nctv news pudukkad

nctv news logo
nctv news logo

nctv news

NAVAKERALA SADASU

നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലം സംഘാടക സമിതി തയ്യാറാക്കിയ പത്രം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പ്രകാശനം ചെയ്തു

കഴിഞ്ഞ ഏഴര വര്‍ഷം പുതുക്കാട് മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും നവ കേരള സദസ്സിന്റെ മുന്നൊരുക്കങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പത്രം തയ്യാറാക്കിയിട്ടുള്ളത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ.് ബൈജു, വല്ലച്ചിറ പ്രസിഡന്റ് എന്‍. മനോജ്,ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, മണ്ഡലം കണ്‍വീനര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി. റെജില്‍, മുകുന്ദപുരം എല്‍.എ. തഹസില്‍ദാര്‍ സിമേഷ് സാഹു, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുക്കാട് മണ്ഡല തല നവകേരള സദസ് : ബുധനാഴ്ച ഗതാഗത നിയന്ത്രണം

മുഖ്യമന്ത്രി നയിക്കുന്ന നവ കേരള സദസ്സ് പരിപാടിയോടനുബന്ധിച്ച് ഡിസംബർ 6ന് തലോരിലും പരിസരത്തും ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തൃശ്ശൂർ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പരമാവധി ഒല്ലൂർ വഴി ഒഴിവാക്കി കുട്ടനെല്ലൂർ വഴി ഹൈവേയിൽ കയറി പോകേണ്ടതാണ്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ശേഷം ഒല്ലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഒല്ലൂർ സെൻററിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മരത്താക്കര വഴി പോകേണ്ടതാണ്. തൈക്കാട്ടുശ്ശേരി …

പുതുക്കാട് മണ്ഡല തല നവകേരള സദസ് : ബുധനാഴ്ച ഗതാഗത നിയന്ത്രണം Read More »

deadline-to-update-aadhaar-card-for-free

ആധാർ പുതുക്കിയില്ലെങ്കിൽ ഇനിയും വൈകേണ്ട; ഫീസ് വേണ്ടാത്തത് ഈ തിയതി വരെ മാത്രം

ആധാർ കാർഡ് സൗജന്യമായി പുതുക്കണോ? ശേഷിക്കുന്നത് 10 ദിവസം മാത്രമാണ്. ഡിസംബർ 14 വരെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്‌താൽ അതിന് പണം നൽകേണ്ടിവരും. 10 വർഷം പഴക്കമുള്ള ആധാർ കാർഡ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന് നിർദേശമുണ്ട്.  എന്തൊക്കെ അപ്ഡേറ്റ് ചെയ്യാം? നിങ്ങളുടെ വീട്ടുവിലാസം, ഫോൺ നമ്പർ, പേര്, ഇമെയിൽ ഐഡി മുതലായവ നിങ്ങളുടെ ആധാർ കാർഡിൽ അപ്ഡേറ്റ് ചെയ്യാം. എന്നാൽ ഫോട്ടോ, ബയോമെട്രിക്, …

ആധാർ പുതുക്കിയില്ലെങ്കിൽ ഇനിയും വൈകേണ്ട; ഫീസ് വേണ്ടാത്തത് ഈ തിയതി വരെ മാത്രം Read More »

JOB VACANCY

മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപക ഒഴിവ്

തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരും ഡിസംബർ ഏഴിന് വൈകിട്ട് 5 നകം thrithalacollege@gmail.com ലോ കോളേജ് ഓഫീസിലോ ലഭ്യമാക്കണം. ഫോൺ: 9567176945. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നു. ബുധനാഴ്ച (6.12.2023) ഉച്ചയ്ക്ക് 2നാണ് ഇന്റര്‍വ്യൂ. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് അധ്യാപക …

മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപക ഒഴിവ് Read More »

വാട്ടര്‍ടാങ്ക് ഉദ്ഘാടനം ചെയ്തു.

അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്ന് കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ടാങ്ക് ഉദ്ഘാടനം ചെയ്തു

അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്ന് കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ടാങ്ക് ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് മേഖലയിലെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. വാര്‍ഷികപദ്ധതിയില്‍ 12 ലക്ഷം രൂപ വകയിരുത്തി പണിത സംഭരണി പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, ജിജോ ജോണ്‍, ജിഷ്മ രഞ്ജിത്ത്, സനല്‍മഞ്ഞളി, പി.എസ്. പ്രീജു, സജന ഷിബു, അശ്വതി പ്രവീണ്‍, അസി.എഞ്ചിനിയര്‍ കിമി ബോസ്, ഓവര്‍സിയര്‍ സിന്റോ, വി.കെ. സുബ്രമണ്യന്‍ …

അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്ന് കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ടാങ്ക് ഉദ്ഘാടനം ചെയ്തു Read More »

ബൈക്ക് റാലി.

കേരളസദസ്സിന് പിന്തുണയുമായി വനിതകളുടെ ബൈക്ക് റാലി

കേരളസദസ്സിന് പിന്തുണയുമായി വനിതകളുടെ ബൈക്ക് റാലി. പുതുക്കാട് മണ്ഡലത്തിലെ വിവിധ മഹിളാ സംഘടനകളുടെ നേതൃത്വത്തിലാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ,് ഷീല മനോഹരന്‍, രാജി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. തലോര്‍ മുതല്‍ പുതുക്കാട് ജംഗ്ഷന്‍ വരെയാണ് റാലി സംഘടിപ്പിച്ചത്.

sg coffee times

പുതുക്കാട് മണ്ഡലത്തിലെ ജനങ്ങളുമായി സംവദിക്കാന്‍ എസ് ജി കോഫി ടൈംസ് എന്ന പരിപാടിയുമായി മുന്‍ എംപി സുരേഷ്‌ഗോപി വീണ്ടും പുതുക്കാട് എത്തി

ന്യൂനപക്ഷ മോര്‍ച്ച പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് എസ് ജി കോഫി ടൈംസ് പ്രോഗ്രാം സംഘടിപ്പിച്ചത്. നാടിന്റെ വികസന സ്വപ്നങ്ങളെ സംബന്ധിച്ച് സുരേഷ്‌ഗോപി ജനങ്ങളുമായി സംവദിച്ചു. പുതുക്കാട് മേല്‍പ്പാലം, റെയില്‍വേയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍, നാഷണല്‍ ഹൈവേ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചാണ് സംവാദം നടന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍കുമാര്‍ പന്തല്ലൂര്‍, വി.വി. രാജേഷ്, പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് ഫൗണ്ടര്‍ ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍, പുതുക്കാട് ഫൊറോന വികാരി …

പുതുക്കാട് മണ്ഡലത്തിലെ ജനങ്ങളുമായി സംവദിക്കാന്‍ എസ് ജി കോഫി ടൈംസ് എന്ന പരിപാടിയുമായി മുന്‍ എംപി സുരേഷ്‌ഗോപി വീണ്ടും പുതുക്കാട് എത്തി Read More »

njellur pooyam

പ്രസിദ്ധമായ ഞെള്ളൂര്‍ പൂയ്യം ആഘോഷിച്ചു

താള മേള വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഞെള്ളൂര്‍ പൂയ്യം. നാദസ്വര അകമ്പടിയില്‍ പൂയ്യാഘോഷത്തിന്റെ പ്രധാന ആകര്‍ഷകമായ 22 ദേശക്കാരുടെ കാവടിയാട്ടം നടന്നു. വര്‍ണ്ണവിസ്മയം തീര്‍ത്താണ് പീലിക്കാവടിയും പൂക്കാവടിയും നിറഞ്ഞാടിയത്.വൈകീട്ട് നടന്ന ശീവേലിയില്‍ 3 ഗജവീരന്മാര്‍ അണിനിരന്നു. കേളത്ത് അരവിന്ദാക്ഷമാരാര്‍, കേളത്ത് സുന്ദരന്‍ മാരാര്‍ എന്നിവരുടെ പ്രാമാണ്യത്തില്‍ 50 മേള കലാകാരന്മാര്‍ ചേര്‍ന്നാണ് വാദ്യ വിരുന്നൊരുക്കിയത്. വിവിധ ദേശങ്ങളില്‍ എഴുന്നള്ളിപ്പുകള്‍ നടന്നു. ക്ഷേത്രമുറ്റത്ത് നടന്ന കാവടിയാട്ടം കാണുവാന്‍ ജനം ഒഴുകിയെത്തി. ക്ഷേത്ര തന്ത്രി പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാട്, മേല്‍ശാന്തി …

പ്രസിദ്ധമായ ഞെള്ളൂര്‍ പൂയ്യം ആഘോഷിച്ചു Read More »

pudukad church klm

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ കേരള ലേബര്‍ മൂവ്‌മെന്റിന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

 പുതുക്കാട് ഫൊറോന പള്ളി വികാരി ഫാദര്‍ പോള്‍ തേയ്ക്കനാത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിന്‍സണ്‍ മാപ്രാണത്തുക്കാരന്‍ അധ്യക്ഷത വഹിച്ചു. പി.ജി. പോള്‍സണ്‍, കെ.പി. ജെയിംസ്, ഫാ. സ്റ്റീഫന്‍ അറയ്ക്കല്‍, ബിജു ചിറയത്ത് എന്നിവര്‍ പ്രസംഗിച്ചു. വിദഗ്ദരായ ഡോക്ടര്‍മാരുടെ സംഘം പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

t n prathapan mp

കല്ലൂര്‍ ശിവക്ഷേത്രത്തിന് സമീപം സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ടി.എന്‍. പ്രതാപന്‍ എംപി നിര്‍വഹിച്ചു

 എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് പണം അനുവദിച്ചാണ് മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ചടങ്ങില്‍ തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കല്ലൂര്‍ ബാബു, വൈസ് പ്രസിഡന്റ് പ്രീബനന്‍ ചുണ്ടേലപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷെന്നി ആന്റോ പനോക്കാരന്‍ , സുനില്‍ മുളങ്ങാട്ടുക്കര, സി.വി. ഷംസുദിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് അംഗങ്ങളായ അനു പനങ്കൂടന്‍, ഹേമലത സുകുമാരന്‍, സൈമണ്‍ നമ്പാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

pudukad navakeralasadsu

 പുതുക്കാട് മണ്ഡലം നവ കേരള സദസ്സ് പ്രചരണാര്‍ത്ഥം കായിക താരങ്ങളുടെ കൂട്ടയോട്ടം പുതുക്കാട് സംഘടിപ്പിച്ചു

 കൂട്ടയോട്ടം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയും ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. മുന്‍ കേരള ഫുട്‌ബോള്‍ കോച്ച് പീതാംബരന്‍ മങ്ങാട്ടും മുന്‍ ദേശീയ ഫുട്‌ബോള്‍ സോളി സേവ്യറും ബാനര്‍ജി ക്ലബ് സെക്രട്ടറി ജോസ് കണ്ണത്തും കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കി. പുതുക്കാട് സെന്റ് ജോസഫ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം ആമ്പല്ലൂര്‍ ജംഗ്ഷനില്‍ അവസാനിച്ചു.

train cancel

മിഷോങ് ചുഴലിക്കാറ്റ്: 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാടിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് ഇതിൽ ഉൾപ്പെടുന്നത്.ഡിസംബർ 3 മുതൽ 6 വരെ തീയതികളിലെ ദീർഘദൂര ട്രെയിനുകളുൾപ്പെടെയാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു. തമിഴ്നാട്ടിലെ വടക്കൻ തീര ജില്ലകളിലും …

മിഷോങ് ചുഴലിക്കാറ്റ്: 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി Read More »

schhool holiday

നവകേരള സദസ്സ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന ദിവസങ്ങളിൽ ഗതാഗത തിരക്കും യാത്ര ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായി വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഡിസംബർ നാലിന് ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, അഞ്ചിന് മണലൂർ, നാട്ടിക, ഒല്ലൂർ, തൃശ്ശൂർ, ആറിന് കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, പുതുക്കാട് ഏഴിന് ചാലക്കുടി എന്നീ നിയോജകമണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസത്തിന് പകരമായി മറ്റൊരു അവധി ദിവസം പ്രവർത്തി ദിനം ആക്കേണ്ടതും സാധാരണ ദിവസത്തെ പോലെ പ്രവർത്തിപ്പിക്കുന്നതിന് …

നവകേരള സദസ്സ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More »

TRAIN TIMING PKD

ബാംഗ്ലൂർ കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്സിൻ്റെ സമയം പരിഷ്കരിച്ചു

ബാംഗ്ലൂർ – കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്സിൻ്റെ രാവിലെ പുതുക്കാട് നിന്ന് കോട്ടയം ,തിരുവനന്തപുരം ഭാഗത്തേക്കുള്ള സമയം പരിഷ്കരിച്ചു.രാവിലെ 5.40 ആയിരുന്ന സമയം 18 മിനിറ്റ് വൈകിച്ച് 5.58 ആയി പരിഷ്കരിച്ചു. ഐലൻ്റ് എക്സ്പ്രസ്സിൻ്റെ സമയം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് പുതുക്കാട് ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ റെയിൽവേ അധികൃതർക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റ് സ്റ്റേഷനുകളിലെ പരിഷ്കരിച്ച സമയം ( പുറപ്പെടുന്ന സമയം ) വടക്കാഞ്ചേരി 5.19 amതൃശൂർ 5.43 amപുതുക്കാട് 5.58 amഇരിഞ്ഞാലക്കുട 6.11 amചാലക്കുടി 6.18 amഅങ്കമാലി …

ബാംഗ്ലൂർ കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്സിൻ്റെ സമയം പരിഷ്കരിച്ചു Read More »

vyapara bhavan

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിന്റെ വ്യാപാരഭവന്റെ തറക്കല്ലിടല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു

ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ് കുമാര്‍, ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്‍, നിയോജകമണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മഞ്ഞളി, ജനറല്‍ കണ്‍വീനര്‍ രഞ്ജിമോന്‍, ട്രഷറര്‍ ഡേവിസ് വില്ലടത്തുകാരന്‍, വനിതാ വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൗസിയ ഷാജഹാന്‍, കെ. സി. ഗോപാലന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ സുമേഷ് നിവേദ്യം, സജിത ഗോപിനാഥ്, അല്‍ഫോന്‍സാ പൗലോസ്, അരുണ്‍ ബാലകൃഷ്ണന്‍, സാബു ചെതലന്‍, സിമി സാബു, ബീന ഡേവിസ്, സുഷമ ഗോപാലന്‍, ബിജു ലിന്‍സണ്‍, രാമചന്ദ്രന്‍ പൗലോസ്, തോമ ച്ചോനേഡന്‍, …

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിന്റെ വ്യാപാരഭവന്റെ തറക്കല്ലിടല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു Read More »

bjp nenmanikara

എന്‍ഡിഎ നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന പഞ്ചായത്ത് നടത്തി

പരിപാടി ബിജെപി സംസ്ഥാന വക്താവ് പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് വിദ്യാധരന്‍ കോപ്പാട്ടില്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ഉല്ലാസ്ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, സന്ദീപ് ആമ്പല്ലൂര്‍, ചന്ദ്രന്‍ തൊട്ടി പറമ്പില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സന്ദീപ് ആമ്പല്ലൂര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുധീഷ്, സെക്രട്ടറി കെ.കെ. ഹരിദാസ്, രാജേഷ് മാളാത്ത്, നിവീഷ് സുധാകരന്‍, സജീന …

എന്‍ഡിഎ നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന പഞ്ചായത്ത് നടത്തി Read More »

pudukad school

ലോക എയ്ഡ്‌സ് ദിനത്തില്‍ ബോധവത്കരണ തെരുവുനാടകുമായി നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍

പുതുക്കാട് താലൂക്ക് ആശുപത്രിയാണ് കുട്ടികളുടെ തെരുവു നാടകത്തിന് വേദിയായത്. എയ്ഡ്‌സ് രോഗത്തെക്കുറിച്ചുള്ളി മിഥ്യാധാരണകള്‍ തിരുത്തുന്നതും എയ്ഡ്‌സ് രോഗികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തരുതെന്ന സന്ദേശവും വിദ്യാര്‍ത്ഥികള്‍ പകര്‍ന്നു നല്‍കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് സൈമണ്‍ ടി. ചുങ്കത്ത് എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എസ്. സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ സി ടി സി കൗണ്‍സിലര്‍ കെ.ആര്‍. നിതു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ. ലിജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. …

ലോക എയ്ഡ്‌സ് ദിനത്തില്‍ ബോധവത്കരണ തെരുവുനാടകുമായി നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ Read More »

parappura yoga

പുതുക്കാട് മണ്ഡലത്തില്‍ ഡിസംബര്‍ 6ന് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പറപ്പൂക്കര പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ യോഗ പ്രദര്‍ശനം നടത്തി

. കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി. വിവിധ യോഗ അസോസിയേഷന്‍ പ്രതിനിധികളും നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യനികേതന്‍ സ്‌കൂളിലെ കുട്ടികളും യോഗ അവതരിപ്പിച്ചു.

navakerala sadasu

നവകേരള സദസ്സ് സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മോണിംഗ് വാക് സംഘടിപ്പിച്ചു

ഡിസംബര്‍ ആറിന് തലോര്‍ ദീപ്തി സ്‌കൂള്‍ മൈതാനത്ത് വച്ച് സംഘടിപ്പിക്കുന്ന പുതുക്കാട് മണ്ഡലം തല നവ കേരളസദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മോണിംഗ് വാക് നടത്തിയത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, യുവജന വിദ്യാര്‍ഥി സംഘടനാ നേതാക്കളായ പി.ഡി. നെല്‍സണ്‍, വി.കെ. വിനീഷ്, പി.എന്‍. വിഷ്ണു, വി.ആര്‍. രബീഷ്, വി.എ. നവീന്‍ ഘോഷ്, കെ.എസ്. അഞ്ജലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നന്തിക്കരയില്‍ നിന്നും ആരംഭിച്ച …

നവകേരള സദസ്സ് സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മോണിംഗ് വാക് സംഘടിപ്പിച്ചു Read More »