കൊടകര പഞ്ചായത്തിലെ ചിറക്കഴ പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല
എണ്പതുവര്ഷത്തിലേറെ പഴക്കമുള്ള പാലം ദുര്ബലാവസ്ഥയിലായിട്ട് നാളേറെയായെങ്കിലും പുനര്‍നിര്‍മാണത്തിനുള്ള നടപടി വൈകുകയാണ്. ദേശീയപാതയിലെ പേരാമ്പ്രയേയും കനകമലയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് ചിറക്കഴ പാലമുള്ളത്. കനകമലയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ ദേശീപാതയിലെ പേരാമ്പ്രയിലേക്ക് എത്തുന്നത് ഈ പാലത്തിലൂടെയാണ്. ഇരിങ്ങാലക്കുട രൂപതയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കനകമലയിലേക്ക് തെക്കന്‍ ജില്ലകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ എത്തുന്നതും ഇതുവഴിയാണ്. കനകമല പ്രദേശത്തെ മഠത്തിപ്പാടം, ചിറപ്പാടം എന്നിവയെ വേര്‍തിരിക്കുന്ന ബണ്ടാണ് ഇവിടെ പിന്നീട് റോഡായി മാറിയത്. റോഡ് നിര്മ്മാണത്തിന്രെ ഭാഗമായി 1940കളിലാണ് ചിറക്കഴയില് പാലം നിര്‍മ്മിച്ചത്. കൈവരി …
കൊടകര പഞ്ചായത്തിലെ ചിറക്കഴ പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല Read More »