nctv news pudukkad

nctv news logo
nctv news logo

nctv news

കേരളത്തില്‍ താപനില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ പുറത്തിറക്കി

തൃശൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജില്ലകളിലൊന്നും മഴ സാധ്യതകള്‍ ഇല്ല. താപനില ക്രമാതീതമായി …

കേരളത്തില്‍ താപനില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ പുറത്തിറക്കി Read More »

പട്ടികജാതി വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി

നെല്ലായി ചേതന യോഗ അസോസിയേഷന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഹോസ്റ്റലില്‍ നടന്ന പരിപാടിയില്‍പരിശീലനം നേടിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.സി. പ്രദീപ്, എന്‍.എം. പുഷ്പാകരന്‍, ബ്ലോക്ക് അംഗം കവിത സുനില്‍, പഞ്ചായത്ത് …

പട്ടികജാതി വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി Read More »

മുരുക്കുങ്ങല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ പൂരം കാവടി മഹോല്‍സവം മാര്‍ച്ച് രണ്ടിന് ആഘോഷിക്കുമെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

പതിനൊന്ന് ഗജവീരന്‍മാരെ അണിനിരത്തിയുള്ള പൂരം എഴുന്നള്ളിപ്പ്, വിവിധ സമാജങ്ങളുടെ നേതൃത്വത്തില്‍ കാവടിയാട്ടം, മേള വിദ്വാന്‍ കൊടകര ഉണ്ണിയുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം, തായമ്പക, നാടന്‍കലാരൂപങ്ങള്‍ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് വേണു നന്ദാളി, സെക്രട്ടറി ഉണ്ണികൃഷ്ണമേനോന്‍ പുഞ്ചപറമ്പില്‍, ഖജാന്‍ജി അജിത്കുമാര്‍ തുമ്പരത്തി, ബിനീഷ് ഒലുക്കൂരാന്‍, അഭിലാഷ് ഈശ്വരന്‍ചാലില്‍ എന്നിവര്‍ പങ്കെടുത്തു.

നീണ്ടകാലത്തെ കാത്തിരിപ്പിന് ഒടുവില്‍ പൂര്‍ത്തീകരിച്ച തോട്ടു മുഖം ലിഫ്റ്റ് ഇറിഗേഷന്‍ ഗുണഭോക്താക്കളുടെ യോഗം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍, പാടശേഖരസമിതി പ്രതിനിധികള്‍, കര്‍ഷകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃക്കൂര്‍, അളഗപ്പനഗര്‍ മേഖലയിലെ ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ സംരക്ഷണ സമിതി എന്ന പേരില്‍ സമിതി രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് തീരുമാനിച്ചു. കെ.കെ രാമചന്ദ്രന്‍ എംഎല്‍എ രക്ഷാധികാരിയായും അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ പ്രസിഡന്റും പ്രിന്‍സ് മഞ്ഞളി സെക്രട്ടറിയായും ആനന്ദകുമാര്‍ ട്രഷറമായിട്ടുള്ള 21 അംഗ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. വരന്തരപ്പിള്ളി മേഖലയിലെ …

നീണ്ടകാലത്തെ കാത്തിരിപ്പിന് ഒടുവില്‍ പൂര്‍ത്തീകരിച്ച തോട്ടു മുഖം ലിഫ്റ്റ് ഇറിഗേഷന്‍ ഗുണഭോക്താക്കളുടെ യോഗം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു Read More »

കുതിച്ചുയരുന്ന അരിവിലയിലും സപ്ലെകോ മാവേലി സ്‌റ്റോറുകളില്‍ പല വ്യഞ്ജന സാധനങ്ങളുടെ ലഭ്യത കുറവിലും പ്രതിഷേധിച്ച് പുതുക്കാട് ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പുതുക്കാട് മാവേലി സ്‌റ്റോറിലേക്ക് മാര്‍ച്ച് നടത്തി

പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരന്‍ അധ്യക്ഷയായിരുന്നു. ജില്ലാ ഭാരവാഹികളായെ റെജി ജോര്‍ജ്, ശാലിനി ജോയ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, അമ്പിളി ഹരി, സതി സുധീര്‍, എ.ജെ. ജെസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

abba 2024

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ആമ്പല്ലൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആബാ 2024 ന് തുടക്കമായി

ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 3 വരെ വൈകിട്ട് 4.30 മുതല്‍ 9.30 വരെ ആമ്പല്ലൂര്‍ ജോര്‍ജ്ജ് ടൗണിലാണ് നടക്കുന്നത്. തൃശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാദര്‍ പോള്‍ തേയ്ക്കാനത്ത്, ഫാദര്‍ ജെസ്റ്റിന്‍ എലുവത്തിങ്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ബിജു പുളിക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ യുവാക്കള്‍ക്കുള്ള ക്ലാസ്, 11.30 മുതല്‍ 12.30 വരെ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. വ്യാഴം, …

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ആമ്പല്ലൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആബാ 2024 ന് തുടക്കമായി Read More »

kk ramachandran mla

 നീണ്ടകാലത്തെ കാത്തിരിപ്പിന് ഒടുവില്‍ പൂര്‍ത്തീകരിച്ച തോട്ടു മുഖം ലിഫ്റ്റ് ഇറിഗേഷന്‍ ഗുണഭോക്താക്കളുടെ യോഗം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍, പാടശേഖരസമിതി പ്രതിനിധികള്‍, കര്‍ഷകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃക്കൂര്‍, അളഗപ്പനഗര്‍ മേഖലയിലെ ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ സംരക്ഷണ സമിതി എന്ന പേരില്‍ സമിതി രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് തീരുമാനിച്ചു. കെ.കെ രാമചന്ദ്രന്‍ എംഎല്‍എ രക്ഷാധികാരിയായും അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ പ്രസിഡന്റും പ്രിന്‍സ് മഞ്ഞളി സെക്രട്ടറിയായും ആനന്ദകുമാര്‍ ട്രഷറമായിട്ടുള്ള 21 അംഗ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. 

pudukad mahila congres

കുതിച്ചുയരുന്ന അരിവിലയിലും സപ്ലെകോ മാവേലി സ്‌റ്റോറുകളില്‍ പലവ്യഞ്ജന സാധനങ്ങളുടെ ലഭ്യത കുറവിലും പ്രതിഷേധിച്ച് പുതുക്കാട് ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പുതുക്കാട് മാവേലി സ്‌റ്റോറിലേക്ക് മാര്‍ച്ച് നടത്തി

പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരന്‍ അധ്യക്ഷയായിരുന്നു. ജില്ലാ ഭാരവാഹികളായെ റെജി ജോര്‍ജ്, ശാലിനി ജോയ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, അമ്പിളി ഹരി, സതി സുധീര്‍, എ.ജെ. ജെസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

കാന്‍ തൃശൂര്‍ പദ്ധതിയുടെ ഭാഗമായി കൊടകര കുടുംബാരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, കാന്‍ തൃശൂര്‍ നോഡല്‍ ഓഫിസര്‍ പി.കെ. രാജു, കൊടകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.കെ. സ്മിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ബി. അന്ത്രു എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പൂപ്പച്ചിറ പമ്പ് ഹൗസ് തകര്‍ച്ചാഭീഷണിയില്‍

പതിറ്റാണ്ടുകളുടെ പഴക്കമുള്ള പമ്പ് ഹൗസ് കെട്ടിടം ദുര്‍ബലാവസ്ഥയിലായിട്ടും അധികൃതര്‍ പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. (വിഒ) ആളൂര്‍ പൂപ്പച്ചിറയോടു ചേര്‍ന്നാണ് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് ഉള്ളത്. നാല്‍പ്പതു വര്‍ഷത്തോളം പഴക്കമുള്ള പമ്പ് ഹൗസിന്റെ ഭിത്തികള്‍ പൊട്ടിപൊളിഞ്ഞും മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നും ഇടിഞ്ഞുവീഴാറായി നില്‍ക്കുകയാണ്. ദുര്‍ബലാവസ്ഥ കണക്കിലെടുത്ത് തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ഇപ്പോള്‍ ഓപ്പറേറ്റിങ്ങ് സംവിധാനം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. 25 എം.പിയുടേയും 10 എച്.പിയുടേയും മോട്ടോറുകള്‍ ഇപ്പോഴും ദുര്‍ബലാവസ്ഥയിലുള്ള പമ്പുഹൗസിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ആളൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡുകളിലായുള്ള കല്ലേറ്റുങ്കര, പരടിച്ചിറ, …

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പൂപ്പച്ചിറ പമ്പ് ഹൗസ് തകര്‍ച്ചാഭീഷണിയില്‍ Read More »

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച ദേശീയ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ . ശശി തരൂര്‍ എം പി. പുരാണത്തില്‍ പറയുന്ന അഗ്‌നി പരീക്ഷ ഇന്ന് മാധ്യമങ്ങളാണ് നടത്തുന്നത്

ജനപക്ഷത്തുനിന്ന് സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട മാധ്യമങ്ങള്‍ ഇന്ന് സര്‍ക്കാരുകളുടെ മര്‍ദ്ദക ഉപകരണങ്ങളായി മാറുന്ന സ്ഥിതിവിശേഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പ്രജ്യോതി നികേതന്‍ സ്ഥാപക മാനേജര്‍ ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.പി. സുരേന്ദ്രന്‍ മാധ്യമങ്ങളുടെ വര്‍ത്തമാനസാഹചര്യങ്ങെളെക്കുറിച്ചും ഫേവര്‍ ഫ്രാന്‍സിസ് ബ്രാന്‍ഡ് നാമകരണത്തിലെ സൗന്ദര്യാത്മകതയെക്കുറിച്ചും ക്ലാസ്സ് നയിച്ചു. പ്രിന്‍സിപ്പല്‍ ഡോ ബിനു പി ചാക്കോ, വകുപ്പ് മേധാവി ജീത ജോണി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സിമി വര്‍ഗ്ഗീസ് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ ഗ്ലോറിയ, അലീന, അജിത് …

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച ദേശീയ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ . ശശി തരൂര്‍ എം പി. പുരാണത്തില്‍ പറയുന്ന അഗ്‌നി പരീക്ഷ ഇന്ന് മാധ്യമങ്ങളാണ് നടത്തുന്നത് Read More »

varandarapilly panchayath

മാലിന്യ മുക്ത നവകേരള പ്രവർത്തനങ്ങളുടെ ഭാഗമായി വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് മതിൽ വ്യത്യസ്ത ആശയങ്ങൾ കൊണ്ട് ആകർഷകമാക്കി

ജനങ്ങളെ ബോധവത്ക്കരിച്ചും അണിനിരത്തിയും പുത്തന്‍ മാതൃക സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പഞ്ചായത്ത് മതിലില്‍ മാലിന്യ സംസ്‌കരണ അവബോധ പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നില്‍ നിന്നും തുടങ്ങി…, നമ്മിലൂടെ മുന്നേറാം… ഒരുക്കാം വൃത്തിയുള്ള വരന്തരപ്പിള്ളി… എന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് പോസ്റ്ററുകള്‍. മതിലില്‍ തയ്യാറാക്കിയ ബോധവത്ക്കരണ പോസ്റ്ററുകള്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ അധ്യക്ഷനായി. 

varandarapilly panchayath tagline campain

ജനകീയ മുന്നേറ്റത്തിലൂടെ മാലിന്യ രഹിത പഞ്ചായത്താകാന്‍ പുത്തന്‍ ടാഗ് ലൈനുമായി വരന്തരപ്പിള്ളി പഞ്ചായത്ത്

മാലിന്യ സംസ്‌കരണത്തിന് നിരവധി പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിനോടൊപ്പം ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും അതുവഴി മാലിന്യരഹിത പഞ്ചായത്തായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ടാഗ് ലൈന്‍ എന്ന ആശയം രൂപപ്പെട്ടത്. പൊതുജനങ്ങളില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ച് അതില്‍ നിന്നും മികച്ച ആശയത്തെ ടാഗ് ലൈനായി തിരഞ്ഞെടുക്കുകയായിരുന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ടാഗ് ലൈന്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ പ്രസംഗിച്ചു. പഞ്ചായത്ത് ജീവനക്കാരന്‍ കൂടിയായ എം.ബി. സലേഷിന്റെ …

ജനകീയ മുന്നേറ്റത്തിലൂടെ മാലിന്യ രഹിത പഞ്ചായത്താകാന്‍ പുത്തന്‍ ടാഗ് ലൈനുമായി വരന്തരപ്പിള്ളി പഞ്ചായത്ത് Read More »

varandarapilly panchayath

പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പിലൂടെ 50 ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കി

വരന്തരപ്പിള്ളിയില്‍ നടന്ന ക്യാമ്പില്‍ 140 പേര്‍ക്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും 121 പേര്‍ക്ക് ആധാര്‍കാര്‍ഡും അനുവദിച്ചു. 225 പേര്‍ക്ക് ക്യാമ്പിലൂടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കി. വരന്തരപ്പിള്ളി, പുത്തൂര്‍, തൃക്കൂര്‍, അളഗപ്പനഗര്‍, മറ്റത്തൂര്‍, നടത്തറ ഗ്രാമപഞ്ചായത്തിലെ 28 ആദിവാസി കോളനികളില്‍ നിന്നുള്ള 250 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഏഴുപേര്‍ക്ക് വീതം ജനന സര്‍ട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ടും ലഭിച്ചു. ജില്ലാ ഭരണകൂടവും സംസ്ഥാന ഐടി മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പ്, വര്‍ന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. കെ.കെ. രാമചന്ദ്രന്‍ …

പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പിലൂടെ 50 ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കി Read More »

പീച്ചി ഇടതു-വലതുകര കനാലുകള്‍ ഇന്നു തുറക്കും

വേനല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം നേരിടുന്നതിനാല്‍ കുടിവെള്ളത്തിനുള്ള അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് പീച്ചി ഇടതു-വലതുകര കനാലുകള്‍ തുറക്കാന്‍ തീരുമാനം. റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന പ്രോജക്ട് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തൃശ്ശൂര്‍ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഗവ. മെഡിക്കല്‍ കോളേജിലെയും കുടിവെള്ള വിതരണത്തിനാവശ്യമായ ജലത്തിന്റെ കരുതല്‍ ശേഖരം നിലനിര്‍ത്തിക്കൊണ്ട് പീച്ചി ഡാമില്‍ നിന്നും കുടിവെള്ള ആവശ്യത്തിനായി ഇന്ന് മുതല്‍ (ഫെബ്രുവരി 28) ഇടതുകര കനാലിലൂടെയും വലതുകര കനാലിലൂടെയും …

പീച്ചി ഇടതു-വലതുകര കനാലുകള്‍ ഇന്നു തുറക്കും Read More »

പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇന്ന് മുതൽ പൂജ്യo തുടങ്ങുന്ന ട്രയിനുകൾക്ക് പാസഞ്ചർ നിരക്ക് പ്രാബല്യത്തിൽ വന്നു

പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇന്ന് മുതൽ പൂജ്യo തുടങ്ങുന്ന ട്രയിനുകൾക്ക് പാസഞ്ചർ നിരക്ക് പ്രാബല്യത്തിൽ വന്നു പുതുക്കാട് : റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇന്ന് മുതൽ പാസഞ്ചർ നിരക്ക് ബ്രാബല്യത്തിൽ വന്നു. പൂജ്യത്തിൽ നമ്പർ ആരംഭിക്കുന്ന എല്ലാ ട്രയിനുകൾക്കും മിനിമം ചാർജ്ജ് പത്ത് രൂപ ആയിരിക്കും. മറ്റ് എക്സ്പ്രസ്സ് ട്രയിനുകൾക്ക് നിരക്ക് ബാധകമല്ല.പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പാസഞ്ചർ തീവണ്ടികളുടെ സമയവിവരം എറണാകുളം ഭാഗത്തേക്ക് പുതുക്കാട് – എറണാകുളം നിരക്ക് 20 രൂപ പുതുക്കാട് – …

പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇന്ന് മുതൽ പൂജ്യo തുടങ്ങുന്ന ട്രയിനുകൾക്ക് പാസഞ്ചർ നിരക്ക് പ്രാബല്യത്തിൽ വന്നു Read More »

കെ എസ് കെ ടി യു പുതുക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാവങ്ങളുടെ പടയണി സംഘടിപ്പിച്ചു

കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി. എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.വി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. കെ എസ് കെ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കൊടകര ഏരിയ സെക്രട്ടറി യുമായ കെ.ജെ. ഡിക്‌സണ്‍, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, സിപിഎം ചെങ്ങാലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി. സുബ്രന്‍, പി കെ എസ് കൊടകര ഏരിയ പ്രസിഡന്റ് പി.വി. മണി, ടി.ബി. രതീഷ്, ടി.എസ്. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

congress alagappanagar

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം പ്രസിഡന്റായി ഹരണ്‍ ബേബി ചുമതലയേറ്റു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജിമ്മി മഞ്ഞളി, ആന്റണി കൂറ്റൂക്കാരന്‍, പി.ടി വിനയന്‍, സിജോ പുന്നക്കര, ജിജോ ജോണ്‍, സുന്ദരന്‍, സലീഷ് ചെമ്പാറ, വിനോദ് നെന്മണിക്കര, രജനി ഗോപിനാഥ്, ടൈറ്റസ്, മനോജ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റമാരായ പ്രതീഷ്, നിജോ, അഭിജിത്, അന്‍സ് ആന്റോ എന്നിവര്‍ സന്നിഹിതരായി. 

parappukara anganwady

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ നവീകരിച്ച മുത്രത്തിക്കര കൈരളി അംഗനവാടി തുറന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. കെ.സി. പ്രദീപ്,എന്‍. എം. പുഷ്പാകരന്‍, റീന ഫ്രാന്‍സിസ്, ഷീബ സുരേന്ദ്രന്‍, പി.എസ്. ശശി, വിഷ്ണു ദാസ്, സുബ്രമണ്യന്‍ കൂടപറമ്പില്‍, വാര്‍ഡ് അംഗം ഷീന പ്രദീപ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. ഹേമ എന്നിവര്‍ പ്രസംഗിച്ചു. 3 ലക്ഷം രൂപ ചിലവിലായിരുന്നു നവീകരണം. 

abba 2024

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ആമ്പല്ലൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആബാ 2024 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

മാര്‍ച്ച് 3 വരെ വൈകിട്ട് 4.30 മുതല്‍ 9.30 വരെ ആമ്പല്ലൂര്‍ ജോര്‍ജ്ജ് ടൗണിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. കണ്‍വെന്‍ഷന്‍ ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നയിക്കും. ബുധനാഴ്ച വൈകിട്ട് 6ന് തൃശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മാര്‍ച്ച് 3ന് രാവിലെ രാവിലെ 9.30 മുതല്‍ 11.30 വരെ യുവാക്കള്‍ക്കുള്ള ക്ലാസ്, 11.30 മുതല്‍ 12.30 വരെ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. നിരവധിയാളുകള്‍ എത്തിച്ചേരുന്ന കണ്‍വെന്‍ഷന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. …

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ആമ്പല്ലൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആബാ 2024 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »