ത്രിപുരയിലെ വിവിധ തദ്ദേശസ്വയംഭരണ വകുപ്പ് ജനപ്രതിനിധികള്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ അസിത്കുമാര്‍ ദാസ്, പഞ്ചായത്ത് ഓഫീസര്‍ റജീബ് ഗോപ്പ്, മറ്റ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ 20 അംഗ സംഘം കൊടകര ബ്ലോക്ക് പഞ്ചായത്തും ഘടകസ്ഥാപനങ്ങളും സന്ദര്‍ശനം നടത്തി. സംസ്ഥാനത്ത് ആദ്യമായി ഘടകസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഐ.എസ്.ഒ നേടിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായ കൊടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന വികസന പദ്ധതികളെക്കുറിച്ചും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കുന്നതിനായി നടത്തിയ പദ്ധിതികളെക്കുറിച്ചുമെല്ലാം സംഘം ചര്‍ച്ച നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.