കോവയ്ക്ക ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു
കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും വൃക്കയുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ട്. ധാരാളം പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യസംരക്ഷണത്തിന് വളരെയധികം മുന്നിലാണ്. കോവയ്ക്ക പച്ചക്കും കഴിക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കോവയ്ക്ക. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളും വളരെ വലുതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാവാതെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു കോവയ്ക്ക. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്ര കൂടിയ പ്രമേഹത്തേയും …