകളിൽ കൃത്രിമം നടത്തിയാണ് ഇയാൾ വൻ തുക കൈക്കലാക്കിയത്. നന്തിപുലത്ത് പ്രവർത്തിക്കുന്ന ചുള്ളിപറമ്പിൽ ഫ്യൂവൽസ് ആൻഡ് ലൂബ്രിക്കന്റ്സ് ഉടമ രജീവൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. 2022 ഒക്ടോബർ മുതൽ എട്ടു മാസക്കാലയളവിലാണ് ആഷിക് പണം തട്ടിയത്. വിറ്റുവരവ് കണക്കുകൾ രേഖപ്പെടുത്തുന്നതിൽ …

നന്തിപുലത്തെ പെട്രോള്‍ പമ്പില്‍ നിന്ന് 98 ലക്ഷം തട്ടി: മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍ Read More »

കടലശ്ശേരി കൊലപാതക കേസ്: കൊച്ചുമകൻ ഗോകുലിന് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും

കടലശ്ശേരിയിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ കൊച്ചുമകന് ജീവപര്യന്തം തടവ്. തറവാട് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന കൗസല്യയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകൻ ഗോകുലിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ പന്ത്രണ്ട് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി വിധിച്ചു. രണ്ട് വർഷം മുൻപ് കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകത്തിലാണ് ഇപ്പോൾ നീതി നടപ്പായിരിക്കുന്നത്. 2022 ഫെബ്രുവരി 25-നായിരുന്നു കേസിനാസ്പദമായ സംഭവം. കടലശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ കൗസല്യ …

കടലശ്ശേരി കൊലപാതക കേസ്: കൊച്ചുമകൻ ഗോകുലിന് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും Read More »

കുളത്തിലെ വലയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കുളിക്കുന്നതിനിടെ കുളത്തിലെ വലയിൽ കാൽ കുടുങ്ങി വിദ്യാർത്ഥി മുങ്ങി മരിച്ചു. കല്ലേറ്റുംകര നിപ്മറിലെ ഒന്നാം വർഷ ബി.പി.ഒ വിദ്യാർത്ഥി എം.എസ് അച്ചു ആണ് മരിച്ചത്. ആളൂർ വല്ലക്കുന്നിലെ ചെമ്മീൻ ചാലിന് സമീപമുള്ള കുളത്തിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. നിപ്മറിലെ ബാച്ചിലർ ഓഫ് പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഒന്നാം വർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അച്ചുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വാടക വീടെടുത്ത് താമസിക്കുകയായിരുന്നു ഇയാൾ. വെള്ളിയാഴ്ച രാത്രി ഏഴരയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. …

കുളത്തിലെ വലയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം Read More »

ആൽജോയുടെ ജീവനെടുത്ത വീട്ടിൽ വീണ്ടും പാമ്പുകൾ; തറയിളക്കി പരിശോധന, ഭീതി ഒഴിയാതെ കുടുംബം

സഹോദരങ്ങളായ കുട്ടികൾക്ക് പാമ്പുകടിയേറ്റ കോടാലി കടമ്പോട്ടെ വീട്ടിൽ തുടരെ തുടരെ പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിൽ വനംവകുപ്പും സർപ്പ ടീമും വൻ പരിശോധന നടത്തി. കിടപ്പുമുറിയിലെ ടോയ്‌ലറ്റിന്റെ ഡ്രൈനേജ് പൈപ്പ് വഴിയാകാം പാമ്പുകൾ അകത്തെത്തുന്നത് എന്ന നിഗമനത്തിൽ തറയും ടൈലുകളും ഇളക്കി പരിശോധിച്ചെങ്കിലും പാമ്പുകളെ കണ്ടെത്താനായില്ല. കടമ്പോട് കാവുങ്ങൽ സിൽജോയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. പാമ്പുകടിയേറ്റ എട്ടു വയസ്സുകാരൻ ആൽജോ മരിക്കുകയും പത്തു വയസ്സുകാരൻ അനോഷ് ചികിത്സയിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച വൈകീട്ടും രാത്രിയുമായി വീട്ടിൽ …

ആൽജോയുടെ ജീവനെടുത്ത വീട്ടിൽ വീണ്ടും പാമ്പുകൾ; തറയിളക്കി പരിശോധന, ഭീതി ഒഴിയാതെ കുടുംബം Read More »

വിടവാങ്ങിയത് തിരുവമ്പാടിയുടെ വിശ്വസ്തൻ; സതീശൻ അന്തരിച്ചു

മുണ്ടത്തിക്കോട്ടെ പടക്കനിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗം വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. മുണ്ടത്തിക്കോട്ടെ സ്ഫോടനത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ സതീശനെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് രംഗത്ത് ഏറെ സജീവമായിരുന്ന വ്യക്തിത്വമായിരുന്നു …

വിടവാങ്ങിയത് തിരുവമ്പാടിയുടെ വിശ്വസ്തൻ; സതീശൻ അന്തരിച്ചു Read More »

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരു കിലോമീറ്റർ അകലെനിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിലിന് കെഡാവർ നായ്ക്കളും മൊബൈൽ ഡിഎൻഎ യൂണിറ്റും

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്ത് തുടരുന്ന പരിശോധനയിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് പുരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നാണ് കൈയ്യുടെ ഭാഗങ്ങൾ കണ്ടെടുത്തത്. അപകട സ്ഥലത്തുനിന്നും തെരുവുനായ്ക്കൾ കടിച്ചു കൊണ്ടിട്ടതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഇതിനുപുറമെ, സമീപത്തെ പാടശേഖരങ്ങളിൽ നടത്തിയ തെരച്ചിലിലും രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. തെരച്ചിൽ ഊർജ്ജിതം: ദുരന്തഭൂമിയിലും പരിസരപ്രദേശങ്ങളിലും തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. പ്രത്യേക പരിശീലനം ലഭിച്ച കെഡാവർ നായ്ക്കളെ ഉപയോഗിച്ചാണ് മൃതദേഹ അവശിഷ്ടങ്ങൾക്കായി തിരയുന്നത്. 10 …

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരു കിലോമീറ്റർ അകലെനിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിലിന് കെഡാവർ നായ്ക്കളും മൊബൈൽ ഡിഎൻഎ യൂണിറ്റും Read More »

കുതിരാനിൽ വനംവകുപ്പിന്റെ ‘പാമ്പ് വിടൽ’; പ്രതിഷേധവുമായി നാട്ടുകാർ; വനംവകുപ്പ് വാഹനം തടഞ്ഞു

കുതിരാൻ: കുതിരാൻ മേഖലയിൽ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം വനംവകുപ്പ് പാമ്പുകളെ തുറന്നുവിടുന്നതായി പരാതി. വനംവകുപ്പിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാർ ഇന്നലെ വനംവകുപ്പിന്റെ വാഹനം തടഞ്ഞു. വിവിധയിടങ്ങളിൽ നിന്ന് പിടികൂടുന്ന പാമ്പുകളെ കുതിരാൻ ക്ഷേത്ര പരിസരത്തും ജനവാസ മേഖലയോട് ചേർന്ന വനമേഖലയിലും ഉപേക്ഷിക്കുന്നു എന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. പ്രതിഷേധത്തിന് കാരണമായ സംഭവം: കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടിലെ ശുചിമുറിയിൽ വെച്ച് രണ്ടര വയസ്സുള്ള കുഞ്ഞിന് പാമ്പുകടിയേറ്റതോടെയാണ് നാട്ടുകാരുടെ ഭയവും പ്രതിഷേധവും ശക്തമായത്. അതിമാരകമായ …

കുതിരാനിൽ വനംവകുപ്പിന്റെ ‘പാമ്പ് വിടൽ’; പ്രതിഷേധവുമായി നാട്ടുകാർ; വനംവകുപ്പ് വാഹനം തടഞ്ഞു Read More »

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരനഗരിയിൽ ആചാരങ്ങൾ മാത്രം

തൃശൂരിന്റെ ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ട് ഇത്തവണ ഉണ്ടാകില്ല. മുണ്ടത്തിക്കോട് ഉണ്ടായ ദാരുണമായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക തീരുമാനം. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സർക്കാർ പ്രതിനിധികൾ, ദേവസ്വം ഭാരവാഹികൾ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ ധാരണയായത്. നേരത്തെ, തിരുവമ്പാടി ദേവസ്വം വെടിക്കെട്ടിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കി പ്രധാന വെടിക്കെട്ട് നടത്താമെന്ന നിലപാടിലായിരുന്നു പാറമേക്കാവ്. എന്നാൽ ദുരന്തബാധിതരോടുള്ള ഐക്യദാർഢ്യം കണക്കിലെടുത്ത് സർക്കാർ നിലപാട് കടുപ്പിച്ചതോടെ …

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരനഗരിയിൽ ആചാരങ്ങൾ മാത്രം Read More »

മുണ്ടത്തിക്കോട് ദുരന്തം: മരണസംഖ്യ 14 ആയി; കാരണം ചൂടല്ലെന്ന് ‘പെസോ’

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. കനത്ത ചൂടല്ല അപകടകാരണമെന്നാണ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (PESO) പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ പരിശോധന പൂർത്തിയായിട്ടുണ്ട്. അന്വേഷണവും കണ്ടെത്തലുകളും: മരണസംഖ്യയും ചികിത്സയും: ദുരന്തത്തിന്റെ ആഘാതം വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരിച്ചറിയൽ നടപടികൾ: മരിച്ചവരിൽ ഇതുവരെ എട്ടുപേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരെ തിരിച്ചറിയുന്നതിനായുള്ള ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ നടപടികൾ പുരോഗമിക്കുകയാണ്. മുണ്ടത്തിക്കോട് ദുരന്തം കേരളത്തെ വീണ്ടും വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് …

മുണ്ടത്തിക്കോട് ദുരന്തം: മരണസംഖ്യ 14 ആയി; കാരണം ചൂടല്ലെന്ന് ‘പെസോ’ Read More »

മുണ്ടത്തിക്കോട് ദുരന്തം: പ്രത്യേക മന്ത്രിസഭാ യോഗത്തിൽ വൻ പ്രഖ്യാപനങ്ങൾ; കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ

മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വൻ ദുരന്തത്തിൽ ഇരയായവർക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായം. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടു. തിരിച്ചറിഞ്ഞവർ അപകടത്തിൽ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞവർ: ഡിഎൻഎ പരിശോധനയും തുടർനടപടികളും അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗ വിദഗ്ധ സംഘം തൃശൂർ …

മുണ്ടത്തിക്കോട് ദുരന്തം: പ്രത്യേക മന്ത്രിസഭാ യോഗത്തിൽ വൻ പ്രഖ്യാപനങ്ങൾ; കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ Read More »

മുണ്ടത്തിക്കോട് ദുരന്തം; സ്ഥിരീകരിച്ചത് 7 മരണം

മുണ്ടത്തിക്കോടുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇതുവരെ ഏഴ് മൃതദേഹങ്ങൾ പൂർണ്ണരൂപത്തിൽ കണ്ടെടുത്തതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ചിതറിത്തെറിച്ച നിലയിൽ ലഭിച്ച മറ്റ് ശരീരഭാഗങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയമായ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. തിരിച്ചറിഞ്ഞവർ: ആരോഗ്യനിലയും ചികിത്സയും: നിലവിൽ 13 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. അന്വേഷണം ഊർജിതം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അപകടസ്ഥലം സന്ദർശിച്ചു. തൃശൂർ പൂരം: തീരുമാനം വ്യാഴാഴ്ച വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി …

മുണ്ടത്തിക്കോട് ദുരന്തം; സ്ഥിരീകരിച്ചത് 7 മരണം Read More »

ദേശീയ ഫുട്‌ബോൾ താരം സിനാൻ ജലീൽ (18) അന്തരിച്ചു

ദേശീയ ഫുട്‌ബോൾ താരം സിനാൻ ജലീൽ അന്തരിച്ചു. ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ, ദേശീയ സ്കൂൾ ഫുട്‌ബോളിൽ കേരളത്തിനായി കിരീടം ചൂടിയ ടീമിലെ പ്രധാന താരമായിരുന്നു. കേരള ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെട്ട സിനാൻ ജലീലിന്റെ വിയോഗം കായിക പ്രേമികളെ നൊമ്പരത്തിലാഴ്ത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് സിനാന് ഗുരുതരമായി പരിക്കേറ്റത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച …

ദേശീയ ഫുട്‌ബോൾ താരം സിനാൻ ജലീൽ (18) അന്തരിച്ചു Read More »

അതിരപ്പിള്ളിയിൽ ഹോട്ടൽ തകർത്ത് കാട്ടാന

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. പിള്ളപ്പാറയിൽ ഹോട്ടൽ തകർത്ത് അകത്തുകയറിയ കാട്ടാന വൻ നാശനഷ്ടങ്ങൾ വരുത്തി. ഹോട്ടലിനോട് ചേർന്ന് താമസിക്കുന്ന വീട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് തിങ്കളാഴ്ച അർധരാത്രി കാട്ടാന ആക്രമണം നടത്തിയത്. പെരിങ്ങൽകുത്ത് ഇൻസ്‌പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനായ ജോൺസൺ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. പരിഭ്രാന്തരായ ഭാര്യയും മകളും ഉടൻ തന്നെ ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്തതോടെയാണ് ആന പിൻവാങ്ങിയത്. തുടർന്ന് പ്ലാന്റേഷൻ എണ്ണപ്പന …

അതിരപ്പിള്ളിയിൽ ഹോട്ടൽ തകർത്ത് കാട്ടാന Read More »

പാലിയേക്കരയിൽ വൻ എം.ഡി.എം.എ വേട്ട, രണ്ടുപേർ കുടുങ്ങി!

പുതുക്കാട് വൻ രാസലഹരി വേട്ട. പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നും സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്നാണ് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പൊലീസും ചേർന്ന് പിടികൂടിയത്. ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. ബെംഗളൂരുവിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലായിരുന്നു പ്രതികളുടെ യാത്ര. പാലിയേക്കര …

പാലിയേക്കരയിൽ വൻ എം.ഡി.എം.എ വേട്ട, രണ്ടുപേർ കുടുങ്ങി! Read More »

കണ്ണീരോടെ വിട; ആൽജോ ഇനി നോവാക്കുന്ന ഓർമ്മ. അനോജിനായി പ്രാർത്ഥനയോടെ ഒരു നാട്

കോടാലി സ്വദേശി ആൽജോയ്ക്ക് കണ്ണീരോടെ വിട നൽകി ജന്മനാട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ മൃതദേഹം സംസ്‌കരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുട്ടിക്ക് ശംഖുവരയന്റെ കടിയേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തലേദിവസം കുടിച്ച ജ്യൂസിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാണെന്ന് കരുതി ആദ്യം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് …

കണ്ണീരോടെ വിട; ആൽജോ ഇനി നോവാക്കുന്ന ഓർമ്മ. അനോജിനായി പ്രാർത്ഥനയോടെ ഒരു നാട് Read More »

ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ

കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിച്ചു. എട്ടു വയസ്സുകാരൻ ആൽജോ മരിച്ചു. ജ്യേഷ്ഠൻ അനോജ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണെന്ന് കരുതി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റ വിവരം പുറംലോകം അറിയുന്നത്. മരണമറിയാതെ ഉറങ്ങിക്കിടന്ന പിഞ്ചുമക്കളുടെ അടുത്തേക്ക് തലയണയ്ക്കടിയിലൂടെ ആ മാരകവിഷമുള്ള പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് ആൽജോയ്ക്കും അനോജിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം കുടിച്ച അവകാഡോ ജ്യൂസിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണെന്ന് കരുതി മാതാപിതാക്കൾ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിശോധനയിൽ പാമ്പുകടിയേറ്റ ലക്ഷണങ്ങൾ …

ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ Read More »

മലക്കപ്പാറയിൽ വയോധികയെ പുലി കടിച്ചുകൊന്നു; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപം

അതിരപ്പള്ളി മലക്കപ്പാറയിൽ വയോധിക പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന ഷോളയാർ ഡാമിന് സമീപം താമസിക്കുന്ന ഇൻസൈ അമ്മാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മൃതദേഹം പുലി ഭാഗികമായി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഷോളയാർ ഡാമിന് സമീപമുള്ള സ്വന്തം വീടിന് തൊട്ടടുത്തുനിന്നാണ് 70 വയസ്സുകാരിയായ ഇൻസൈ അമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് അതിർത്തിക്കുള്ളിലാണ് സംഭവം നടന്നതെങ്കിലും, മലക്കപ്പാറ വനമേഖലയോട് ചേർന്നുനിൽക്കുന്ന ഇടമായതിനാൽ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന പരാതികൾ നിലനിൽക്കെയാണ് ഈ ദാരുണാന്ത്യം. സംഭവസ്ഥലത്ത് തമിഴ്‌നാട് …

മലക്കപ്പാറയിൽ വയോധികയെ പുലി കടിച്ചുകൊന്നു; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപം Read More »

വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ കവർന്ന കേസ്; രണ്ട് ചെന്ത്രാപ്പിന്നി സ്വദേശികൾ പിടിയിൽ

എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റി ടാങ്കിന് സമീപം സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിലായി. ചെന്ത്രാപ്പിന്നി സ്വദേശികളായ ഗോകുൽ, സന്ദീപ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം പോയ സാധനങ്ങൾ വിവിധ ആക്രിക്കടകളിൽ നിന്നായി പൊലീസ് കണ്ടെടുത്തു. എടത്തിരുത്തി സി.വി സെൻ്റർ വടക്ക് ഭാഗത്തുള്ള വാട്ടർ അതോറിറ്റി ടാങ്കിന് താഴെ സൂക്ഷിച്ചിരുന്ന കാസ്റ്റ് അയൺ സ്പെഷൽസ് ആണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. പഞ്ചായത്തിലെ വാട്ടർ ലീക്ക് മെയിൻ്റനൻസ് …

വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ കവർന്ന കേസ്; രണ്ട് ചെന്ത്രാപ്പിന്നി സ്വദേശികൾ പിടിയിൽ Read More »

നായിക്കനാലിലെ ‘വലിയാൽ’ ഇനി ഓർമ്മ; പൂരത്തിന് മുന്നേ പകരക്കാരനായി പുതിയ ആൽമരം എത്തും!

തൃശ്ശൂര്‍ പൂരത്തിന്റെ ആവേശക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാറുള്ള സ്വരാജ് റൗണ്ടിലെ നായ്ക്കനാലിലെ വലിയ ആല്‍മരം ഓര്‍മ്മയാകുന്നു. മരത്തിന്റെ ജീവന്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അപകടാവസ്ഥ കണക്കിലെടുത്താണ് മരം മുറിച്ചുനീക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ തിരുവമ്പാടി ദേവസ്വമാണ് നടപടികള്‍ സ്വീകരിക്കുന്നത്. തൃശ്ശൂര്‍ നഗരത്തിന് നായ്ക്കനാല്‍ എന്ന പേര് തന്നെ ലഭിക്കാന്‍ കാരണമായ ഐതിഹാസികമായ ആല്‍മരമാണ് ഇപ്പോള്‍ വിടവാങ്ങുന്നത്. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് തന്നെ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുനിര്‍ത്തിയിരുന്നെങ്കിലും, പിന്നീട് നടത്തിയ ചികിത്സകളൊന്നും ഫലപ്രദമായില്ല. മരം പൂര്‍ണ്ണമായും …

നായിക്കനാലിലെ ‘വലിയാൽ’ ഇനി ഓർമ്മ; പൂരത്തിന് മുന്നേ പകരക്കാരനായി പുതിയ ആൽമരം എത്തും! Read More »

കൈനിറയെ വിഷുക്കൈനീട്ടം, ബാഗ് നിറയെ പര്‍ച്ചേയ്‌സിങ്! ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ വിഷു പ്രമാണിച്ച് വമ്പിച്ച വിലക്കുറവ്

മലയാളികളുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇതാ ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റ് ഒരുങ്ങിക്കഴിഞ്ഞു! ഈ വിഷുക്കാലം ലാഭകരമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നേരെ പോന്നോളൂ ഹോം എക്സ്പ്രസിലേക്ക് നിത്യോപയോഗ സാധനങ്ങൾക്ക് വിശ്വസിക്കാനാവാത്ത വിലക്കുറവും ആകർഷകമായ ഓഫറുകളുമാണ് ഞങ്ങൾ നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഓഫർ കാലാവധി: ഏപ്രിൽ 11 മുതൽ 14 വരെ മാത്രം. ഞങ്ങളുടെ മൂന്നുമുറി, അഷ്ടമിച്ചിറ, വെള്ളിക്കുളങ്ങര എന്നീ ശാഖകളിൽ ഈ പ്രത്യേക വിഷു ഓഫറുകൾ ലഭ്യമാണ്. സ്റ്റോക്കുകൾ തീരും …

കൈനിറയെ വിഷുക്കൈനീട്ടം, ബാഗ് നിറയെ പര്‍ച്ചേയ്‌സിങ്! ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ വിഷു പ്രമാണിച്ച് വമ്പിച്ച വിലക്കുറവ് Read More »