nctv news pudukkad

nctv news logo
nctv news logo

nctv news

MAROTTICHAL INJURY

മരോട്ടിച്ചാലില്‍ 70 കാരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണിന് തീപിടിച്ചു

മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസ് നിസാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. മരോട്ടിച്ചാലില്‍ ചായ കടയില്‍ ഇരിക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന ഐ ടെല്ലിന്റെ ഫോണിന് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവമുണ്ടായത്. കടയിലുണ്ടായിരുന്ന ആള്‍ ഉടന്‍ വെള്ളം ഒഴിച്ചു തീ അണച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

മറ്റത്തൂരിലെ മാങ്കുറ്റിപ്പാടത്ത് വര്‍ഷങ്ങളോളം തരിശുകിടന്ന ഏഴേക്കര്‍ നിലത്തില്‍ ഇറക്കിയ പുഞ്ചകൃഷിയുടെ വിളവെടുപ്പ് നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, കെ.ആര്‍. ഔസേഫ്, കെ.എസ്. സൂരജ്, ലിന്റോ പള്ളിപറമ്പന്‍, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, പാടശേഖര സമിതി സെക്രട്ടറി ജയന്‍ പൊലിയേടത്ത്് എന്നിവര്‍ പ്രസംഗിച്ചു.

vasupuram manjur road

മറ്റത്തൂര്‍ പഞ്ചായത്തിലെ നവീകരിച്ച വാസുപുരം മാഞ്ഞൂര്‍ റോഡ് തുറന്നു നല്‍കി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് എം.ആര്‍. രഞ്ജിത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സ്്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, അംഗങ്ങളായ കെ.ആര്‍. ഔസേഫ്, കെ.എസ്. ബിജു, എന്‍.പി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. തീരദേശ റോഡ് സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി 30.20 ലക്ഷം രൂപ ചെലവില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പാണ് റോഡ് നവീകരണം നിര്‍വ്വഹിച്ചത്.

parappukara panchayath

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വ്വഹിച്ചു

 ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. സബിത അധ്യക്ഷയായി. ഒപ്പമുണ്ട് ഉറപ്പാണ് എന്ന വാചകത്തോടെയാണ് പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്ന് സെന്റര്‍ ആരംഭിച്ചത്. സിറ്റിസണ്‍  ഫെസിലിറ്റേഷന്‍ സെന്ററില്‍ രാവിലെ 10മണി മുതല്‍ 5മണി വരെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ സേവനം ലഭ്യമാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വ്വകലാശാലകള്‍, ഭരണഘടന സ്ഥാപനങ്ങള്‍ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങള്‍ ഈ കേന്ദ്രത്തില്‍ ലഭ്യമാണ്.

സുഗന്ധം പരത്തി ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയില്‍ പൂക്കള്‍ വിടര്‍ന്നു

കോടാലി പള്ളിക്കുന്ന് നാരേക്കാട്ട് സാജുവര്‍ഗീസിന്റെ വീട്ടുമുറ്റത്താണ് ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ ഡ്രാഗണ്‍ ഫ്രൂട്ട് പൂക്കള്‍ വിരിഞ്ഞത്. കാഴ്ചയില്‍ നിശാഗന്ധി പൂക്കളോടു സാമ്യമുള്ളവയാണ് ഇവ. നറുമണം പൊഴിച്ചാണ് പൂ വിരിഞ്ഞത്.

alagappa nagar panchayath

അളഗപ്പനഗര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ മന്ത്രി കെ. രാജന് നിവേദനം നല്‍കി

സര്‍ക്കാര്‍ അനുമതിയോടെ തനത് ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ കുടിവെള്ള വിതരണത്തിന് ചിലവഴിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കാതായതോടെയാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. നിലവില്‍ 15 ലക്ഷം രൂപ ഇതിനായി പഞ്ചായത്ത് ചിലവഴിച്ചു. വേനല്‍ കടുത്തതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഈ ഭാഗങ്ങളിലേക്ക് കുടിവെള്ള വിതരണത്തിനായി കൂടുതല്‍ തുക അനുവദിക്കണമെന്ന് നിവേദനത്തില്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, അംഗങ്ങളായ പി.കെ. ശേഖരന്‍, പി.എസ്. പ്രീജു, …

അളഗപ്പനഗര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ മന്ത്രി കെ. രാജന് നിവേദനം നല്‍കി Read More »

weather updates

സംസ്ഥാനത്ത് ചൂട് തുടരും; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പകല്‍ താപനില 35നും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്നു നില്‍ക്കും. അതെസമയം ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

ROAD CLOSED

വ്യാഴാഴ്ച ദേശീയപാതയില്‍ ഭാഗിക ഗതാഗത നിയന്ത്രണം

ദേശീയപാത പുതുക്കാടിനും ആമ്പല്ലൂരിനും മദ്ധ്യേ വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ദേശീയപാതയ്ക്ക് കുറുകെയുള്ള 66 കെവി വൈദ്യുതി ലൈന്‍ ഊരിമാറ്റുന്നതിനാണ് റോഡ് അടയ്ക്കുന്നത്. 10.30നും 1.30നും ഇടയില്‍ ഓരോ കണ്ടക്ടര്‍ ലൈന്‍ വിച്ഛേദിക്കുന്നതിന് ഇടയില്‍ ഓരോ 10 മിനിറ്റിലുമാണ് ഗതാഗതം നിയന്ത്രിക്കുക. 3 മണിക്കൂറാണ് പ്രവര്‍ത്തിയ്ക്കായി ആവശ്യമുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

PARAPPUKARA CHURCH

പറപ്പൂക്കര ഫൊറോന തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ ആഘോഷിച്ചു

ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് ഫാ. പോള്‍ പൂവത്തിങ്കല്‍ മുഖ്യകാര്‍മികനായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി തിരുന്നാള്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നടന്നു. വൈകീട്ട് തിരുശേഷിപ്പ് വണക്കം എന്നീ ചടങ്ങുകളും ഉണ്ടായിരുന്നു. വികാരി മോണ്‍. ജോസ് മാളിയേക്കല്‍, അസിസ്റ്റന്റ് വികാരി ഫാ.ജിബിന്‍ നായത്തോടന്‍, ജനറല്‍ കണ്‍വീനര്‍ ജോസ് പനംകുളത്തുകാരന്‍, ട്രസ്റ്റിമാരായ ജോണ്‍സന്‍ പുതുപ്പള്ളിപറമ്പില്‍, വിന്‍സെന്റ് പനംകുളത്തുകാരന്‍, സെക്രട്ടറി റെജിന്‍ പാലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുന്നാള്‍ എട്ടാമിടവും ഊട്ടുതിരുന്നാളും മെയ് 23ന് നടക്കും.

KUDUMBASREE

നെന്മണിക്കര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സുബ്രഹ്മണ്യന്‍, പഞ്ചായത്തംഗങ്ങളായ ഭദ്ര മനു, സജിന്‍ മേലേടത്ത്, കെ.വി.ഷാജു, പഞ്ചായത്ത് സെക്രട്ടറി എം.സി.മാറ്റ് ലി, സുഗന്ധി ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

health care ordinence

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം

 ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ  മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഓർഡിനൻസിന് കാബിനറ്റ് അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കും. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതകൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്ക് വ്യവസ്ഥയുണ്ടാകും. 

ബൈക്കപകടത്തില്‍ ആധാരമെഴുത്തുകാരന്‍ മരിച്ചു

ദേശീയപാത നെല്ലായിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നെല്ലായിയില്‍ ആധാരം എഴുത്ത് നടത്തുന്ന നന്തിക്കര സ്വദേശി തണ്ടാശ്ശേരി വീട്ടില്‍ 74 വയസുള്ള ഭാസ്‌കരനാണ് മരിച്ചത്. ഇന്ന് രാവിലെ നെല്ലായി യൂ ടേണിലായിരുന്നു അപകടം.

വധശ്രമക്കേസിലെ പ്രതി പിടിയില്‍

വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗൂണ്ടയും വധശ്രമ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയും ചെയ്തിരുന്ന വെള്ളിക്കുളങ്ങര മാരാംകോട് പുത്തന്‍കുടിയില്‍ വീട്ടില്‍ മനുബാലനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റുചെയ്തു. 2022 വര്‍ഷത്തില്‍ മനുബാലനെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. വീണ്ടും നാട്ടില്‍ തിരിച്ചെത്തിയ പ്രതി കൂര്‍ക്കമറ്റം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

WEATHER UPDATES

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടാതെ ഇടി മിന്നലിനും കാറ്റിനും സാധ്യതയുള്ളതായും കാലവാസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബല മാകൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ …

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ യെല്ലോ അലർട്ട് Read More »

പറപ്പൂക്കര രാപ്പാള്‍ കുന്നുമ്മക്കര വേലായുധന്‍ അന്തരിച്ചു

പറപ്പൂക്കര രാപ്പാള്‍ കുന്നുമ്മക്കര പാറന്‍ മകന്‍ വേലായുധന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് വീട്ടുവളപ്പില്‍. തങ്കയാണ് ഭാര്യ അജിത, സുരേഷ്, സന്തോഷ് എന്നിവര്‍ മക്കളും. ജയന്‍, രേഖ, ലിനി എന്നിവര്‍ മരുമക്കളുമാണ്.

weather updates

വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക. കര്‍ണാടക തീരം മുതല്‍ വിദര്‍ഭ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെസ്വാധീനഫലമായാണ് മഴ ശക്തമായത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. വ്യാഴാഴ്ചയോടെ മഴ കുറഞ്ഞേക്കും.

covid updates

രാജ്യത്ത് 3,325 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

പുതുതായി 17 മരണവും കൂട്ടിച്ചേർത്തു. കേരളത്തിൽ പുനരവലോകനം ചെയ്ത 7 കേസുകൾ ഉൾപ്പെടെയാണിത്.  ആകെ മരണസംഖ്യ 5,31,564 ആയി. രാജ്യത്ത് ആക്‌ടീവ് കേസുകൾ 47,246 എന്നതിൽ നിന്നും 44,175 ആയി കുറഞ്ഞു.

mattathur matta

മറ്റത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ച് എടുത്ത് വിപണനം ചെയ്യുന്ന മറ്റത്തൂര്‍ മട്ട പദ്ധതിക്ക് തുടക്കമായി

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റ് പ്രോജക്ടട് എന്ന നിലയില്‍ മട്ട അരി വിപണനത്തിന് തയ്യാറാക്കിയത്. 3450 കിലോ നെല്ല് ഇതിനായി കര്‍ഷകരില്‍ നിന്ന് സംഭരിച്ചു. പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ചെടുത്താണ് വിപണനത്തിന് തയ്യാറാക്കിയത്. കിലോഗ്രാമിന് 55 രൂപ നിരക്കില്‍ കൃഷിഭവന്‍ മുഖേനയാണ്  മറ്റത്തൂര്‍ മട്ട  വിറ്റഴിക്കുന്നത്. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സപ്ലൈകോ വഴിയല്ലാതെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനും ലക്ഷ്യമിട്ടാണ് മറ്റത്തൂര്‍ മട്ട പദ്ധതി നടപ്പാക്കുന്നത്. മറ്റത്തൂര്‍ കൃഷിഭവന്‍ പരിസരത്ത് …

മറ്റത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ച് എടുത്ത് വിപണനം ചെയ്യുന്ന മറ്റത്തൂര്‍ മട്ട പദ്ധതിക്ക് തുടക്കമായി Read More »

accident amballur

മണലിപ്പാലത്തില്‍ ടോറസ് ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി

ആമ്പല്ലൂര്‍ മണലിപ്പാലത്തില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം. ഇവിടെ സ്ഥാപിച്ചിരുന്ന ഹെമാസ്റ്റ് വിളക്കും അപകടത്തില്‍ തകര്‍ന്നു. തിങ്കളാഴ്ചയായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.