nctv news pudukkad

Author name: nctv news

thalore deepthi school

തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും 100% വിജയം നേടിയ തലോര്‍ ദീപ്തി സ്‌കൂളിനെയും, ഗ്രാമപഞ്ചായത്തിന്റെ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്ന് സ്‌റ്റേറ്റ് ഫുട്‌ബോള്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ ലഭിച്ച ക്രിസ്‌റ്റോയെയും ചടങ്ങില്‍ അനുമോദിച്ചു. സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സന്തോഷ് മുണ്ടന്‍ മാണി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷീല മനോഹരന്‍, ഫാദര്‍ പോള്‍ മോസസ്സ്, സ്‌കൂള്‍

തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

mattathur panchayath

സംസ്ഥാനത്ത് ആദ്യമായി വിളര്‍ച്ച രഹിത പഞ്ചായത്ത് ലക്ഷ്യവുമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്

15 മുതല്‍ 60 വയസുവരെയുള്ള മുഴുവന്‍ സ്ത്രീകളുടെയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12ലെത്തിക്കുക എന്ന ലക്ഷ്യം നേടാന്‍ കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് തയ്യാറെടുക്കുന്നത്. 2022 – 2023 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡിയുടെ ഭാഗമായി പഞ്ചായത്തിലെ സ്ത്രീകളില്‍ വിളര്‍ച്ച ലക്ഷണങ്ങള്‍ കണ്ടിരുന്നു. ശരാശരി വരുമാനമുള്ളവരിലും അനീമിക് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടിരുന്നു. ദേശീയ ശരാശരി ഇത് 40.5 ആണ്. സ്ത്രീകളില്‍ കണ്ടുവരുന്ന വിളര്‍ച്ച കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയെനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി വിളര്‍ച്ച രഹിത പഞ്ചായത്ത് ലക്ഷ്യവുമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് Read More »

ariyarakulam-cleaning.

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ പൂക്കോട് അരിയാക്കരകുളം ശുചീകരിച്ചു

പഞ്ചായത്തംഗം പി.കെ. ശേഖരന്‍ നേതൃത്വം നല്‍കി. പി.വി. ജോണ്‍സന്‍, ടി. നാരായണന്‍കുട്ടി, ഹരി, രാജന്‍, കുമാരന്‍, രാജരാജന്‍, ബി.എസ്. സിനോഷ് എന്നിവര്‍ പങ്കെടുത്തു.

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ പൂക്കോട് അരിയാക്കരകുളം ശുചീകരിച്ചു Read More »

kodakara block triang prgm

കൊടകര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവജീവനം കുട്ടികള്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി നടത്തി 

കൗമാരപ്രായക്കാര്‍ക്കായി നടത്തിയ പരിശീലനം വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ ടെസി ഫ്രാന്‍സിസ് അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷ സജിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി സുധീര്‍, പോള്‍സണ്‍ തെക്കുംപീടിക, ടെസി വിത്സന്‍, കെ.കെ. മുകുന്ദന്‍, ഷീല ജോര്‍ജ്, ശിശു വികസന പദ്ധതി ഓഫിസര്‍മാരായ എം. നിഷ, ഷീബ എല്‍. നാലപ്പാട്ട്, മോട്ടിവേഷനല്‍ ട്രെയ്‌നര്‍ തോമസ് വിത്സന്‍ എന്നിവര്‍ പ്രസംഗിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവജീവനം കുട്ടികള്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി നടത്തി  Read More »

muriyad-panchayath-chess-camp

മുരിയാട് ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെസ്സ് പരിശീലന പരിപാടി സമാപിച്ചു

ദേശീയചെസ്സ് കോച്ചും ഇന്റര്‍നാഷ്ണല്‍ പ്ലെയറുമായ സുരേഷ്‌കുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങളുമായി ചെസ്സ് സംവാദവും നടന്നു. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് മത്സരത്തില്‍ സായൂജ്     വിജയിയായി. സമാപനസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. ഇന്റര്‍നാഷ്ണല്‍ ചെസ്സ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, സരിതസുരേഷ്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, മനീഷ മനീഷ്, മണിസജയന്‍, നിത അര്‍ജ്ജുനന്‍

മുരിയാട് ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെസ്സ് പരിശീലന പരിപാടി സമാപിച്ചു Read More »

vellikulangara vyapari asssociation

മുരിയാട് ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെസ്സ് പരിശീലന പരിപാടി സമാപിച്ചു

ദേശീയചെസ്സ് കോച്ചും ഇന്റര്‍നാഷ്ണല്‍ പ്ലെയറുമായ സുരേഷ്‌കുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങളുമായി ചെസ്സ് സംവാദവും നടന്നു. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് മത്സരത്തില്‍ സായൂജ്     വിജയിയായി. സമാപനസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. ഇന്റര്‍നാഷ്ണല്‍ ചെസ്സ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, സരിതസുരേഷ്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, മനീഷ മനീഷ്, മണിസജയന്‍, നിത അര്‍ജ്ജുനന്‍

മുരിയാട് ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെസ്സ് പരിശീലന പരിപാടി സമാപിച്ചു Read More »

weather updates

ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ. വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയ്ക്ക് സാധ്യത Read More »

malakkapara-vazhachal

വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ ഗതാഗത നിയന്ത്രണം

റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി മെയ് 26 മുതൽ ജൂൺ രണ്ടുവരെ വാഴച്ചാൽ ചെക്ക് പോസ്റ്റ് മുതൽ മലക്കപ്പാറ ചെക്ക് പോസ്റ്റ് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടു. രാവിലെയും വൈകിട്ടും കെ എസ് ആർ ടി സി യുടെ ഓരോ ട്രിപ്പ് അനുവദിക്കും. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഒരു സ്വകര്യ ബസ്സിന്‌ ടാറിങ് പ്രവൃത്തികൾ നടക്കുന്ന സ്ഥലം വരെ ഒരു വണ്ടിയും പ്രവൃത്തി നടക്കുന്ന സ്ഥലത്തിനപ്പുറത്ത് മറ്റൊരു വണ്ടിയും തയ്യാറാക്കി സർവിസ് നടത്താൻ അനുമതി

വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ ഗതാഗത നിയന്ത്രണം Read More »

pensioners kodakara

കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ ആസ്ഥാന മന്ദിരം ശനിയാഴ്ച സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പുതുക്കാട് പോലീസ് സ്‌റ്റേഷന് സമീപം രണ്ടു നിലകളിലായി പണികഴിപ്പിച്ച പെന്‍ഷന്‍ ഭവനില്‍ലെ സഹകരണസംഘം ഓഫീസിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് പ്രകാശനം ചെയ്യും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ചിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ നായര്‍, യൂണിയന്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും

കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ ആസ്ഥാന മന്ദിരം ശനിയാഴ്ച സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു Read More »

auto & light motor drivers convention

സിഐടിയു നിയന്ത്രണത്തിലുള്ള ഓട്ടോ ആന്റ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ കൊടകര ഏരിയാ കണ്‍വെന്‍ഷനും അംഗത്വ കാര്‍ഡ് വിതരണവും കൊടകരയില്‍ സംഘടിപ്പിച്ചു

 യൂണിയന്‍ ജില്ല സെക്രട്ടറി പി.കെ. പുഷ്പാകരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡ് വിതരണം സിഐടിയു ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങളെക്കുറിച്ച് രഘു എന്‍. മേനോന്‍ ക്ലാസ് നയിച്ചു. പി.സി. ഉമേഷ്, എ.എം. ജനാര്‍ദ്ദനന്‍, എ.എം. ഫ്രാന്‍സീസ്, സി.എം. ബബീഷ്, കെ.വി. നൈജോ, ഒ.രാജന്‍, സി.വി. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. 

സിഐടിയു നിയന്ത്രണത്തിലുള്ള ഓട്ടോ ആന്റ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ കൊടകര ഏരിയാ കണ്‍വെന്‍ഷനും അംഗത്വ കാര്‍ഡ് വിതരണവും കൊടകരയില്‍ സംഘടിപ്പിച്ചു Read More »

plutwo results

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 82.95% വിജയം. കഴിഞ്ഞവര്‍ഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92%. ഹയര്‍സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 376135 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 312005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. സേ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍. സയന്‍സില്‍ 87.31 ശതമാനമാണ് വിജയം, ഹ്യുമാനിറ്റിസ് 71.93%, കൊമേഴ്‌സ് 82.75%. ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിദ്യാര്‍ഥികളില്‍ സയന്‍സ് വിഷയത്തില്‍ 193544 പേര്‍ പരീക്ഷ എഴുതിയതില്‍ 168975പേര്‍ ഉപരിപഠനത്തിന് അര്‍ഹത

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം Read More »

thalore accident

ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്

ദേശീയപാതയില്‍ തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാതയില്‍ കേടായി കിടന്ന ലോറിക്കു പിറകിലാണ് ബസ് വന്നിടിച്ചത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക് Read More »

energy seminar

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ പദ്ധതിയുമായി ബന്ധപ്പെട്ട് ചെമ്പുച്ചിറ ജിഎച്ച്എസ്എസ് വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടത്തി

സെമിനാര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് മഞ്ജു സജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അധ്യാപിക കെ.ആര്‍. സന്ധ്യ നേതൃത്വം നല്‍കി. സെന്റ് തോമസ് കോളേജ് പ്രൊഫസര്‍ ഡോക്ടര്‍ ടി.വി. വിമല്‍കുമാര്‍ ക്ലാസ് നയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിലുപരി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതെ അവയെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050ഓടെ നെറ്റ് സീറോ കാര്‍ബണ്‍ അവസ്ഥയിലെത്താനുള്ള  പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ പദ്ധതിയുമായി ബന്ധപ്പെട്ട് ചെമ്പുച്ചിറ ജിഎച്ച്എസ്എസ് വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടത്തി Read More »

swimming camp

ജലാശയ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് യുവ കലാവേദി വായനശാലയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന നീന്തല്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു

കേരള ഫയര്‍ & റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പുളിയാനിക്കുന്നില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് വി.ആര്‍. ബൈജു അധ്യക്ഷത വഹിച്ചു. പുതുക്കാട് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ മുനൈവര്‍ ഉസ്മാന്‍ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് സുജിത്ത് കെ. സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം  ഹേമലത നന്ദകുമാര്‍, പഞ്ചായത്തംഗം വിജിത ശിവദാസന്‍, ജോസ്, വനിതാവേദി പ്രവര്‍ത്തക റീന റെക്‌സിന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂബ വിദഗ്ധന്‍ ശശി

ജലാശയ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് യുവ കലാവേദി വായനശാലയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന നീന്തല്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു Read More »

varakara-byke-burned

വരാക്കര ഉണ്ണിമിശിഹ പള്ളി വികാരിയുടെ ബൈക്ക് കത്തിച്ചനിലയില്‍ കണ്ടെത്തി

 പള്ളിയില്‍ നിര്‍ത്തിയിട്ട ബൈക്കാണ് കത്തിച്ചത്. സംഭവം ബുധനാഴ്ച ഉച്ചയ്ക്ക് 12.15ന്. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാനസികാസ്വാസ്ഥ്യം ഉള്ള ആളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികവിവരമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചനിലയിലാണ്. തീപിടുത്തതില്‍ രണ്ട് ജനല്‍പ്പാളികളും കത്തിനശിച്ചു.

വരാക്കര ഉണ്ണിമിശിഹ പള്ളി വികാരിയുടെ ബൈക്ക് കത്തിച്ചനിലയില്‍ കണ്ടെത്തി Read More »

ollur accident

ബൈക്ക് കാനയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഒല്ലൂര്‍ റെയില്‍വേ ഗേറ്റിനു സമീപം ആനക്കല്ല് റോഡില്‍ ബൈക്ക് കാനയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുത്തൂര്‍ പഞ്ചായത്ത് റോഡില്‍ കണ്ണംമ്പുഴ ജോണിയുടെ മകന്‍ സിനോജ് (37) ആണ് മരിച്ചത്. ചൊവാഴ്ച്ച രാത്രി 11നായിരുന്നു അപകടം. ആനക്കല്ല് ഭാഗത്ത് നിന്ന് വരുന്നതിനിടെ കാനയിലേക്ക് ബൈക്ക് മറിയുകയായിരുന്നു.

ബൈക്ക് കാനയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു Read More »

cpm long march

കിലോക്ക് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പുതുക്കാട് നിന്നും തൃശ്ശൂരിലേക്ക് ജില്ലാ ലോങ്ങ് മാര്‍ച്ച് നടത്തി

സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് ജാഥ ക്യാപ്റ്റന്‍ പി.ആര്‍. വര്‍ഗ്ഗീസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ.വി. സജു വൈസ് ക്യാപ്റ്റനും. കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ മാനേജരുമായി ജാഥ നയിച്ചു. ചടങ്ങില്‍ സെബി ജോസഫ് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം കൊടകര ഏരിയ സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, സിഐടിയു ജില്ലാ ജോ. സെക്രട്ടറി പി.കെ. ശിവരാമന്‍, പി.കെ. സാജിത, എം. ഹാരിസ് ബാബു, ടി.ജി.

കിലോക്ക് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പുതുക്കാട് നിന്നും തൃശ്ശൂരിലേക്ക് ജില്ലാ ലോങ്ങ് മാര്‍ച്ച് നടത്തി Read More »

bus strike

ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയര്‍ത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് Read More »

obit

നൂലുവള്ളി മാണൂക്കാടന്‍ വീട്ടില്‍ സോമന്‍ അന്തരിച്ചു

58 വയസായിരുന്നു. സംസ്‌കാരം നടത്തി. സിനിയാണ് ഭാര്യ. മക്കള്‍: സില്‍വസ്റ്റര്‍, ജനിസ്റ്റര്‍.

നൂലുവള്ളി മാണൂക്കാടന്‍ വീട്ടില്‍ സോമന്‍ അന്തരിച്ചു Read More »

Load more ATTACHMENT DETAILS death-pozhamkandath-nerayanan

കുറുംകുഴൽ വിദ്വാൻ തലോർ സ്വദേശി പോഴംങ്കണ്ടത്ത് നാരായണൻനായർ (82) അന്തരിച്ചു

82 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായഅസുഖങ്ങളെതുടര്‍ന്നായിരുന്നു അന്ത്യം. ആറാട്ടുപുഴ, തിരുവമ്പാടി, കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു.

കുറുംകുഴൽ വിദ്വാൻ തലോർ സ്വദേശി പോഴംങ്കണ്ടത്ത് നാരായണൻനായർ (82) അന്തരിച്ചു Read More »