ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൊട്ടിപ്പാള്‍ കെ.എസ്.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘അനുഭവം’ പ്രദര്‍ശിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കെ.എന്‍. റിധിക സംവിധാനം ചെയ്ത ചിത്രത്തില്‍ തീര്‍ത്ഥ സതീഷും ആര്യനന്ദയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക എം.കെ. സുനജ ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തില്‍ ശക്തമായ അവബോധം സൃഷ്ടിക്കുക എന്ന സന്ദേശമാണ് ഹ്രസ്വചിത്രം മുന്നോട്ടുവെക്കുന്നത്. പരിപാടിയില്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.
ലഹരി വിരുദ്ധ ദിനം; വിദ്യാര്‍ഥികളുടെ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു






