പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കുസുമ കുമാരി ക്യാമ്പിന് നേതൃത്വം നല്കി
ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കുസുമ കുമാരി ക്യാമ്പിന് നേതൃത്വം നല്കി
റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷന്‍കടകളില്‍ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ റേഷന്‍കട വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസക്കാലമായി ജോലി ചെയ്ത കൂലി വ്യാപാരികള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ധനവകുപ്പ് ഈ കാര്യങ്ങളില്‍ വേണ്ട വിധത്തിലുള്ള ഇടപെടലുകള്‍ ഒന്നും നടത്തുന്നില്ലെന്നും റേഷന്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെടുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല എന്നും യോഗം വിലയിരുത്തി. ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ ഓണറേറിയം ഇതുവരെയും …
വികാരി ഫാദര്‍ ജെയ്സണ്‍ കരിപ്പായി ഉദ്ഘാടനം ചെയ്തു. ഡേവീസ് തെക്കിനിയത്ത് അധ്യക്ഷത വഹിച്ചു. ഫാദര്‍ സിബിന് വാഴപ്പിള്ളി, ജോയ് ചെമ്പകശ്ശേരി, ഫ്രാന്‍സിസ് മംഗലന്‍, ജോസ് കോച്ചക്കാടന്‍, വര്‍ഗീസ് തൊമ്മാന, വര്‍ഗീസ് കോമ്പാറക്കാരന്‍, ജോളി തരൂക്കര, വര്‍ഗീസ് ചെരുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു
ഐഎന്‍ടിയുസി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം ആന്റണി കുറ്റൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ലിംസണ്‍ പല്ലന്, ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു
ഐഎന്‍ടിയുസി ജില്ല വൈസ് പ്രസിഡന്റ് സോമന് മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. പോള്‍ കരുമാലിക്കല്‍ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ചുമട്ടുതൊഴിലാളി നിയമം പരിഷ്ക്കരിക്കുക, എന്‍എഫ്എസ്എ, ബെവ്കോ തൊഴിലാളികളുടെ കൂലിവര്‍ദ്ധിപ്പിക്കുക, സ്കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ രജിസ്ട്രേഷന് പുന:സ്ഥാപിക്കുക, ക്ഷേമ പദ്ധതികള്‍ പരിഷ്ക്കരിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. ഭരത്കുമാര്‍ ഇരിങ്ങാലക്കുട, സനോജ് കുമാര്‍, അജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ബ്ലിസ്സന് സി. ഡേവിസ് സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി. സൗമ്യ, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ കീഴില്‍ 240 സംഘങ്ങളില്‍ സഹകാരികള്‍ സഹകരണ പതാക ഉയര്‍ത്തുകയും സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കിള്‍ തല സഹകരണ വാരാഘോഷ സമാപനം ഈ മാസം 18 ന് ഉച്ചക്ക് 2ന് ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ വെച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം …
പഞ്ചായത്ത് അംഗം മിനി സുധീഷ് ഉദ്ഘാടനം ചെയ്തു. ലോക പ്രമേഹ രോഗത്തിന്റെ ഈ വര്‍ഷത്തെ പ്രമേയമായ പ്രതിബന്ധങ്ങളെ തകര്‍ക്കൂ എന്ന മുദ്രാവാക്യത്തെ സംബന്ധിച്ച് ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അല്ലി പ്ലാക്കല്‍ വിശദീകരിച്ചു. അമ്പതോളം പേര്‍ക്ക് ജീവിത ശൈലീരോഗനിര്ണയം നടത്തി. ആളൂര്‍ കുടുംബരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോയ് വില്‍ഫ്രഡ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ആര് ജിനേഷ് എന്നിവര്‍ പ്രസംഗിച്ചു
പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളെയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിന്‍ സിയുടെയും അളവ് വര്‍ദ്ധിപ്പിക്കുകയും ക്ലോറോഫില്‍ ഉള്ളടക്കത്തോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു. പോഷകങ്ങളാല്‍ സമ്പുഷ്ടമായ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പയര്‍ സൂപ്പ്, സലാഡുകള്‍ എന്നിവയില്‍ ചേര്‍ത്ത് കഴിക്കാം. മുളപ്പിച്ച ചെറുപയറില്‍ ധാരാളം ഇരുമ്പ് …
പൊലീസ് സ്റ്റേഷന് സംവിധാനം, ഇന്ത്യന്‍ നിയമ സംവിധാനം, ഓരോ പോലീസ് ഉദ്യോഗസ്ഥരുടെയും ചുമതലകള്‍, ആയുധങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നി കാര്യങ്ങളില്‍ കുട്ടികള്‍ക്ക് വിശദീകരണം നല്കി. തുടര്‍ന്ന് കുട്ടികള്‍ക്ക് ലഘു ഭക്ഷണം നല്കി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. സജീഷ് കുമാര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ പി.എസ്. സുജിത്ത്കുമാര്‍, സിപിഒ ഏ.യു. ഷിഹാബുദ്ദീന്, സിപിഒ എം.കെ. പ്രീത എന്നിവര്‍ നേതൃത്വം നല്കി.
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്. ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ കഴിഞ്ഞ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ഉയർന്നു. ശനിയാഴ്ച മുതൽ സ്വർണവില ഇടിയുന്ന പ്രവണതയാണ് വിപണിയിലുള്ളത്. സ്വർണത്തിൻ്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ …
ഐക്യദാര്‍ഢ്യദിനം തീര്‍ത്ഥാടന കേന്ദ്രം ഫാദര്‍ അലക്സ് കല്ലേലി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഷോജന്‍ ഡി. വിതയത്തില്‍ അധ്യക്ഷത വഹിച്ചു. ഡീക്കന്‍ ജോര്‍ജ്ജുകുട്ടി, സിസ്റ്റര്‍ ലിസ മരിയ, കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറി ഷീന തോമസ്, കൈക്കാരന്മാരായ ജോസ് വെട്ടുമണിക്കല്‍, ആന്റണി കൊട്ടേക്കാട്ടുക്കാരന്, ജോജു ചുള്ളി, ജോയ് കളത്തിങ്കല്‍, കേന്ദ്ര സമിതി പ്രസിഡന്റ് ജോയ്കയിലാടന്, ഷിബു ആട്ടോക്കാരന്, ജോസ് കറുകുറ്റിക്കാരന്‍, ബിജു ചുള്ളി, പീറ്റര്‍ ആലങ്ങാട്ടുക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു
എഴുത്തുകാരന് അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്തു. ശശിധരന് കളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ടി.ആര്. അനില്‍കുമാര്‍, വര്‍ഗീസാന്റണി, രാജന് നെല്ലായി, എ.കെ. ശിവദാസന്‍, കൃഷ്ണന് സൗപര്‍ണിക, ഇ.ഡി. ഡേവിസ്, മഞ്ജു വൈഖരി, സുധാകരന്, വിജീഷ്, പഞ്ചായത്തംഗം സി.പി. സജീവന് എന്നിവര്‍ പ്രസംഗിച്ചു.
ആധുനിക രീതിയിലുള്ള സെന്‍സര്‍ റോബോട്ടിക്സ് സംവിധാനം ഉള്‍പ്പെടുത്തിക്കൊണ്ട് ക്രിയാത്മകമായ 20 പ്രൊജക്റ്റുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്. വിജയലക്ഷ്മി, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ കെ.എസ.് സുഗേഷ്, വിദ്യാലയസമിതി ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രന് എന്നിവര്‍ സന്നിഹിതരായി.
യൂണിയന് ജില്ല വൈസ് പ്രസിഡന്റ് പി.തങ്കം ഉദ്ഘാടനം ചെയ്തു. ടി. ബാലകൃഷ്ണ മേനോന് അധ്യക്ഷത വഹിച്ചു. കെ.വി. രാമകൃഷ്ണന്, സി.എന്‍. വിദ്യാധരന്, ഐ.ആര്. ബാലകൃഷ്ണന്, പി.എസ്. സുരേന്ദ്രന്, പി.വി. പത്മനാഭന്, ടി.ഡി. ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു.
കടമ്പോട് കുരുലിപ്പടി കനാല്‍പാലത്തിന്റെ സുരക്ഷ ഭിത്തികളാണ് ഭാഗികമായി തകര്‍ന്നിട്ടുള്ളത്. ഭാരവാഹനങ്ങളടക്കം ഒട്ടേരെ വാഹനങ്ങള്‍ കടന്നുപോകുന്നതാണ് പാലം. പാലത്തിന്റെ ഒരു ഭാഗത്തുള്ള കോണ്‍ക്രീറ്റ് ഭിത്തി ഇടിഞ്ഞുപോയതോടെ ശ്രദ്ധ തെറ്റിയാല്‍ കാല്‍നടക്കാരും ഇരുചക്രവാഹനയാത്രക്കാരും കനാലിലേക്ക് വീഴാവുന്ന അവസ്ഥയാണുള്ളത്. കാല്‍നൂറ്റാണ്ട് മുമ്പാണ് ഇവിടെ പാലം നിര്‍മിച്ചത്. കാലപഴക്കം മൂലം ദുര്‍ബലമായ സുരക്ഷ ഭിത്തികളില്‍ ഭാരവാഹനങ്ങള്‍ തട്ടിയതാണ് കോണ്‍ക്രീറ്റ് അടര്‍ന്ന് പോകാന്‍ കാരണമമായതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാലത്തിലെ കോണ്‍ക്രീറ്റ് സുരക്ഷ ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
63 വയസുളള ചന്ദ്രശേഖരന് ആനക്കോട്ടയില്‍ വിശ്രമത്തിലായിരുന്നു. വടക്കുംനാഥ ക്ഷേത്രം ആനപ്പറമ്പിലെ കെട്ടുതറയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. രമാദേവി ഉദ്ഘാടനം ചെയ്തു. കെ.ജി. വിഭാഗം പ്രധാനാധ്യാപിക എ.ആര്. റിഷ അധ്യക്ഷത വഹിച്ചു.വിവിധ പഴങ്ങള്‍, മധുര പലഹാരങ്ങള്‍, കളി പാട്ടങ്ങള്‍, ബലൂണുകള്‍, അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് മഞ്ഞ നിറത്തിന്റെ കൗതുകം പകര്‍ന്നവയായിരുന്നു. അധ്യാപികമാരായ കെ.വി. ലിജി, ആര്യ നന്ദന്, സരിത കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ഗൈഡ്സ് യൂണിറ്റ് അംഗങ്ങള്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് വീല്‍ചെയറും വാക്കറും നല്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ലേഖ എന്‍. മേനോന്, പുതുക്കാട് സ്റ്റേഷന് എസ്ഐ ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഫ്രാന്‍സിസ്, പി ടിഎ വൈസ് പ്രസിഡന്റ് വി.കെ. റോയ്, ഗൈഡ്സ് ക്യാപ്റ്റന്‍ സി.വി. അമ്പിളി എന്നിവര്‍ സന്നിഹിതരായി
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന് അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട ലാബ് സേവനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 9 ലക്ഷം രൂപ ചിലവിലാണ് ഉപകരണങ്ങള്‍ സജ്ജീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്, വികസന സ്ഥിരം സമിതി അധ്യക്ഷ അല്‍ജോ പുളിക്കന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ …
ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്ന്നാല് കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറ്റില്‍ കുടിക്കുകയോ ഓറഞ്ച് ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഓട്സോ പച്ചക്കറികളോ പയറു വര്‍ഗങ്ങളോ തിരഞ്ഞെടുക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫ്ലാക്സ് …
മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്ട്രോള്‍ ഉയരാന്‍ കാരണം Read More »