nctv news pudukkad

Author name: nctv news

പ്രമേഹ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് -NCTV NEWS-NCTV PUDUKAD-NCTV LIVE

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആളൂര്‍ കുടുംബരോഗ്യ കേന്ദ്രം ആളൂര്‍ പോലീസ് സ്‌റ്റേഷനുമായി സഹകരിച്ച് കല്ലേറ്റുംകര പോളിടെക്‌നിക് കോളജില്‍ പ്രമേഹ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പഞ്ചായത്ത് അംഗം മിനി സുധീഷ് ഉദ്ഘാടനം ചെയ്തു. ലോക പ്രമേഹ രോഗത്തിന്റെ ഈ വര്‍ഷത്തെ പ്രമേയമായ പ്രതിബന്ധങ്ങളെ തകര്‍ക്കൂ എന്ന മുദ്രാവാക്യത്തെ സംബന്ധിച്ച് ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അല്ലി പ്ലാക്കല്‍ വിശദീകരിച്ചു. അമ്പതോളം പേര്‍ക്ക് ജീവിത ശൈലീരോഗനിര്‍ണയം നടത്തി. ആളൂര്‍ കുടുംബരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയ് വില്‍ഫ്രഡ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ജിനേഷ് എന്നിവര്‍ പ്രസംഗിച്ചു

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആളൂര്‍ കുടുംബരോഗ്യ കേന്ദ്രം ആളൂര്‍ പോലീസ് സ്‌റ്റേഷനുമായി സഹകരിച്ച് കല്ലേറ്റുംകര പോളിടെക്‌നിക് കോളജില്‍ പ്രമേഹ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ചെറുപയര്‍-nctv news-nctv pudukad-nctv live

വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ചെറുപയര്‍. മുളപ്പിച്ച് ഉപയോഗിച്ചാല്‍ ചെറുപയറിന്റെ ഗുണങ്ങള്‍ വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അത്തരത്തിലുള്ള മുളപ്പിച്ച ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളെയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിന്‍ സിയുടെയും അളവ് വര്‍ദ്ധിപ്പിക്കുകയും ക്ലോറോഫില്‍ ഉള്ളടക്കത്തോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു. പോഷകങ്ങളാല്‍ സമ്പുഷ്ടമായ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പയര്‍ സൂപ്പ്, സലാഡുകള്‍ എന്നിവയില്‍ ചേര്‍ത്ത് കഴിക്കാം. മുളപ്പിച്ച ചെറുപയറില്‍ ധാരാളം ഇരുമ്പ്

വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ചെറുപയര്‍. മുളപ്പിച്ച് ഉപയോഗിച്ചാല്‍ ചെറുപയറിന്റെ ഗുണങ്ങള്‍ വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അത്തരത്തിലുള്ള മുളപ്പിച്ച ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം Read More »

നന്തിക്കര ഗവണ്‍മെന്റ് വിദ്യാലയം- എസ്പിസി കേഡറ്റുകള്‍- പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍-nctv news-nctv pudukad-nctv live

നന്തിക്കര ഗവണ്‍മെന്റ് വിദ്യാലയത്തിലെ എസ്പിസി കേഡറ്റുകള്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു

പൊലീസ് സ്‌റ്റേഷന്‍ സംവിധാനം, ഇന്ത്യന്‍ നിയമ സംവിധാനം, ഓരോ പോലീസ് ഉദ്യോഗസ്ഥരുടെയും ചുമതലകള്‍, ആയുധങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നി കാര്യങ്ങളില്‍ കുട്ടികള്‍ക്ക് വിശദീകരണം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ക്ക് ലഘു ഭക്ഷണം നല്‍കി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. സജീഷ് കുമാര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ പി.എസ്. സുജിത്ത്കുമാര്‍, സിപിഒ ഏ.യു. ഷിഹാബുദ്ദീന്‍, സിപിഒ എം.കെ. പ്രീത എന്നിവര്‍ നേതൃത്വം നല്‍കി. 

നന്തിക്കര ഗവണ്‍മെന്റ് വിദ്യാലയത്തിലെ എസ്പിസി കേഡറ്റുകള്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു Read More »

gold rate today- nctv news- nctv live-

സ്വർണവില കുത്തനെ താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്. ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ കഴിഞ്ഞ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ഉയർന്നു. ശനിയാഴ്ച മുതൽ സ്വർണവില ഇടിയുന്ന പ്രവണതയാണ് വിപണിയിലുള്ളത്. സ്വർണത്തിൻ്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ

സ്വർണവില കുത്തനെ താഴേക്ക് Read More »

കനകമല തീര്‍ത്ഥാടന കേന്ദ്രം - കത്തോലിക്ക കോണ്‍ഗ്രസ് സംഘടന - മുനമ്പം ഐക്യദാര്‍ഢ്യദിനം-nctv news-nctv live- nctv pudukad

കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ നേതൃത്വത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യദിനം ആചരിച്ചു

ഐക്യദാര്‍ഢ്യദിനം തീര്‍ത്ഥാടന കേന്ദ്രം ഫാദര്‍ അലക്‌സ് കല്ലേലി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഷോജന്‍ ഡി. വിതയത്തില്‍ അധ്യക്ഷത വഹിച്ചു. ഡീക്കന്‍ ജോര്‍ജ്ജുകുട്ടി, സിസ്റ്റര്‍ ലിസ മരിയ, കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറി ഷീന തോമസ്, കൈക്കാരന്‍മാരായ ജോസ് വെട്ടുമണിക്കല്‍, ആന്റണി കൊട്ടേക്കാട്ടുക്കാരന്‍, ജോജു ചുള്ളി, ജോയ് കളത്തിങ്കല്‍, കേന്ദ്ര സമിതി പ്രസിഡന്റ് ജോയ്കയിലാടന്‍, ഷിബു ആട്ടോക്കാരന്‍, ജോസ് കറുകുറ്റിക്കാരന്‍, ബിജു ചുള്ളി, പീറ്റര്‍ ആലങ്ങാട്ടുക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു

കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ നേതൃത്വത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യദിനം ആചരിച്ചു Read More »

ബോധി ധാബ-എഴുത്തകം - nctv news-nctv pudukad - nctv live

ആമ്പല്ലൂര്‍ എഴുത്തകത്തിന്റെ ആഭിമുഖ്യത്തില്‍ മഞ്ജു വൈഖരിയുടെ ബോധി ധാബ എന്ന പുസ്തകത്തിന്റെ കഥാചര്‍ച്ചയും ആദരിക്കലും മണ്ണംപ്പേട്ടയില്‍ സംഘടിപ്പിച്ചു

എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. ശശിധരന്‍ കളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍. അനില്‍കുമാര്‍, വര്‍ഗീസാന്റണി, രാജന്‍ നെല്ലായി, എ.കെ. ശിവദാസന്‍, കൃഷ്ണന്‍ സൗപര്‍ണിക, ഇ.ഡി. ഡേവിസ്, മഞ്ജു വൈഖരി, സുധാകരന്‍, വിജീഷ്, പഞ്ചായത്തംഗം സി.പി. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആമ്പല്ലൂര്‍ എഴുത്തകത്തിന്റെ ആഭിമുഖ്യത്തില്‍ മഞ്ജു വൈഖരിയുടെ ബോധി ധാബ എന്ന പുസ്തകത്തിന്റെ കഥാചര്‍ച്ചയും ആദരിക്കലും മണ്ണംപ്പേട്ടയില്‍ സംഘടിപ്പിച്ചു Read More »

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ -എടിഎല്‍ എക്‌സ്‌പോ 2024 -nctv news-nctv live - nctv pudukad

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ എടിഎല്‍ എക്‌സ്‌പോ 2024 സംഘടിപ്പിച്ചു

ആധുനിക രീതിയിലുള്ള സെന്‍സര്‍ റോബോട്ടിക്‌സ് സംവിധാനം ഉള്‍പ്പെടുത്തിക്കൊണ്ട് ക്രിയാത്മകമായ 20 പ്രൊജക്റ്റുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. വിജയലക്ഷ്മി, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ കെ.എസ.് സുഗേഷ്, വിദ്യാലയസമിതി ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായി.

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ എടിഎല്‍ എക്‌സ്‌പോ 2024 സംഘടിപ്പിച്ചു Read More »

PENSIONERS KODAKARA- NCTV NEWS- NCTV LIVE

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കടമ്പോട് മേഖല യോഗം സംഘടിപ്പിച്ചു

യൂണിയന്‍ ജില്ല വൈസ് പ്രസിഡന്റ് പി.തങ്കം ഉദ്ഘാടനം ചെയ്തു. ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷത വഹിച്ചു. കെ.വി. രാമകൃഷ്ണന്‍, സി.എന്‍. വിദ്യാധരന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, പി.എസ്. സുരേന്ദ്രന്‍, പി.വി. പത്മനാഭന്‍, ടി.ഡി. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കടമ്പോട് മേഖല യോഗം സംഘടിപ്പിച്ചു Read More »

NCTV NEWS - NCTV LIVE NEWS

മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിര്‍മിച്ചിട്ടുള്ള പാലത്തിന്റെ സുരക്ഷ ഭിത്തി തകര്‍ന്നത് അപകട ഭീഷണിയായി

കടമ്പോട് കുരുലിപ്പടി കനാല്‍പാലത്തിന്റെ സുരക്ഷ ഭിത്തികളാണ് ഭാഗികമായി തകര്‍ന്നിട്ടുള്ളത്. ഭാരവാഹനങ്ങളടക്കം ഒട്ടേരെ വാഹനങ്ങള്‍ കടന്നുപോകുന്നതാണ് പാലം. പാലത്തിന്റെ ഒരു ഭാഗത്തുള്ള കോണ്‍ക്രീറ്റ് ഭിത്തി ഇടിഞ്ഞുപോയതോടെ ശ്രദ്ധ തെറ്റിയാല്‍ കാല്‍നടക്കാരും ഇരുചക്രവാഹനയാത്രക്കാരും കനാലിലേക്ക് വീഴാവുന്ന അവസ്ഥയാണുള്ളത്. കാല്‍നൂറ്റാണ്ട് മുമ്പാണ് ഇവിടെ പാലം നിര്‍മിച്ചത്. കാലപഴക്കം മൂലം ദുര്‍ബലമായ സുരക്ഷ ഭിത്തികളില്‍ ഭാരവാഹനങ്ങള്‍ തട്ടിയതാണ് കോണ്‍ക്രീറ്റ് അടര്‍ന്ന് പോകാന്‍ കാരണമമായതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാലത്തിലെ കോണ്‍ക്രീറ്റ് സുരക്ഷ ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിര്‍മിച്ചിട്ടുള്ള പാലത്തിന്റെ സുരക്ഷ ഭിത്തി തകര്‍ന്നത് അപകട ഭീഷണിയായി Read More »

tusker-vadakkunnathan-chandrasekharan-dies- NCTV NEWS

കൊമ്പന്‍ വടക്കുനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

63 വയസുളള ചന്ദ്രശേഖരന്‍ ആനക്കോട്ടയില്‍ വിശ്രമത്തിലായിരുന്നു. വടക്കുംനാഥ ക്ഷേത്രം ആനപ്പറമ്പിലെ കെട്ടുതറയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

കൊമ്പന്‍ വടക്കുനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു Read More »

കളേഴ്‌സ്‌ഡേ-വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍-nctv news-nctv live-nctv pudukad

വിവിധ നിറങ്ങളെ പരിചയപ്പെടുത്തുന്ന കളേഴ്‌സ്‌ഡേയുടെ ഭാഗമായി വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ യെല്ലോ ഡേ സംഘടിപ്പിച്ചു

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. രമാദേവി ഉദ്ഘാടനം ചെയ്തു. കെ.ജി. വിഭാഗം പ്രധാനാധ്യാപിക എ.ആര്‍. റിഷ അധ്യക്ഷത വഹിച്ചു.വിവിധ പഴങ്ങള്‍, മധുര പലഹാരങ്ങള്‍, കളി പാട്ടങ്ങള്‍, ബലൂണുകള്‍, അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് മഞ്ഞ നിറത്തിന്റെ കൗതുകം പകര്‍ന്നവയായിരുന്നു. അധ്യാപികമാരായ കെ.വി. ലിജി, ആര്യ നന്ദന്‍, സരിത കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ നിറങ്ങളെ പരിചയപ്പെടുത്തുന്ന കളേഴ്‌സ്‌ഡേയുടെ ഭാഗമായി വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ യെല്ലോ ഡേ സംഘടിപ്പിച്ചു Read More »

പറപ്പൂക്കര പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍-ത്രിദിന സഹവാസ ക്യാമ്പ്- nctv news - nctv live- nctv pudukad

പറപ്പൂക്കര പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങള്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് വീല്‍ചെയറും വാക്കറും നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലേഖ എന്‍. മേനോന്‍, പുതുക്കാട് സ്‌റ്റേഷന്‍ എസ്‌ഐ ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഫ്രാന്‍സിസ്, പി ടിഎ വൈസ് പ്രസിഡന്റ് വി.കെ. റോയ്, ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.വി. അമ്പിളി എന്നിവര്‍ സന്നിഹിതരായി

പറപ്പൂക്കര പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു Read More »

പുതുക്കാട് താലൂക്ക് ആശുപത്രി-ഹോര്‍മോണ്‍ അനലൈസര്‍, ഓട്ടോമേറ്റഡ് ഇഎസ്ആര്‍ അനലൈസര്‍ -ഉദ്ഘാടനം-nctv news-nctv live-nctv pudukad

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ച ഫുള്ളി ഓട്ടോമേറ്റഡ് ഹോര്‍മോണ്‍ അനലൈസര്‍, ഓട്ടോമേറ്റഡ് ഇഎസ്ആര്‍ അനലൈസര്‍ എന്നിവയുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട ലാബ് സേവനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 9 ലക്ഷം രൂപ ചിലവിലാണ് ഉപകരണങ്ങള്‍ സജ്ജീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, വികസന സ്ഥിരം സമിതി അധ്യക്ഷ അല്‍ജോ പുളിക്കന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ച ഫുള്ളി ഓട്ടോമേറ്റഡ് ഹോര്‍മോണ്‍ അനലൈസര്‍, ഓട്ടോമേറ്റഡ് ഇഎസ്ആര്‍ അനലൈസര്‍ എന്നിവയുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു Read More »

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണ ശീലം- nctv news -nctv pudukad-nctv live

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്‌ട്രോള്‍ ഉയരാന്‍ കാരണം

ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറ്റില്‍ കുടിക്കുകയോ ഓറഞ്ച് ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഓട്‌സോ പച്ചക്കറികളോ പയറു വര്‍ഗങ്ങളോ തിരഞ്ഞെടുക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫ്‌ലാക്‌സ്

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്‌ട്രോള്‍ ഉയരാന്‍ കാരണം Read More »

റൈഫിള്‍ ഷൂട്ടിങ് വിഭാഗം-nctv news-nctv live-nctv pudukad

റായ്പുരില്‍ നടത്തിയ ദേശീയ വനം കായികമേളയില്‍ റൈഫിള്‍ ഷൂട്ടിങ് വിഭാഗത്തില്‍ കേരളത്തിനായി വെള്ളി മെഡല്‍ നേടിയ പി.ജെ. നിജോയെ അനുഗ്രഹ ക്ലബ് കുന്നത്തു പാടം അനുമോദിച്ചു

അളഗപ്പനഗര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ നിജോ ജോസിന് മെമന്റോ കൈമാറി. ക്ലബ് സെക്രട്ടറി സിജോ പാണനാല്‍ അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി സ്വദേശിയായ നിജോ വാഴച്ചാല്‍ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ്.

റായ്പുരില്‍ നടത്തിയ ദേശീയ വനം കായികമേളയില്‍ റൈഫിള്‍ ഷൂട്ടിങ് വിഭാഗത്തില്‍ കേരളത്തിനായി വെള്ളി മെഡല്‍ നേടിയ പി.ജെ. നിജോയെ അനുഗ്രഹ ക്ലബ് കുന്നത്തു പാടം അനുമോദിച്ചു Read More »

തൃക്കൂര്‍ കെ.കെ.ജി. കളരി സംഘം - nctv news-nctv live-nctv pudukad

തൃക്കൂര്‍ കെ.കെ.ജി. കളരി സംഘം വാര്‍ഷികം സ്വാമി പൂര്‍ണാനന്ദജി ഉദ്ഘാടനം ചെയ്തു

അശോകന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, എം.ജി. രാമകൃഷ്ണന്‍, ഷീബ നികേഷ്, മായ രാമചന്ദ്രന്‍, എല്‍. ജെസീമ, പി.എന്‍. ചന്ദ്രന്‍, ലതിക സുശീല്‍, ജയകുമാര്‍ വൈദ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കളരിയിലെ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനങ്ങള്‍ നടന്നു

തൃക്കൂര്‍ കെ.കെ.ജി. കളരി സംഘം വാര്‍ഷികം സ്വാമി പൂര്‍ണാനന്ദജി ഉദ്ഘാടനം ചെയ്തു Read More »

പഞ്ചാരി മേളം അരങ്ങേറ്റം - nctv news-nctv live-nctv pudukad

കേളത്ത് സുന്ദരന്‍ മാരാരുടെ ശിഷ്യണത്തില്‍ പഞ്ചാരി മേളം അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം പറപ്പൂക്കര സുബ്രഹ്മണ്യ സ്വാമി സേവസമിതിയുടെ നേതൃത്വത്തില്‍ നടത്തി

ക്ഷേത്രം മേല്‍ശാന്തി ബിനു രാജ്, പ്രസിഡന്റ് അരുണന്‍ കാരിക്കോട്ട്, സുന്ദരന്‍ മാരാര്‍, സജീവന്‍ മാരാര്‍ സേവസമിതി പ്രതിനിധി സന്തോഷ് പേഴേരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭജന മണ്ഡപത്തില്‍ നടന്ന അരങ്ങേറ്റത്തില്‍ 60 ല്‍ പരം കലാകാരന്മാര്‍ പങ്കെടുത്തു.

കേളത്ത് സുന്ദരന്‍ മാരാരുടെ ശിഷ്യണത്തില്‍ പഞ്ചാരി മേളം അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം പറപ്പൂക്കര സുബ്രഹ്മണ്യ സ്വാമി സേവസമിതിയുടെ നേതൃത്വത്തില്‍ നടത്തി Read More »

ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ - nctv news-nctv live-nctv pudukad

ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല പ്രസിഡന്റ് വിമല്‍ കൊരട്ടിക്കാടന്‍ അധ്യക്ഷത വഹിച്ചു. എം. തുളസീദാസ്, ടി.ഐ. നാരായണന്‍, കെ.വി.സുരേഷ്, എ.കെ. മോഹനന്‍, എം.വി. രാജന്‍, കെ.ടി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. പി. ഗോപിനാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. പ്രസിഡന്റായി കെ.വി. വിമല്‍, സെക്രട്ടറി ഉണ്ണി പുതിയേടത്ത്, ട്രഷറര്‍ ആയി രാജന്‍ മാമ്പുള്ളി എന്നിവരെയും വൈസ് പ്രസിഡന്റുമാരായി കെ.എം. ശ്രീകുമാര്‍, എം. തുളസിദാസ്, ഉഷാകുമാരി, എ.കെ. മോഹനന്‍ എന്നിവരെയും ജോയിന്റ്

ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു Read More »

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം -കടമ്പോട് ആനന്ദകലാസമിതി-nctv news - nctv pudukad - nctv news live

കടമ്പോട് ആനന്ദകലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആചരിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പി.എസ്. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം എന്‍.എസ്. വിദ്യാധരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, വായനശാല സെക്രട്ടറി പി.എസ്. അംബുജാക്ഷന്‍, ജോയിന്റ്  സെക്രട്ടറി കെ.ആര്‍. ശിവശങ്കരന്‍, മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഗായത്രി എന്നിവര്‍ പ്രസംഗിച്ചു.

കടമ്പോട് ആനന്ദകലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആചരിച്ചു Read More »

pf pensioners kodakara- nctv news- nctv live

പിഎഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൊടകര യൂണിറ്റ് പൊതുയോഗം സംഘടിപ്പിച്ചു

പിഎഫ്  പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അഖിലേന്ത്യ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ജോസ് ആറ്റുപുറം പൊതുയോഗം ഉദ്ഘാടനം ചെയ്തു. 2022 ലെ സുപ്രീം കോടതിവിധി പ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി പണം അടച്ച് മാസങ്ങള്‍ കഴിഞ്ഞുവെന്നും എന്നിട്ടും അധിക പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ നവംബര്‍ 12 ന് കലൂരിലെ കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും പൊതുയോഗത്തില്‍ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി കെ. രാമദാസ്, ഇ.കെ. കൃഷ്ണന്‍ നായര്‍, എം.കെ. മോഹനന്‍, കെ.കെ. ഷാജന്‍, കെ.ടി. ജോണി, ബേബി

പിഎഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൊടകര യൂണിറ്റ് പൊതുയോഗം സംഘടിപ്പിച്ചു Read More »