nctv news pudukkad

nctv news logo
nctv news logo

nctv news

നവകേരള സദസ്സ് സംഘാടക

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു. യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വന്‍ ജന പങ്കാളിത്തത്തോടെ മറ്റത്തൂര്‍ പഞ്ചായത്ത് നവകേരള സദസിന് സംഘാടക സമിതി രൂപീകരിച്ചു

വന്‍ ജന പങ്കാളിത്തത്തോടെ മറ്റത്തൂര്‍ പഞ്ചായത്ത് നവകേരള സദസിന് സംഘാടക സമിതി രൂപീകരിച്ചു. കോടാലിയിലായി വിപുലമായ പരിപാടി നടന്നത്. യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍, കുടുംബശ്രീ, ഹരിതകര്‍മസേന അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, മത നേതാക്കള്‍, സാംസ്‌കാരിക …

വന്‍ ജന പങ്കാളിത്തത്തോടെ മറ്റത്തൂര്‍ പഞ്ചായത്ത് നവകേരള സദസിന് സംഘാടക സമിതി രൂപീകരിച്ചു Read More »

NCTV ANNIVERSARY

നാട്ടില്‍ നീതിയുടെ പക്ഷം ചേര്‍ന്ന് 19 വര്‍ഷങ്ങള്‍

നാടിന്റെ വികസനത്തിനും വളര്‍ച്ചക്കുമൊപ്പം നിലകൊണ്ട എന്‍സിടിവിയുടെ വാര്‍ത്തകാലത്തിന് 19 വയസ്. പുതുക്കാട്, കൊടകര മേഖലകളിലെ പ്രാദേശിക മാധ്യമമായ എന്‍സിടിവിയില്‍ വാര്‍ത്താസംപ്രേഷണം ആരംഭിച്ചത് 2004 നവംബര്‍ ഒന്നിനായിരുന്നു. സാധാരണക്കാരുടെ ചുറ്റിലുമുള്ള സങ്കടങ്ങളും സന്തോഷങ്ങളും ആവശ്യങ്ങളും പൊതുമധ്യത്തിലേയ്ക്കും അധികാരികളിലേയ്ക്കും എത്തിക്കാന്‍ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന എന്‍സിടിവി ചാനല്‍ 20-ാം വയസിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്. സംപ്രേഷണ പ്രദേശത്തെ ഗ്രാമങ്ങളുടെ വികസനമായിരുന്നു എന്‍സിടിവിയുടെ മുഖ്യ അജണ്ട. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെയും മുഖ്യധാര മാധ്യമ ശ്രദ്ധയിലേക്കും കൊണ്ടുവരാനും എന്‍സിടിവിയുടെ ഇടപെടലുകള്‍ക്കായി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, …

നാട്ടില്‍ നീതിയുടെ പക്ഷം ചേര്‍ന്ന് 19 വര്‍ഷങ്ങള്‍ Read More »

kerala piravi

വീണ്ടുമൊരു കേരള പിറവി കൂടി വന്നെത്തി. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 67 വര്‍ഷം തികയുന്നു

ഐക്യകേരളത്തിന് ഇന്ന് 66ാം പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്.  പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയർക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികം തന്നെയാണ്.  കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി.ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും …

വീണ്ടുമൊരു കേരള പിറവി കൂടി വന്നെത്തി. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 67 വര്‍ഷം തികയുന്നു Read More »

parappukara gvhss

ജലസംരക്ഷണ സന്ദേശവുമായി നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളിലെ എന്‍എസ്എസ് അംഗങ്ങള്‍ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി. ചാലക്കുടി എസ്എച്ച്‌സിജിഎച്ച്എസ് സ്‌കൂളായിരുന്നു നാടകത്തിന് വേദിയായത്

ജലസംരക്ഷിക്കേണ്ടതിനെ പറ്റി ലളിതമായ രീതിയിലായിരുന്നു എന്‍എസ്എസ് അംഗങ്ങള്‍ സന്ദേശം കൈമാറിയത്. തെരുവ് നാടകത്തിന് പുറമെ ജലസംരക്ഷണ സന്ദേശമുള്‍ക്കൊള്ളിച്ച കലണ്ടര്‍, സ്‌കെയില്‍ എന്നിവയും കുട്ടികള്‍ക്കു വിതരണം ചെയ്തു. അമൃത് മിഷന്റെ ഭാഗമായി വിഎച്ച്എസ്‌സി നാഷണല്‍ സര്‍വീസ് സ്‌കീം, തദ്ദേശ സഹകരണ വകുപ്പുമായി സഹകരിച്ചു നടത്തുന്ന ജലം ജീവിതം പദ്ധതിയോടനുബന്ധിച്ചാണ് പരിപാടി ഒരുക്കിയത്. തെരുവ് നാടകം കൗണ്‍സിലര്‍ നിത പോള്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അജു എല്‍. പുല്ലന്‍ അധ്യക്ഷത വഹിച്ചു. അമൃത് മിഷന്‍ കോര്‍ഡിനേറ്റര്‍ രാഹുല്‍ പദ്ധതി …

ജലസംരക്ഷണ സന്ദേശവുമായി നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളിലെ എന്‍എസ്എസ് അംഗങ്ങള്‍ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി. ചാലക്കുടി എസ്എച്ച്‌സിജിഎച്ച്എസ് സ്‌കൂളായിരുന്നു നാടകത്തിന് വേദിയായത് Read More »

paroli road

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ പാറോലി മന റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷൈലജ നാരായണന്‍ സന്നിഹിതയായിരുന്നു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 7.30 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നവീകരിക്കുന്നത്. 

navakerala sadasu

 മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിക്കാന്‍ എത്തുന്ന നവ കേരള സദസ്സിന്റെ ഭാഗമായി പുതുക്കാട് മണ്ഡലം തല ഭാരവാഹിയോഗവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്നു

യോഗത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുതുക്കാട് മണ്ഡലം വര്‍ക്കിംഗ് കണ്‍വീനര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി റെജില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ അനൂപ്, ടി.എസ.് ബൈജു, അജിത സുധാകരന്‍, എന്‍. മനോജ്, അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉള്‍പ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സാമൂഹ്യ സംഘടന നേതാക്കള്‍, ചാലക്കുടി ഡിവൈഎസ്പി, തഹസില്‍ദാര്‍മാര്‍, സ്‌കൂള്‍ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, …

 മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിക്കാന്‍ എത്തുന്ന നവ കേരള സദസ്സിന്റെ ഭാഗമായി പുതുക്കാട് മണ്ഡലം തല ഭാരവാഹിയോഗവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്നു Read More »

bus strike

സ്വകാര്യബസുകളുടെ സൂചനാ പണിമുടക്കില്‍ ബുദ്ധിമുട്ടിലായി യാത്രക്കാര്‍

സ്വകാര്യബസുകളുടെ സൂചനാപണിമുടക്ക് അനവസരത്തിലെന്ന് ഗതാഗത മന്തി കെ. രാജു കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക് അര്‍ധരാത്രിയിലാണ് അവസാനിക്കുക. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനാ സമരം. ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് നവംബര്‍ 21 മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചനാ സമരം. അതേസമയം ബസുകള്‍ നിരത്തിലിറങ്ങാതായതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ജോലിക്കായി പോകുന്നവരും …

സ്വകാര്യബസുകളുടെ സൂചനാ പണിമുടക്കില്‍ ബുദ്ധിമുട്ടിലായി യാത്രക്കാര്‍ Read More »

അഖിലേന്ത്യ കിസാന്‍ സഭ

അഖിലേന്ത്യ കിസാന്‍ സഭ പുതുക്കാട് മണ്ഡലം സമ്മേളനം ആമ്പല്ലൂരില്‍ നടത്തി

അഖിലേന്ത്യ കിസാന്‍ സഭ പുതുക്കാട് മണ്ഡലം സമ്മേളനം ആമ്പല്ലൂരില്‍ നടത്തി. അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാര്‍, സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, എഐടിയുസി പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍, ബികെഎംയു പുതുക്കാട് മണ്ഡലം സെക്രട്ടറി പി.എം. നിക്‌സണ്‍, സിപിഐ അളഗപ്പ ഈസ്റ്റ് എല്‍സി സെക്രട്ടറി വി.കെ. അനീഷ്, ടി.എന്‍. മുകുന്ദന്‍, …

അഖിലേന്ത്യ കിസാന്‍ സഭ പുതുക്കാട് മണ്ഡലം സമ്മേളനം ആമ്പല്ലൂരില്‍ നടത്തി Read More »

weather updates

10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക്‌ സാധ്യതയുണ്ട്.

ലഹരിവിരുദ്ധ

വരന്തരപ്പിള്ളി ലോര്‍ഡ്‌സ് അക്കാദമി സ്‌കൂളിലെ കായികമേളയോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ ലക്ഷ്യവുമായി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു

വരന്തരപ്പിള്ളി ലോര്‍ഡ്‌സ് അക്കാദമി സ്‌കൂളിലെ കായികമേളയോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ ലക്ഷ്യവുമായി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. മണ്ണംപേട്ട മുതല്‍ ലോര്‍ഡ്‌സ് അക്കാദമി വരെ നടന്ന മിനി മാരത്തോണ്‍ മണ്ണംപേട്ട പള്ളി വികാരി ഫാദര്‍ സെബി കാഞ്ഞിരത്തിങ്കല്‍ ഫഌഗ് ഓഫ് ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി ഒരുക്കിയത്. വരന്തരപ്പിള്ളി എസ്‌ഐ ജെയ്‌സണ്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായവരെയും പങ്കെടുത്തവരെയും അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജിയോ ആലനോലിക്കല്‍, പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കിടങ്ങന്‍, അഡ്മിനിസ്്‌ട്രേറ്റര്‍ …

വരന്തരപ്പിള്ളി ലോര്‍ഡ്‌സ് അക്കാദമി സ്‌കൂളിലെ കായികമേളയോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ ലക്ഷ്യവുമായി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു Read More »

മരങ്ങള്‍ മുറിച്ചുമാറ്റി

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 9ല്‍ ആനക്കുന്ന് ഭരത കനാല്‍ ബണ്ട് റോഡിലേക്ക് അപകടാവസ്ഥയില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 9ല്‍ ആനക്കുന്ന് ഭരത കനാല്‍ ബണ്ട് റോഡിലേക്ക് അപകടാവസ്ഥയില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി. റോഡിലേക്കും വീടിന് മുകളിലേക്കും ഏതു സമയവും ചെരിഞ്ഞ് വീഴാവുന്ന അവസ്ഥയില്‍ നിന്നിരുന്ന മരങ്ങളാണ് മുറിച്ചുമാറ്റിയത്. വാര്‍ഡ് അംഗം ലിന്റോ തോമസും പൊതുപ്രവര്‍ത്തകരും ഇറിഗേഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മുന്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍, പുതുക്കാട് നിയോജക മണ്ഡലം ദുരന്തനിവാരണം നോഡല്‍ ഓഫീസറായ കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയ പരാതിയെ …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 9ല്‍ ആനക്കുന്ന് ഭരത കനാല്‍ ബണ്ട് റോഡിലേക്ക് അപകടാവസ്ഥയില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി Read More »

ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു

വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് കമ്മിറ്റി ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു

വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് കമ്മിറ്റി ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. വനാതിര്‍ത്തിയിലുള്ള ജനവാസ മേഖലകളില്‍ എലിഫന്റ് പ്രൂഫ് ട്രെഞ്ച് കുഴിക്കാന്‍ വനം വകുപ്പ് അധികൃതര്‍ വൈമനസ്യം കാണിക്കുന്നുവെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. നിരന്തരമായി കാട്ടാനയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണത്തില്‍ അകപ്പെട്ട് ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന പ്രാദേശവാസികളെ രക്ഷിക്കാന്‍ വനംവകുപ്പും സര്‍ക്കാരും മുന്‍ കയ്യെടുക്കുന്നില്ലെന്നും …

വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് കമ്മിറ്റി ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു Read More »

ഇടിമിന്നലില്‍ കനത്ത നാശനഷ്ടം

വരന്തരപ്പിള്ളി പൗണ്ടില്‍ വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ കനത്ത നാശനഷ്ടം

വരന്തരപ്പിള്ളി പൗണ്ടില്‍ വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ കനത്ത നാശനഷ്ടം. രണ്ടു വീടുകളിലാണ് നാശനഷ്ടം സംഭവിച്ചത്. ഗൃഹോപകരണങ്ങളും വയറിംഗ് സാമഗ്രികളും കത്തി നശിച്ചു. ചെമ്പന്‍ സുള്‍ഫീക്കറിന്റെ വീടിന്റെ തറ ഇടിഞ്ഞു. സ്വിച്ച് ബോര്‍ഡുകള്‍, എസി, മോട്ടോര്‍, ഇന്‍വെര്‍ട്ടര്‍, ഫാനുകള്‍ എന്നിവ കത്തി നശിച്ചു. പൂച്ചേരി ജയയുടെ വീട്ടിലെ ഫാനുകള്‍, ടിവി, സ്വിച്ച് ബോര്‍ഡുകള്‍ ടിവി സെറ്റ് ടോപ്പ് ബോക്‌സ് എന്നിവയും കത്തി നശിച്ചു. കഴിഞ്ഞദിവസവും സമാനരീതിയില്‍ ഇടിമിന്നലേറ്റ് വെട്ടിങ്ങപ്പാടം താര്യം കണ്ടത്തില്‍ ത്രേസ്യാമ്മയുടെ വീട്ടിലും നാശനഷ്ടമുണ്ടായി.

എം.പി. ഭാസ്‌കരന്‍ നായരുടെ 3-ാം ചരമവാര്‍ഷികദിനത്തില്‍

കോണ്‍ഗ്രസ് നേതാവായിരുന്ന എം.പി. ഭാസ്‌കരന്‍ നായരുടെ 3-ാം ചരമവാര്‍ഷികദിനത്തില്‍ വൊണ്ടോരില്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു

കോണ്‍ഗ്രസ് നേതാവായിരുന്ന എം.പി. ഭാസ്‌കരന്‍ നായരുടെ 3-ാം ചരമവാര്‍ഷികദിനത്തില്‍ വൊണ്ടോരില്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷനായി. ടി.ജെ. സനീഷ്‌കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സെന്റ്, മുന്‍ എംഎല്‍എ ടി.വി. ചന്ദ്രമോഹന്‍, എം.കെ. പോള്‍സണ്‍, കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട്, ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, അലക്‌സ് …

കോണ്‍ഗ്രസ് നേതാവായിരുന്ന എം.പി. ഭാസ്‌കരന്‍ നായരുടെ 3-ാം ചരമവാര്‍ഷികദിനത്തില്‍ വൊണ്ടോരില്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു Read More »

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ

വരന്തരപ്പിള്ളി പഞ്ചായത്തിലെ കുഞ്ഞക്കര റോഡ് നവീകരിക്കുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

വരന്തരപ്പിള്ളി പഞ്ചായത്തിലെ കുഞ്ഞക്കര റോഡ് നവീകരിക്കുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, വാര്‍ഡ് അംഗം പുഷ്പക്കാരന്‍ ഒറ്റാലി, ശ്രുതി രാഗേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം.

തെക്കേക്കര കോരേത്ത് കൊച്ചുവറീത്

പള്ളിക്കുന്ന് തെക്കേക്കര കോരേത്ത് കൊച്ചുവറീത് മകന്‍ ഡേവീസ് (61) അന്തരിച്ചു

പള്ളിക്കുന്ന് തെക്കേക്കര കോരേത്ത് കൊച്ചുവറീത് മകന്‍ ഡേവീസ് (61) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയില്‍.

HARITHAKARMASENA

സംസ്ഥാനത്തെ അതിദാരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട 50 ശതമാനം കുടുംബങ്ങളെ 2023 നവംബര്‍ ഒന്നിന് മുന്‍പായി അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനയും കൈകോര്‍ക്കുന്നു

അതി ദാരിദ്ര പട്ടികയില്‍ ഗുണഭോക്താക്കളെ ദാരിദ്ര്യമുക്തരാക്കുന്നതിനുള്ള ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഒരു അതിദാരിദ്ര്യ കുടുബത്തിന്റെ ചികിത്സ, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിലേക്കായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനയും പങ്കാളികളാവുകയാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നും 15,000 രൂപ അതിദരിദ്രര്‍ക്കായി നല്‍കിക്കൊണ്ടാണ് ഹരിത കര്‍മ്മ സേന മാതൃകയായത്. നെന്മണിക്കര ഗ്രാമപഞ്ചായത്ത് എംസിഎഫില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി ഹരിതകര്‍മ്മ സേനയില്‍ നിന്നും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുക ഏറ്റുവാങ്ങി. ചടങ്ങില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, …

സംസ്ഥാനത്തെ അതിദാരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട 50 ശതമാനം കുടുംബങ്ങളെ 2023 നവംബര്‍ ഒന്നിന് മുന്‍പായി അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനയും കൈകോര്‍ക്കുന്നു Read More »