ആനന്ദപുരം ഷാപ്പില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ ജ്യേഷ്ഠന്‍ അറസ്റ്റില്‍
ആനന്ദപുരം സ്വദേശി കൊരട്ടിക്കാട്ടില്‍ വീട്ടില്‍ 32 വയസുള്ള വിഷ്ണു ആണ് പിടിയിലായത്. 30 വയസുള്ള യദുകൃഷ്ണന്‍ ആണ് കൊല്ലപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെയും പുതുക്കാട് എസ്എച്ച്ഒ സജീഷ്‌കുമാറിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ആനന്ദപുരത്തെ പാടത്തിനടുത്തുള്ള മരുന്നു കമ്പനിക്ക് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മുഖത്തും കഴുത്തിലും പരിക്കുണ്ട്. പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ ദേഹാസ്വാസ്ഥമുണ്ടായ വിഷ്ണുവിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കി. ബുധനാഴ്ച രാത്രി ആനന്ദപുരം കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. ഇവരുടെ വീട്ടില്‍ …