nctv news pudukkad

Author name: nctv news

ente nadu maravanchery

മറവാഞ്ചേരിയില്‍ മുപ്ലിയം റോഡിന് ഇരുവശത്തും വളര്‍ന്നു നിന്ന കാടുകള്‍ വെട്ടിത്തെളിച്ച് എന്റെ നാട് മറവാഞ്ചേരി പ്രവര്‍ത്തകര്‍

ചെടികളും പുല്ലും വളര്‍ന്ന് കാടുപിടിച്ച് ഇരുചക്രവാഹനക്കാര്‍ക്കോ കാല്‍നടയാത്രകാര്‍ക്കോ വാഹനങ്ങള്‍ വരുമ്പോള്‍ മാറിനില്ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. പ്രവര്‍ത്തകര്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ മറ്റൊരു പൊതുപരിപാടിയിലേക്ക് അതുവഴിപോയ പുതുക്കാട് നിയോജകം മണ്ഡലം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ തന്റെ വാഹനം നിറുത്തി ഇറങ്ങി എന്റെ നാട് മറവാഞ്ചേരി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. അഭിനന്ദനമറിയിച്ച് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ നാട് മറവാഞ്ചേരി ജനറല്‍ കണ്‍വീനര്‍മാരായ ബിജു മരാശ്ശാരി, സാബു പായമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

മറവാഞ്ചേരിയില്‍ മുപ്ലിയം റോഡിന് ഇരുവശത്തും വളര്‍ന്നു നിന്ന കാടുകള്‍ വെട്ടിത്തെളിച്ച് എന്റെ നാട് മറവാഞ്ചേരി പ്രവര്‍ത്തകര്‍ Read More »

nellayi digital survey

നെല്ലായി വില്ലേജ് ഡിജിറ്റല്‍ സര്‍വ്വെയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു  

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. പി.എ. ഷാജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, വാര്‍ഡംഗങ്ങളായ നന്ദിനി സതീശന്‍, നന്ദിനി രമേശന്‍, എ. രാജീവ്, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ സി. നാരായണന്‍, മുകുന്ദപുരം ഭൂരേഖ തഹസില്‍ദാര്‍ കെ.എം. സിമീഷ് സാഹു, തൃശൂര്‍ സര്‍വെ സൂപ്രണ്ട് സി.പി. അനിത എന്നിവര്‍ പ്രസംഗിച്ചു.

നെല്ലായി വില്ലേജ് ഡിജിറ്റല്‍ സര്‍വ്വെയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു   Read More »

pudukadmla

പുതുക്കാട് വേങ്ങാട് ഉഴിഞ്ഞാല്‍ പാടം റോഡ് നാടിന് സമര്‍പ്പിച്ചു

റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 24.9 ലക്ഷം രൂപ ചിലവിലായിരുന്നു നിര്‍മാണം.

പുതുക്കാട് വേങ്ങാട് ഉഴിഞ്ഞാല്‍ പാടം റോഡ് നാടിന് സമര്‍പ്പിച്ചു Read More »

കോടാലി ജി.എല്‍.പി സ്‌കൂളില്‍ വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഐ.ആര്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈബി സജി, ഡയറക്ടര്‍ ബോര്‍ഡംഗം ബിന്ദു ശിവദാസ്, സെക്രട്ടറി കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു

കോടാലി ജി.എല്‍.പി സ്‌കൂളില്‍ വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു Read More »

കൊടകര ഗാന്ധിനഗര്‍ ഏകലവ്യ കലാ കായിക സമിതിയുടെയും ചാലക്കുടി ഐ വിഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഏകലവ്യ കലാ കായിക സമിതിയുടെ പുതിയ ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫും നടത്തി. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ടി.ജി അജോ, പഞ്ചായത്തംഗം സി.ഡി. സിബി, ഒയാസിസ് ക്ലബ്ബ് പ്രസിഡന്റ് ജോസ് മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍, ക്യാമ്പ് കോഡിനേറ്റര്‍ സജീവ് കുമാര്‍, എം.കെ. ജോര്‍ജ്, ടി.സി. ഷജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊടകര ഗാന്ധിനഗര്‍ ഏകലവ്യ കലാ കായിക സമിതിയുടെയും ചാലക്കുടി ഐ വിഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു Read More »

പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജാഗ്രത സമിതി യോഗം സംഘടിപ്പിച്ചു

പുതുക്കാട് എസ്‌ഐ ലാലു യോഗം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബിന്ദു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ നിത്യ, ജാഗ്രത സമിതിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. സ്‌കൂള്‍ കൗണ്‍സിലര്‍ ടീന, പ്രിന്‍സിപ്പല്‍ സംഗീത, ലഹരിവിരുദ്ധ ക്ലബ് കണ്‍വീനര്‍ ഷീബ, പിടിഎ, ഒഎസ്എ, എസ്എംസി പ്രതിനിധികള്‍, റിട്ടയേര്‍ഡ് അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, മറ്റു വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.

പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജാഗ്രത സമിതി യോഗം സംഘടിപ്പിച്ചു Read More »

ജീവിതത്തിന്റെ ദുരിത സാഹചര്യങ്ങളെ അതിജീവിച്ച് മണ്ണംപ്പേട്ട സ്വദേശിനി നേടിയത് എല്‍എല്‍ബി

മണ്ണംപ്പേട്ട നന്തിക്കര വീട്ടില്‍ അംബികയാണ് തന്റെ സാഹചര്യങ്ങളോട് പൊരുതി വിജയം കരസ്ഥമാക്കിയത്. ചെറുപ്രായത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട അംബികയെ നോക്കിവളര്‍ത്തിയത് അച്ഛമ്മയും ചേച്ചിമാരുമാണ്. 18 വയസില്‍ വിവാഹം കഴിയുകയും ചെയ്തു. വിവാഹശേഷം കൊടകര ബ്ലോക്കിലെ നോഡല്‍ പ്രേരകില്‍ നിന്നും എസ്എസ്എല്‍സിയും പ്ലസ്ടുവും എഴുതിയെടുത്ത് ഷൊര്‍ണൂര്‍ അല്‍ അമീന്‍ കോളേജില്‍ നിയമപഠനത്തിന് ചേരുകയും ചെയ്തു. പലരില്‍ നിന്നും നിരുത്സാഹപ്പെടുത്തല്‍ ഉണ്ടായപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ നിയമവിരുദ്ധം കരസ്ഥമാക്കിയ അംബികയുടെ വിജയത്തിന് സ്വര്‍ണതിളക്കമുണ്ട്. ശില്പങ്ങളുടെ സെയില്‍സ്മാനായ അയ്യപ്പനാണ് അംബികയുടെ ഭര്‍ത്താവ്. മുടങ്ങിപ്പോയ പഠനം

ജീവിതത്തിന്റെ ദുരിത സാഹചര്യങ്ങളെ അതിജീവിച്ച് മണ്ണംപ്പേട്ട സ്വദേശിനി നേടിയത് എല്‍എല്‍ബി Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ ആലത്തൂരില്‍ നിര്‍മാണം ആരംഭിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ ആലത്തൂരില്‍ നിര്‍മാണം ആരംഭിച്ചു. സബ് സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. സതീശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത എന്നിവര്‍ പ്രസംഗിച്ചു. 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് 55.5 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. 

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ ആലത്തൂരില്‍ നിര്‍മാണം ആരംഭിച്ചു Read More »

v r KRISHNATEJA

കൃഷ്ണതേജയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു; തൃശ്ശൂര്‍ കളക്ടറുടെ ചുമതല ഒഴിയും

തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന് ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്. പ്രളയം, കൊവിഡ് കാലത്ത് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്  കൃഷ്ണ തേജയെ പരിഗണിക്കാന്‍ കാരണം.   ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ്

കൃഷ്ണതേജയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു; തൃശ്ശൂര്‍ കളക്ടറുടെ ചുമതല ഒഴിയും Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. ദിനേഷ് വെള്ളപ്പാടി, ജോഷി, പി.എസ്. സുനില്‍, സനിത എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്.

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി Read More »

സംസ്ഥാനത്ത് ലോട്ടറിയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ പഞ്ചായത്തുകള്‍ക്ക് വകുപ്പില്ല. ലൈസന്‍സ് ഫീ ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ട തുകയാണ്  നഷ്ടമാകുന്നത്

ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് നേടണമെങ്കില്‍ ഫോട്ടോസ്റ്റാറ്റ് കടയെന്നോ സ്‌റ്റേഷനറി കടയെന്നോ എഴുതി വേണം അപേക്ഷിക്കാന്‍. അവിടെ ലോട്ടറി വ്യാപാരം നടത്തുന്നതിന് തടസ്സമില്ലെന്ന് മാത്രം. ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് നിര്‍ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. പക്ഷേ ബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷിക്കണമെങ്കില്‍ ലൈസന്‍സ് നമ്പര്‍ മറ്റും കാണിക്കുകയും വേണം. ഫാക്ടറികള്‍, വ്യാപാരികള്‍, സംരംഭകര്‍ എന്നിവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള പഞ്ചായീരാജ്് ചട്ടം അനുസരിച്ച് ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് അനുവദിക്കാനാവില്ല എന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇത്തരം അപേക്ഷകള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി. ചില പഞ്ചായത്തുകള്‍

സംസ്ഥാനത്ത് ലോട്ടറിയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ പഞ്ചായത്തുകള്‍ക്ക് വകുപ്പില്ല. ലൈസന്‍സ് ഫീ ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ട തുകയാണ്  നഷ്ടമാകുന്നത് Read More »

അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയില്‍ നവീകരിക്കുന്ന ആദൂര്‍ എസ് സി നഗറിലെ ഗുണഭോക്താക്കളുടെ പ്രഥമ യോഗം ചേര്‍ന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി ഡെന്നി, കൊടകര ബ്ലോക്ക് പഞ്ചായത്ത് എസ്‌സിഡിഒ എ.പി. സീന എന്നിവര്‍ പ്രസംഗിച്ചു.

അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയില്‍ നവീകരിക്കുന്ന ആദൂര്‍ എസ് സി നഗറിലെ ഗുണഭോക്താക്കളുടെ പ്രഥമ യോഗം ചേര്‍ന്നു Read More »

കൊടകര ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണവും സേവന പ്രവര്‍ത്തികളുടെ ഉദ്ഘാടനവും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി. ദീപക് നിര്‍വഹിച്ചു

പ്രസിഡന്റ് സത്യന്‍ കുറുവത്ത് അധ്യക്ഷത വഹിച്ചു. പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ടീ ചലഞ്ചിനു തുടക്കം കുറിച്ചു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാപീഠം സ്‌കോളര്‍ഷിപ് തുക പാസ്‌ററ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എ. മോഹന്‍ദാസ് വിതരണം ചെയ്തു. ഇ.കെ. ഫ്രാന്‍സിസ്, ഡേവിസ് ആന്റണി പുല്ലന്‍, ഡേവിസ് കല്ലിങ്ങല്‍, ജെയ്‌സി ജിഫി, ഷാലറ്റ് സെബി, ജോഷി നെടുമ്പാകാരന്‍, എം.ഒ. ഡേവിഡ്, ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജോഷി നെടുമ്പാകാരന്‍, സെക്രട്ടറി എം.ഒ.  ഡേവിഡ്,

കൊടകര ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണവും സേവന പ്രവര്‍ത്തികളുടെ ഉദ്ഘാടനവും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി. ദീപക് നിര്‍വഹിച്ചു Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. ദിനേഷ് വെള്ളപ്പാടി, ജോഷി, പി.എസ്. സുനില്‍, സനിത എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്.

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി Read More »

മുരിയാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

പഞ്ചായത്ത് ഓഫീസിന് സമീപം ഒരുക്കിയിട്ടുള്ള പ്രത്യേക പവലിയനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വിത്തുകള്‍, വളങ്ങള്‍, ഫല വൃക്ഷതൈകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ ഞാറ്റുവേലയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. സെമിനാറുകളും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക മത്സരങ്ങളും കലാപരിപാടികളും ഞാറ്റുവേലയുടെ ഭാഗമായി നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസന കാര്യ ചെയര്‍മാന്‍ കെ.പി. പ്രശാന്ത്,

മുരിയാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി Read More »

സിഐടിയു അവകാശ ദിനാചരണത്തോടനുബന്ധിച്ച് കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ലേബര്‍ കോഡ് നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ.പി. പോള്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.സി. ഉമേഷ്, സന്തോഷ് പാറളം എന്നിവര്‍ പ്രസംഗിച്ചു.

സിഐടിയു അവകാശ ദിനാചരണത്തോടനുബന്ധിച്ച് കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി Read More »

ഒരു മാസത്തിനിടെ രണ്ടു തവണ അടച്ച കുഴി ശക്തമായ മഴയില്‍ വീണ്ടും തുറന്നു

 മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ച കൊടകര കോടാലി റോഡിലെ നെല്ലിപ്പറമ്പിലാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മരണക്കെണിയൊരുക്കി കുഴി രൂപപ്പെട്ടിട്ടുള്ളത്. മെക്കാഡം റോഡില്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട കുഴി  അപകടങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് അധികൃതര്‍ അറ്റകുറ്റപണി നടത്തി അടച്ചിരുന്നു. മഴ തുടങ്ങിയതോടെ ടാറിംഗ് ഇളകി കുഴി തുറന്നപ്പോള്‍ അധികൃതര്‍ വീണ്ടും കുഴിയടച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കകം മെറ്റലും ടാറും ഇളകിപോയി റോഡിലെ കുഴി പിന്നേയും പ്രത്യക്ഷപ്പെട്ടിരിക്കയാണ്. രാത്രിയില്‍ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഈ കുഴി പെട്ടെന്ന് കാണാനാവാത്തതിനാല്‍

ഒരു മാസത്തിനിടെ രണ്ടു തവണ അടച്ച കുഴി ശക്തമായ മഴയില്‍ വീണ്ടും തുറന്നു Read More »

kodakara block panchayath

കൊടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മൂന്ന് മാസത്തെ നൈപുണ്യ വികസന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷയായി. ഫെബ്രുവരി 19 മുതല്‍ മെയ് 18 വരെ ഖാദി കമ്മീഷന്‍ നടപ്പാക്കിയ ജി.എസ്.സി. ടാലി പരിശീലനം പൂര്‍ത്തിയാക്കിയ 10 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, ഇന്‍ഡസ്ട്രിയല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ വി.എ. സെബി എന്നിവര്‍ പ്രസംഗിച്ചു. 

കൊടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മൂന്ന് മാസത്തെ നൈപുണ്യ വികസന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു Read More »

muriyad pamchayath

മുരിയാട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.  സി ഡി എസ് ചെയര്‍പെഴ്‌സണ്‍ സുനിതാ രവി പദ്ധതി വിശദീകരിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ്, സെക്രട്ടറി കെ.പി. ജസീന്ത, അസി. സെക്രട്ടറി പി.ബി. ജോഷി,  പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്‍, ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്,

മുരിയാട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു Read More »

തൊഴിലവസരവും അറിയിപ്പുകളും

താല്‍ക്കാലിക അധ്യാപക ഒഴിവ് തൃശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യത- ന്യൂ ഡല്‍ഹി എന്‍.സി.എച്ച്.എം.സി.ടി, സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും അംദീകരിച്ച സ്ഥാപനത്തില്‍ നിന്നും 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത മൂന്നുവര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം. ത്രീ സ്റ്റാറില്‍ കുറയാത്ത ഹോട്ടലില്‍ രണ്ടുവര്‍ഷത്തെ

തൊഴിലവസരവും അറിയിപ്പുകളും Read More »