കനത്ത മഴയില്‍ ചെങ്ങാലൂര്‍ മറവാഞ്ചേരിയില്‍ വീട്ടുകിണര്‍ ഇടിഞ്ഞുതാഴ്ന്നു
കനത്ത മഴയില്‍ ചെങ്ങാലൂരില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ചെങ്ങാലൂര്‍ മറവാഞ്ചേരി പൊന്മണിശ്ശേരി അന്തോണിയുടെ വീട്ടുകിണറാണ് വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. അന്തോണിയുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ പെട്ടെന്ന് വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാഴുകയായിരുന്നു. കിണറിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ മോട്ടോറും പൈപ്പുകളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഇതോടൊപ്പം കിണറ്റിനുള്ളിലേക്ക് പതിച്ചു. വലിയ അളവില്‍ മണ്ണും അവശിഷ്ടങ്ങളും വീണതിനെ തുടര്‍ന്ന് മോട്ടോര്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായ നിലയിലാണ്. വീട്ടിലെ ഏക കുടിവെള്ള സ്രോതസ്സാണ് മഴക്കെടുതിയില്‍ തകര്‍ന്നിരിക്കുന്നത്. സംഭവമറിഞ്ഞ് പഞ്ചായത്ത് അംഗം ജോയ് …
കനത്ത മഴയില്‍ ചെങ്ങാലൂര്‍ മറവാഞ്ചേരിയില്‍ വീട്ടുകിണര്‍ ഇടിഞ്ഞുതാഴ്ന്നു Read More »



















