കൊരട്ടിയിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്ക മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
കൊരട്ടിയിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്ക മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഹസൻ (23) എന്നയാളെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊരട്ടി കിഴക്കുമുറി വഴിച്ചാൽ സ്വദേശിനി തട്ടിൽ വീട്ടിൽ ശില്പയുടെ (49) വീട്ടുമുറ്റത്ത് നിന്ന് പതിനായിരം രൂപയോളം വിലവരുന്ന 18 കിലോ ജാതിക്കയാണ് പ്രതി മോഷ്ടിച്ചത്. ജൂലൈ 22-ന് ഉച്ചയ്ക്ക് 12-നും 2നും ഇടയിലായിരുന്നു സംഭവം. സംഭവദിവസം പരാതിക്കാരിയുടെ സഹോദരൻ പ്രദേശത്ത് ഒരാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നു. തുടർന്ന് …



















