nctv news pudukkad

Author name: nctv news

എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി; സി.സി. മുകുന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം മസൂദ് ഒടുവിൽ പിടിയിൽ!

സി.സി. മുകുന്ദൻ എംഎൽഎയായിരിക്കെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്ന പരാതി. പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മസൂദ് കെ വിനോദ് പിടിയിൽ. അന്തിക്കാട് പൊലീസ് ആണ് മസൂദിനെ പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിലാണ് മസൂദ് പൊലീസ് വലയിലായത്. സി.സി. മുകുന്ദന്റെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്നതാണ് മസൂദിനെതിരെ ഉള്ള പരാതി. പൊലീസ് കേസടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും മസൂദിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഹൈക്കോടതി കഴിഞ്ഞാഴ്ച മസൂദിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിരുന്നു. വി.എസ്. സുനിൽകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന

എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി; സി.സി. മുകുന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം മസൂദ് ഒടുവിൽ പിടിയിൽ! Read More »

എരുമപ്പെട്ടിയിൽ 52-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

52 കാരിയെകിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി പൊലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന മുരിങ്ങത്തേരി ലോറന്‍സ് ഭാര്യ ബ്രൂഷയെയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്നിരക്ഷസേനയെത്തി മൃതദേഹം പുറത്തെടുത്തു.

എരുമപ്പെട്ടിയിൽ 52-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

കേരളത്തിന് എയിംസ്: 10 സാധ്യതയുള്ള സ്ഥലങ്ങൾ നിർദേശിച്ച് സംസ്ഥാന സർക്കാർ

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി പത്ത് സ്ഥലങ്ങൾ കണ്ടെത്തി സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലെ സ്ഥലങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. നിർദേശിച്ച പത്ത് സ്ഥലങ്ങളിൽ ഏതെങ്കിലും ഒരിടത്ത് എയിംസ് അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇതിനായി ഫീസിബിലിറ്റി സ്റ്റഡി എത്രയും വേഗം പൂർത്തിയാക്കണമെന്നും സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം അനുയോജ്യമെന്ന് കണ്ടെത്തുന്ന സ്ഥലം വിട്ടുനൽകാൻ സംസ്ഥാനം തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. എയിംസ് സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതിനിർദേശം തയ്യാറാക്കാൻ ആരോഗ്യ മന്ത്രി കെ.

കേരളത്തിന് എയിംസ്: 10 സാധ്യതയുള്ള സ്ഥലങ്ങൾ നിർദേശിച്ച് സംസ്ഥാന സർക്കാർ Read More »

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകന്‍ ബദ്രീനാഥ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ മെയിന്‍ സ്വിച്ചിന് സമീപത്തുള്ള ദ്രവിച്ച എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുത്തൂര്‍ ഗുരുദേവ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് ബദ്രിനാഥ്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു Read More »

ബേപ്പൂർ സുൽത്താന്റെ ഓർമ്മകളിൽ മറ്റത്തൂർ ജി.എൽ.പി സ്കൂൾ; കഥാപാത്രങ്ങളായി മാറി കുട്ടികൾ

മറ്റത്തൂര്‍ ജിഎല്‍പി സ്‌കൂളില്‍ ബഷീര്‍ ദിനം ആചരിച്ചു. സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ അനുകരിച്ചുകൊണ്ട് കുട്ടികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ടി.എം. ശകുന്തള, അധ്യാപകരായ പി.എം. അന്ന, ലിജി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

ബേപ്പൂർ സുൽത്താന്റെ ഓർമ്മകളിൽ മറ്റത്തൂർ ജി.എൽ.പി സ്കൂൾ; കഥാപാത്രങ്ങളായി മാറി കുട്ടികൾ Read More »

വയനാട്ടിൽ മണ്ണിടിച്ചിൽ; തുരങ്കപാത നിർമാണ മേഖലയിൽ നിരവധി പേർ കുടുങ്ങിയതായി ആശങ്ക

വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ നിരവധി ആളുകൾ കുടുങ്ങിയതായി സംശയം. സ്ഥലത്ത് എത്ര പേർ മണ്ണിനടിയിൽപ്പെട്ടുവെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു എന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുന്നുവെന്ന് വാര്‍ഡ് അംഗം പ്രതികരിച്ചു. സ്ഥലത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് സ്ഥലത്തെ ആളുകളെ മാറ്റുകയാണ്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട് എന്നാണ് വിവരം. ബസ്

വയനാട്ടിൽ മണ്ണിടിച്ചിൽ; തുരങ്കപാത നിർമാണ മേഖലയിൽ നിരവധി പേർ കുടുങ്ങിയതായി ആശങ്ക Read More »

NCTV NEWS- PUDUKAD NEWS

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ നിര്‍മ്മാണ സ്ഥിതിഗതികളെ സംബന്ധിച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ടി. വിജയലക്ഷ്മി , രമ പ്രകാശന്‍, ബീന സുരേന്ദ്രന്‍, രതി ബാബു, മീന മദനന്‍, ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു തുടങ്ങിയ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വിവിധ പദ്ധതികളില്‍ തുക അനുവദിച്ച് പൂര്‍ത്തീകരിച്ച പാലക്കുന്ന് ആണ്ടി കുന്ന് റോഡ്, പൗണ്ട് കാരികുളം റോഡ്, ബാബു സ്മാരക റോഡ്, വിവിധ സെന്ററുകള്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനവും ജൂലൈ മാസത്തില്‍ നടത്താന്‍

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ നിര്‍മ്മാണ സ്ഥിതിഗതികളെ സംബന്ധിച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു Read More »

അനാശാസ്യകേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ് ഒരാള്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി പിടിയില്‍

തൃശ്ശൂരില്‍ അനാശാസ്യ കേന്ദ്രത്തില്‍ ക്രൂരമര്‍ദ്ദനമേറ്റ് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. അസം സ്വദേശി നൂര്‍ ആലം ആണ് പിടിയിലായത്. ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അസമില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ധന്‍പത് നായ്ക് ആണ് കൊല്ലപ്പെട്ടത്. കേസില്‍ രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടക്കം ആറുപേര്‍ നേരത്തെ അറസ്റ്റില്‍ ആയിരുന്നു. ഇക്കഴിഞ്ഞ 18ന് രാത്രി 10 മണിയോടെ തൃശ്ശൂര്‍ നഗരത്തിലെ കോരപ്പത്ത് ലൈനിലുള്ള വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ദന്‍പത്

അനാശാസ്യകേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ് ഒരാള്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി പിടിയില്‍ Read More »

ഇഞ്ചക്കുണ്ടില്‍ കാര്‍ മരക്കുറ്റിയിലിടിച്ച് മറിഞ്ഞു; റോഡരികിലെ അപകടക്കെണികള്‍ മാറ്റണമെന്ന് നാട്ടുകാര്‍

ഇഞ്ചക്കുണ്ടില്‍ ഫോറസ്റ്റ് ഓഫീസിനു മുന്‍പിലായി കാര്‍ റോഡരികിലെ മരക്കുറ്റിയില്‍ ഇടിച്ച് മറിഞ്ഞു. ശനിയാഴ്ച രാത്രി 9.30 നായിരുന്നു അപകടം. കാറിലുണ്ടായിരുന്ന പത്തുകുളങ്ങര സ്വദേശികളായ 2 പേര്‍ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇഞ്ചക്കുണ്ട് റോഡിന്റെ അരികുകളില്‍ പലയിടത്തും തേക്കിന്റെ മരക്കുറ്റികള്‍ നീക്കം ചെയ്യാതെ കിടക്കുന്നത് അപകടഭീഷണിയാണ്. കാറുകളും ഇരുചക്രവാഹനങ്ങളും ഇടയ്ക്കിടെ അപകടത്തില്‍പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ നിന്ന് തൊട്ടടുത്തായി അപകടഭീഷണിയുയര്‍ത്തുന്ന രീതിയിലാണ് മരക്കുറ്റികള്‍ നിലകൊള്ളുന്നതെന്നും ഇവ നീക്കം ചെയ്യുകയോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍

ഇഞ്ചക്കുണ്ടില്‍ കാര്‍ മരക്കുറ്റിയിലിടിച്ച് മറിഞ്ഞു; റോഡരികിലെ അപകടക്കെണികള്‍ മാറ്റണമെന്ന് നാട്ടുകാര്‍ Read More »

പുതുക്കാട് സ്കൂൾ വാനിന് മുകളിൽ തെങ്ങ് വീണു; വൈദ്യുതി ലൈനുകൾ തകർന്നു

പുതുക്കാട് ചുങ്കം റോഡിലെ കാഞ്ഞൂപാടത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാനിനു മുകളില്‍ തെങ്ങ് കടപുഴകി വീണു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പറപ്പുള്ളി ലാലുവിന്റെ ഉടമസ്ഥയിലുള്ളതാണ് വാഹനം. വാനിന് കേടുപാടുകളുണ്ട്. ശനിയാഴ്ച രാവിലെ 11 ആയിരുന്നു സംഭവം. ചിമ്മിനി ഡാമില്‍ നിന്നും കെഎസ്ഇബി പുതുക്കാട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന എ.ബി. കേബിളുകളും വൈദ്യുത ലൈനുകളും പൊട്ടിയനിലയിലാണ്. അപകടം നടക്കുന്ന സമയത്ത് മറ്റു വാഹനങ്ങളോ ആളുകളോ എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി. പുതുക്കാട് അഗ്‌നിരക്ഷസേന സ്ഥലത്തെത്തി തെങ്ങ് മുറിച്ചു

പുതുക്കാട് സ്കൂൾ വാനിന് മുകളിൽ തെങ്ങ് വീണു; വൈദ്യുതി ലൈനുകൾ തകർന്നു Read More »

ഓട്ടോറിക്ഷകളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച പ്രതി പിടിയില്‍

കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷകളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച പ്രതി പിടിയില്‍. എടവിലങ്ങ് രാമന്‍കുളം സ്വദേശി മങ്കര വീട്ടില്‍ ജെമിനെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ എരിശ്ശേരി പാലത്തിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് ഓട്ടോറിക്ഷകളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷന്‍ എസ് ഐ സൗമ്യ, എസ് ഐ അറാഫത്ത്, സി പി ഒ മാരായ ശ്യാംകുമാര്‍, ഷെമീര്‍, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഓട്ടോറിക്ഷകളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച പ്രതി പിടിയില്‍ Read More »

തൃശ്ശൂരിൽ കോൾപാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; അപകടം വളർത്തുമീനുകൾക്ക് തീറ്റ നൽകാൻ പോയപ്പോൾ

നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അഞ്ചം​ഗ സംഘം സഞ്ചരിച്ച മിനി ബോട്ട് പാടത്തിന് നടുവിൽ വെച്ച് മുങ്ങി അപകടമുണ്ടായത്. വളർത്തുമീനിന് തീറ്റ കൊടുക്കാൻ പോയതായിരുന്നു ഇവർ. അഞ്ച് പേരിൽ 3 പേർ നീന്തിക്കയറി രക്ഷപ്പെട്ടിരുന്നു. കാണാതായവർക്കായി ശനിയാഴ്ച രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

തൃശ്ശൂരിൽ കോൾപാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; അപകടം വളർത്തുമീനുകൾക്ക് തീറ്റ നൽകാൻ പോയപ്പോൾ Read More »

കാലവർഷം ചതിച്ചു; ചിമ്മിനി ഡാമിൽ ജലനിരപ്പ് പകുതിയായി കുറഞ്ഞു, ആശങ്കയിൽ കോൾമേഖല!

കാലവര്‍ഷം കനിഞ്ഞില്ല. ചിമ്മിനി ഡാമില്‍ നിലവിലെ ജലനിരപ്പ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞു. മഴ കുറവും ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം കോള്‍ നിലങ്ങളിലേക്ക് ഒഴുക്കേണ്ടി വന്നതുമാണ് ജലനിരപ്പ് കുറയുന്നതിന് കാരണമായത്. 76. 7 0 മീറ്ററാണ് ചിമ്മിനി ഡാമിന്റെ പരമാവധി ജലനിരപ്പ്. റിസര്‍വോയര്‍ ലെവല്‍ 76. 40 മീറ്ററും. വ്യാഴാഴ്ചയിലെ കണക്കനുസരിച്ച് 60. 4 3 മീറ്റര്‍ വെള്ളമാണ് ഡാമില്‍ ഉള്ളത്. ഇത് സംഭരണശേഷിയുടെ 34. 9 1 ശതമാനം മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഡാമിലെ ജലനിരപ്പ്

കാലവർഷം ചതിച്ചു; ചിമ്മിനി ഡാമിൽ ജലനിരപ്പ് പകുതിയായി കുറഞ്ഞു, ആശങ്കയിൽ കോൾമേഖല! Read More »

ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം; 19-കാരൻ റിമാൻഡിൽ

കൊടുങ്ങല്ലൂരിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് കാർഷിക ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ 19-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ പുരം സ്വദേശി പടിയത്ത് വീട്ടിൽ അബിജിത്ത് (19) ആണ് കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുത്തൻപള്ളി ബീച്ച് റോഡിലുള്ള വീട്ടിൽ മെയ് 15 മുതൽ മെയ് 23 വരെയുള്ള ദിവസങ്ങളിലൊന്നിലാണ് കേസിനാസ്പദമായ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 2 HP മോട്ടർ, പശു കറക്കുന്ന യന്ത്രം, കാർഷിക വിളകൾക്ക് മരുന്നടിക്കുന്ന

ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം; 19-കാരൻ റിമാൻഡിൽ Read More »

സംസ്ഥാനവ്യാപക തട്ടിപ്പുകാരൻ ഇല്യാസ് പിടിയിൽ; ഇരുപതോളം കേസുകളിലെ പ്രതി റിമാൻഡിലേക്ക്

ചാലക്കുടിയിൽ ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സംസ്ഥാനവ്യാപക തട്ടിപ്പുകാരൻ പിടിയിൽ. വാടാനപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ ഇല്യാസ് (40) ആണ് ചാലക്കുടി പൊലീസിന്റെ പിടിയിലായത്. ഇരുപതോളം തട്ടിപ്പ്, മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ വാടാനപ്പള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായി ഫിനാൻസ് സ്ഥാപനങ്ങളും ജ്വല്ലറികളും കേന്ദ്രീകരിച്ച് സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമാകുന്നു. 2026 മാർച്ച് 11-ന് ചാലക്കുടി

സംസ്ഥാനവ്യാപക തട്ടിപ്പുകാരൻ ഇല്യാസ് പിടിയിൽ; ഇരുപതോളം കേസുകളിലെ പ്രതി റിമാൻഡിലേക്ക് Read More »

കുഴിയും ചെളിയും നിറഞ്ഞ് കുറ്റിച്ചിറ – ചായ്പൻകുഴി റോഡ്; അതിരപ്പിള്ളി സമാന്തര പാതയിൽ യാത്ര ദുസ്സഹം

കോടശേരി: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുളള കുറ്റിച്ചിറ ചായ്പൻകുഴി റോഡ് 300 മീറ്റർ ദൂരം കുഴിയും ചെളിയും നിറഞ്ഞ് യാത്ര ദുസ്സഹമായി. ബൈക്ക്, ഓട്ടോറിക്ഷ തുടങ്ങിയ ചെറുവാഹനങ്ങൾ ഓടിക്കുന്നവർക്കാണ് ഏറെ കഷ്ടപ്പാട്. കാൽനടക്കാരാണെങ്കിൽ ചെളി തെറിക്കുമോ എന്ന ഭയപ്പാടിലാണ് യാത്ര. ചാലക്കുടിയിൽ നിന്ന് അതിരപ്പിളളിയിലേക്കുളള സമാന്തര പാതയാണിത്.100 ട്രിപ്പ് ബസുകളക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. റോഡ് ഗതാഗതയോഗ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതിയോട് പരിയാരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എം. ജോസ്

കുഴിയും ചെളിയും നിറഞ്ഞ് കുറ്റിച്ചിറ – ചായ്പൻകുഴി റോഡ്; അതിരപ്പിള്ളി സമാന്തര പാതയിൽ യാത്ര ദുസ്സഹം Read More »

വാണിജ്യ സിലിണ്ടർ വിലയിൽ 180 രൂപയുടെ കുറവ്; ഗാർഹിക നിരക്കിൽ മാറ്റമില്ല

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. 180 രൂപയുടെ കുറവോടെ സിലിണ്ടറിന് 2,951 രൂപയായാണ് പുതിയ നിരക്ക്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വാണിജ്യ സിലിണ്ടറിന് ആയിരത്തോളം രൂപയുടെ വർധന ഉണ്ടായിരുന്നതിനാൽ, ഇപ്പോഴത്തെ വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് നേരിയ

വാണിജ്യ സിലിണ്ടർ വിലയിൽ 180 രൂപയുടെ കുറവ്; ഗാർഹിക നിരക്കിൽ മാറ്റമില്ല Read More »

കുറുമാലി പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ത്രീയ്ക്ക് രക്ഷകരായി യുവാക്കള്‍

കുറുമാലി പുഴയിലെ മാഞ്ഞാംകുഴി റെഗുലേറ്റര്‍ പാലത്തിന് സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയ സ്ത്രീ ഒഴുക്കില്‍പ്പെട്ടപ്പോള്‍ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കള്‍. തൊട്ടിപ്പാള്‍ പള്ളം സ്വദേശി 55കാരിയായ ശാന്തയെയാണ് തൃപ്രയാര്‍ ചിറക്കല്‍ സ്വദേശികളായ പൊന്നാപുള്ളി സന്ദീപും പേരോത്ത് രജീഷും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. പാലത്തിന് സമീപത്തെ കടവില്‍ കുളിക്കുന്നതിനിടെ ശാന്ത ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന സന്ദീപും രജീഷും പുഴയിലിറങ്ങി ശാന്തയെ രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യം സന്ദീപാണ് പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനിടെ മരണ

കുറുമാലി പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ത്രീയ്ക്ക് രക്ഷകരായി യുവാക്കള്‍ Read More »

‘ഓപ്പറേഷൻ തൂഫാൻ’: കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപന; മൂന്ന് യുവാക്കൾ പിടിയിൽ!

കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കളെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കുറുംമ്പിലാവ് പഴുവില്‍ സ്വദേശി ഒറ്റാലി വീട്ടില്‍ അംബുകൃഷ്ണ, വല്ലച്ചിറ ചെറുശ്ശേരി സ്വദേശി കപ്ലിമറ്റത്ത് വീട്ടില്‍ അഭിനവ്, പാലക്കല്‍ സ്വദേശി ചൊവ്വല്ലൂര്‍ വീട്ടില്‍ ജോയല്‍ എന്നിവരാണ് അറസ്റ്റിലായത്. ‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് പ്രതികള്‍ കഞ്ചാവുമായി പിടിയിലായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ചേര്‍പ്പ് പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ കെ.എന്‍.

‘ഓപ്പറേഷൻ തൂഫാൻ’: കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപന; മൂന്ന് യുവാക്കൾ പിടിയിൽ! Read More »

ലഹരി വിരുദ്ധ ദിനം; വിദ്യാര്‍ഥികളുടെ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൊട്ടിപ്പാള്‍ കെ.എസ്.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘അനുഭവം’ പ്രദര്‍ശിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കെ.എന്‍. റിധിക സംവിധാനം ചെയ്ത ചിത്രത്തില്‍ തീര്‍ത്ഥ സതീഷും ആര്യനന്ദയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക എം.കെ. സുനജ ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തില്‍ ശക്തമായ അവബോധം സൃഷ്ടിക്കുക എന്ന സന്ദേശമാണ് ഹ്രസ്വചിത്രം മുന്നോട്ടുവെക്കുന്നത്. പരിപാടിയില്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.

ലഹരി വിരുദ്ധ ദിനം; വിദ്യാര്‍ഥികളുടെ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു Read More »