അപകടം പതിവായ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് ബസ്സ് ബേ ബസ്സ് ഷല്‍ട്ടര്‍ നിര്‍മ്മിച്ച് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ബസ്സില്‍ കയറുന്നതിന് സൗകര്യമൊരുക്കാന്‍ തീരുമാനമായി
ദേശീയപാത 544 ല്‍ പുതുക്കാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഹൈവേ മുറിച്ചു കടന്ന് ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്നത് ഇതുമൂലം ഒഴിവാക്കാന്‍ സാധിക്കും. കാല്‍നടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പുതുക്കാട് ജംഗ്ഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ആയതിന്റെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് നാഷണല്‍ ഹൈവേ പ്രൊജക്റ്റ് ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. ആമ്പല്ലൂര്‍ ജംഗ്ഷനില്‍ അണ്ടര്‍ പാസ്സേജ് …