nctv news pudukkad

Author name: nctv news

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിലെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

യോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റിന്‍ മഞ്ഞളി, കണ്‍വീനര്‍ പി.ജി. രഞ്ജിമോന്‍ പി ജി എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് കെ.സി. ഗോപാലന്‍, സെക്രട്ടറി സുമേഷ് നിവേദ്യം, ട്രഷറര്‍ സജിത ഗോപിനാഥ്, വൈസ് പ്രസിഡണ്ട് എം.ജി. സുനില്‍, എന്‍.കെ. ബിജു, ജോയിന്റ് സെക്രട്ടറി സാബു ചെതലന്‍, ലിന്‍സണ്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം. എസ്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിലെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു Read More »

പേവിഷബാധ വിരുദ്ധദിനത്തോടനുബന്ധിച്ച് വരന്തരപ്പിള്ളി സി.ജെ.എം. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസും പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു

പഞ്ചായത്ത് അംഗം ജോണ്‍ തുലാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബോധവത്കരണ ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോവല്‍ വി. ജോസഫ്, പിടിഎ പ്രസിഡന്റ് പി.സി. ജോസ്, എംപിടിഎ പ്രസിഡന്റ് ജിന്‍സി ബിജു, അധ്യാപകരായ ജെമ്മ വര്‍ഗീസ്, ടി.ജെ. അലീന, ജിബിന്‍ ജോണ്‍ നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

പേവിഷബാധ വിരുദ്ധദിനത്തോടനുബന്ധിച്ച് വരന്തരപ്പിള്ളി സി.ജെ.എം. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസും പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു Read More »

പറപ്പൂക്കര ആലത്തൂരിലെ ജെഎല്‍ജി കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സിഡിഎസ് അംഗം പണം തട്ടിയെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പറപ്പൂക്കര ആലത്തൂര്‍ സ്ത്രീ നീതി സമര സമിതി കൊടകര പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

കൊടകര മേല്‍പ്പാലത്തിന് സമീപത്തു നിന്നും ആരംഭിച്ച മാര്‍ച്ച് കൊടകര പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മനുഷ്യാവകാശ പ്രവര്‍ത്തക ബല്‍ക്കിസ് ബാനു ഉദ്ഘാടനം ചെയ്തു. സ്ത്രീ നീതി സമര സമിതി ചെയര്‍മാന്‍ സുമ സുധീര്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. രാധാകൃഷ്ണന്‍, സമിതി കണ്‍വീനര്‍ പ്രീത രാജന്‍, സമിതി അംഗം കരിഷ്മ അജിത്ത്, കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം ഐ.കെ. ചന്ദ്രന്‍, ദിശ ജനറല്‍ സെക്രട്ടറി എസ്. കുമാര്‍ അന്തിക്കാട്, തളിക്കുളം

പറപ്പൂക്കര ആലത്തൂരിലെ ജെഎല്‍ജി കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സിഡിഎസ് അംഗം പണം തട്ടിയെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പറപ്പൂക്കര ആലത്തൂര്‍ സ്ത്രീ നീതി സമര സമിതി കൊടകര പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി Read More »

adhar updation

ആധാർ ഉടമകള്‍ ശ്രദ്ധിക്കുക, ശേഷിക്കുന്നത് രണ്ടേ രണ്ട് ദിവസം, പണം മുടക്കാതെ വിവരങ്ങൾ പുതുക്കാം

ആധാർ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക. 2024 ജൂൺ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. എന്നാൽ ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ വേണമെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ചെയ്താൽ അത് സൗജന്യമായിരിക്കും. ജൂൺ 14 ന് ശേഷം ഇതിന് പണം നൽകേണ്ടി വരുമെന്ന് ആധാർ നൽകുന്ന യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം.

ആധാർ ഉടമകള്‍ ശ്രദ്ധിക്കുക, ശേഷിക്കുന്നത് രണ്ടേ രണ്ട് ദിവസം, പണം മുടക്കാതെ വിവരങ്ങൾ പുതുക്കാം Read More »

കനത്ത മഴയില്‍ വീട് തകര്‍ന്നു

വെള്ളിക്കുളങ്ങര കട്ടിപ്പൊക്കത്ത് കനത്ത മഴയില്‍ വീട് തകര്‍ന്നു. ഏറാട്ടുപറമ്പില്‍ ഹനീഫയുടെ ഓടിട്ടവീടിന്റെ ഒരു ഭാഗമാണ് മഴയില്‍ തകര്‍ന്നുവീണത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

കനത്ത മഴയില്‍ വീട് തകര്‍ന്നു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച നായരങ്ങാടി കനാല്‍ ബണ്ട് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്നു നല്‍കി

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുന്ദരി മോഹന്‍ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ രോഹിത് മേനോന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച നായരങ്ങാടി കനാല്‍ ബണ്ട് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്നു നല്‍കി Read More »

വി.കെ. മോഹനന്‍ കാര്‍ഷിക സംസ്‌കൃതി അളഗപ്പ വെസ്റ്റ് കമ്മിറ്റിയുടെ 5ാമത് പച്ചക്കറി കൃഷിയ്ക്ക് വിത്തിറക്കി

അഖിലേന്ത്യാ കിസ്സാന്‍ സഭ പുതുക്കാട് മണ്ഡലം സെക്രട്ടറി ടി.എന്‍. മുകുന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിസാന്‍സഭ പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. സി.കെ. ആനന്ദകുമാരന്‍, കെ. മോഹനന്‍, സിപിഐ അളഗപ്പ വെസ്റ്റ് സെക്രട്ടറി കെ.ആര്‍. അനൂപ്, സംസ്‌കൃതി ചെയര്‍മാന്‍ കെ. പീതാംബരന്‍, സെക്രട്ടറി സി.ബി. സുരേഷ്, ആന്റണി എന്നിവര്‍ സന്നിഹിതരായി. കര്‍ഷകനായ കെ. പീതാംബരനാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഓണത്തിന മുന്‍പ് പടവലം, പയര്‍, വെണ്ട തുടങ്ങി പച്ചക്കറികള്‍ ഉല്‍പാദിപ്പിച്ച് പ്രത്യേക ചന്ത വഴി വിതരണം ചെയ്യുമെന്ന് സംഘാടകര്‍

വി.കെ. മോഹനന്‍ കാര്‍ഷിക സംസ്‌കൃതി അളഗപ്പ വെസ്റ്റ് കമ്മിറ്റിയുടെ 5ാമത് പച്ചക്കറി കൃഷിയ്ക്ക് വിത്തിറക്കി Read More »

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിലെ കുട്ടികള്‍ നെല്‍കൃഷി പഠിക്കുന്നതിനായി ഞാറ് നടാന്‍ പാടത്തേക്ക് ഇറങ്ങിയത് വേറിട്ട കൃഷി പാഠമായി

അളഗപ്പനഗര്‍ പഞ്ചായത്തിലെ മണ്ണംപേട്ട മേടംകുളങ്ങര പാടശേഖരത്തില്‍ പാരിജാതം ഹരിത സേനയുടെയും പാടശേഖര സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഞാറ്റുത്സവത്തിന്റെ ഭാഗമായാണ് കുട്ടികള്‍ പാടത്തേക്ക് ഇറങ്ങിയത്.കുട്ടികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും പാടത്ത് ഞാറ് നടാന്‍ ഇറങ്ങിയത് ആവേശകരമായ അനുഭവമായി. നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളായ നിലമൊരുക്കല്‍, ഞാറ്റടി തയ്യാറാക്കല്‍, ഞാറുനടീല്‍ എന്നിവയുടെ പാഠങ്ങള്‍ കര്‍ഷകരില്‍ നിന്നും കര്‍ഷകതൊഴിലാളികളില്‍ നിന്നും നേരിട്ട്  കുട്ടികള്‍ മനസിലാക്കി. കര്‍ഷകതൊഴിലാളികള്‍ പരമ്പരാഗത രീതിയില്‍ ഞാറ് നടുന്നതിനു കുട്ടികളെ പരിശീലിപ്പിച്ചു. കൃഷിപാട്ടുകള്‍ക്കൊപ്പം കുട്ടികള്‍ ഒരു പാടം മുഴുവനും ഞാറുനട്ടു.

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിലെ കുട്ടികള്‍ നെല്‍കൃഷി പഠിക്കുന്നതിനായി ഞാറ് നടാന്‍ പാടത്തേക്ക് ഇറങ്ങിയത് വേറിട്ട കൃഷി പാഠമായി Read More »

നെന്മണിക്കര എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കരയോഗം പ്രസിഡന്റ് ടി. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് രാമന്‍കുട്ടി കരുമാലി, കരയോഗം സെക്രട്ടറി അനില്‍ മാറഞ്ചേരി, ട്രഷറര്‍ പാര്‍ത്ഥസാരഥി, തൃക്കൂര്‍- കല്ലൂര്‍ മേഖല കണവീനര്‍ നന്ദന്‍ പറമ്പത്ത്, താലൂക്ക് യൂണിയന്‍ വനിതാ സമാജം വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, വനിതാ സമാജം പ്രതിനിധി രാജലക്ഷ്മി, ആമ്പല്ലൂര്‍ പ്രതിനിധി എസ്. ഹരീഷ്‌കുമീര്‍, പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

നെന്മണിക്കര എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു Read More »

കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ ഭാഗമായി കോടാലിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം നടന്നു

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗൃഹപ്രവേശം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ താക്കോല്‍ കൈമാറ്റം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രജ്ഞിത്ത് അധ്യക്ഷനായിരുന്നു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സിപിഎം ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവീസ്, കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.എ. നസീര്‍, കെ.എസ്.ടി.എ. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. പ്രമോദ്, കെ.എസ്.ടി.എ. തൃശൂര്‍ ജില്ലാ

കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ ഭാഗമായി കോടാലിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം നടന്നു Read More »

പുതുക്കാട് നിയോജകമണ്ഡലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എംഎല്‍എ പ്രതിഭാ പുരസ്‌കാരം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു

പുതുക്കാട് നിയോജകമണ്ഡലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എം.എല്‍.എ. പ്രതിഭാ പുരസ്‌കാരം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജയരാജ് വാര്യര്‍ വിശിഷ്ടാതിഥിയായി. പുതുക്കാട് നിയോജകമണ്ഡലത്തിലെ 2023-24 എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയവര്‍ പരീക്ഷയില്‍ 1200/1200 മാര്‍ക്ക് നേടിയ പ്രതിഭകള്‍, സിബിഎസ്ഇ & ഐസിഎസ്ഇ പരീക്ഷകളില്‍ എ വണ്‍ നേടിയവര്‍, പരീക്ഷകളില്‍ 100% വിജയം നേടിയ വിദ്യാലയങ്ങള്‍

പുതുക്കാട് നിയോജകമണ്ഡലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എംഎല്‍എ പ്രതിഭാ പുരസ്‌കാരം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു Read More »

വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോസ് എല്‍ പി വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ബാന്റ്‌സെറ്റ് രൂപീകരിച്ചു

മുന്‍ വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സിറില്‍ സി. വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.വി. സുരേഷ് കുമാര്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുകാരന്‍, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജിയോ ആലനോലിക്കല്‍, പ്രധാനാധ്യാപിക കെ.പി. ബിന്ദു, ഒ എസ് എ പ്രസിഡന്റ് ആന്റോ പയ്യപ്പിള്ളി എന്നിവര്‍ സന്നിഹിതരായി. 

വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോസ് എല്‍ പി വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ബാന്റ്‌സെറ്റ് രൂപീകരിച്ചു Read More »

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകവിതരണവും നടത്തി

ക്ഷേത്രം രക്ഷാധികാരിയും വരന്തരപ്പിള്ളി ഹരിത ഫാര്‍മസ്യൂട്ടിക്കല്‍സ് എംഡിയുമായ ഡോ. കെ.എസ്. കൊച്ചുമോന്‍ പുസ്തകത്തിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.ക്ഷേത്രം പ്രസിഡന്റ് അനില്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് മുളയ്ക്കല്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സെക്രട്ടറി സുബ്രന്‍ എടശേരി, ക്ഷേത്രം മേല്‍ശാന്തി ജയന്‍, കീഴ്ശാന്തിമാര്‍, ക്ഷേത്ര ഭാരവാഹികള്‍, മാതൃസമിതി, യുവജന സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകവിതരണവും നടത്തി Read More »

പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു

https://nctvnews.in/?p=10469(opens in a new tab) ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിജിത ശിവദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.പി. ബിന്ദു, പിടിഎ, അധ്യാപകര്‍, ജെസിഐ ഭാരവാഹികള്‍, മുന്‍ പിടിഎ പ്രസിഡന്റ് ഗോപന്‍, റിട്ടയേര്‍ഡ് പ്രധാനാധ്യാപിക ഉഷാ ആന്റണി, അധ്യാപിക പുഷ്പ, സുരേഷ് പോള്‍സര്‍, ജോയ് എന്നിവര്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ജെസിഐ പ്രസിഡന്റ് ജിനോ, ജോസ് ആന്റോ, വൈസ് പ്രസിഡന്റ് ശരണ്യ, സീനിയര്‍ അധ്യാപികയായ കെ.എസ്. പുഷ്‌കല എന്നിവര്‍

പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു Read More »

രാത്രിയുടെ മറവില്‍ ടണ്‍ കണക്കിന് മാലിന്യം തള്ളി പാടം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

കോനിക്കരയ്ക്കും മണ്ണാവിനും ഇടയിലുള്ള സ്വകാര്യ വ്യക്തിയുടെ പാടമാണ് വെള്ളിയാഴ്ച രാത്രി നികത്തിയത്. നൂറുകണക്കിന് ആളുകളാണ് വാഹനം തടയാന്‍ എത്തിയത്. ലാലൂര്‍ ട്രജിങ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക്ക്, ആശുപത്രി മാലിന്യങ്ങള്‍ അടക്കമുള്ളവ എത്തിച്ചാണ് പാടത്ത് നികത്തിയതെന്നും ഏകദേശം 50 സെന്റ് ഇത്തരത്തില്‍ നികത്തിയതായും നാട്ടുകാര്‍ ആരോപിച്ചു. പാടത്തെ മാലിന്യം പ്രദേശത്തെ തോടുവഴി മണലിപ്പുഴയിലേക്ക് എത്തുന്നുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒല്ലൂര്‍, പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. 2 ടോറസ് ലോറിയും ഒരു മണ്ണുമാന്തി യന്ത്രവും ഒല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രിയുടെ മറവില്‍ ടണ്‍ കണക്കിന് മാലിന്യം തള്ളി പാടം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു Read More »

കല്ലൂര്‍ ആമ്പല്ലൂര്‍ കള്ളായി പിഡബ്ല്യൂഡി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം

കല്ലൂര്‍ ആമ്പല്ലൂര്‍ കള്ളായി പിഡബ്ല്യൂഡി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. ശക്തമായ മഴ പെയ്തതോടെയാണ് റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായത്. കാനകളിലെ തടസ്സങ്ങളാണു വെള്ളക്കെട്ട് സൃഷ്ടിക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. കല്ലൂര്‍ മുസ്ലിം പള്ളിക്കു സമീപം കാനകള്‍ മണ്ണും ചെളിയും വന്ന് മൂടിയ അവസ്ഥയിലാണ്. മലയോര മേഖലയില്‍ നിന്നും ആമ്പല്ലൂരിലേക്ക് സഞ്ചരിക്കുന്ന പാതയിലാണ് മഴക്കാലത്ത് ദുരിതയാത്ര സമ്മാനിക്കുന്നത്. കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും ഒരേപോലെ ദുരിതം അനുഭവിക്കുകയാണ്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളെയും വെള്ളക്കെട്ട് ബുദ്ധിമുട്ടിലാക്കി. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കല്ലൂര്‍ ആമ്പല്ലൂര്‍ കള്ളായി പിഡബ്ല്യൂഡി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം Read More »

pudukad st. antonys school

അന്താരാഷ്ട്ര ലെവല്‍ ക്രോസ്സിങ്ങ് ബന്ധിച്ച് പുതുക്കാട് മെയിന്‍ ഗേയ്റ്റില്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണം നടത്തി

ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ ഓപ്പറേറ്റിങ്ങ് വിഭാഗമാണ് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചത്. അപകടകരമായി ഗേയ്റ്റുകള്‍ ക്രോസ്സ് ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണം നടത്തി. തൃശൂര്‍ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ എന്‍.ജെ. പോള്‍ മനീഷ്, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗില്‍സ് എ. പല്ലന്‍, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അന്താരാഷ്ട്ര ലെവല്‍ ക്രോസ്സിങ്ങ് ബന്ധിച്ച് പുതുക്കാട് മെയിന്‍ ഗേയ്റ്റില്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണം നടത്തി Read More »

kodakara block pachayath

കൊടകര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് കീഴിലുള്ള ‘കൊടകര അഗ്രികള്‍ച്ചറല്‍, റൂറല്‍ ആന്‍ഡ് മാന്‍പവ്വര്‍ ഡവലപ്‌മെന്റ് അസ്സോസിയേഷന്‍ എന്നിവ യുടെ രജതജൂബിലി ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്  ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കര്‍മ്മ സ്റ്റാഫ് മിനി എന്നിവര്‍ സന്നിഹിതരായി. കര്‍മ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച നീതി മെഡിക്കല്‍ സ്‌റ്റോറിന്റെയും ലാബിന്റെയും പ്രവര്‍ത്തനം മികച്ച നിലയിലാണ് മുന്നോട്ടുപോകുന്നത്. 25 വര്‍ഷം കര്‍മ്മയെ മുന്നോട്ട് നയിച്ച പി.കെ. ശിവരാമന്‍ അടക്കമുള്ള ഭരണാധികാരികളെയും ജീവനക്കാരെയും ആദരിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് കീഴിലുള്ള ‘കൊടകര അഗ്രികള്‍ച്ചറല്‍, റൂറല്‍ ആന്‍ഡ് മാന്‍പവ്വര്‍ ഡവലപ്‌മെന്റ് അസ്സോസിയേഷന്‍ എന്നിവ യുടെ രജതജൂബിലി ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്  ഉദ്ഘാടനം ചെയ്തു Read More »

ഇഞ്ചക്കുണ്ട് കുടിയേറ്റ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇഞ്ചക്കുണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ ഫാദര്‍ സെബിന്‍ എടാട്ടുകാരന്‍ വജ്ര ജൂബിലി ചിഹ്നം പ്രകാശനം ചെയ്തു

ചെയര്‍മാന്‍ ബേബി മാത്യു കാവുങ്ങല്‍, ജനറല്‍ കണ്‍വീനര്‍ റോയ് കാരക്കാട്ട,് വരന്തരപ്പിള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റോസിലി തോമസ്, മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ഗീതാ ജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇഞ്ചക്കുണ്ട് കുടിയേറ്റ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇഞ്ചക്കുണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ ഫാദര്‍ സെബിന്‍ എടാട്ടുകാരന്‍ വജ്ര ജൂബിലി ചിഹ്നം പ്രകാശനം ചെയ്തു Read More »

പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി  മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയിരം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

 പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ തൃശ്ശൂര്‍, ചാലക്കുടി റെയിഞ്ചിന്റെയും ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുപ്ലിയം നാഷണല്‍ ഗ്രീന്‍ കോര്‍പ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആയിരം വൃക്ഷത്തൈകളുടെ വിതരണം സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എല്‍. സുനിലാല്‍, സോഷ്യല്‍ ഫോറെസ്ട്രി ഓഫീസര്‍ സി. പ്രേംനാഥ്, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ് കുമാര്‍, വാര്‍ഡ് അംഗം വിജിത ശിവദാസന്‍, പ്രധാനാധ്യാപിക എം.വി. ഉഷ, സീനിയര്‍ അധ്യാപിക എ.കെ.  അമൃതപ്രിയ, അധ്യാപകരായ

പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി  മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയിരം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു Read More »