കടമ്പോട് കുരുലിപ്പടി കനാല്‍പാലത്തിന്റെ സുരക്ഷ ഭിത്തികളാണ് ഭാഗികമായി തകര്‍ന്നിട്ടുള്ളത്. ഭാരവാഹനങ്ങളടക്കം ഒട്ടേരെ വാഹനങ്ങള്‍ കടന്നുപോകുന്നതാണ് പാലം. പാലത്തിന്റെ ഒരു ഭാഗത്തുള്ള കോണ്‍ക്രീറ്റ് ഭിത്തി ഇടിഞ്ഞുപോയതോടെ ശ്രദ്ധ തെറ്റിയാല്‍ കാല്‍നടക്കാരും ഇരുചക്രവാഹനയാത്രക്കാരും കനാലിലേക്ക് വീഴാവുന്ന അവസ്ഥയാണുള്ളത്. കാല്‍നൂറ്റാണ്ട് മുമ്പാണ് ഇവിടെ പാലം നിര്‍മിച്ചത്. കാലപഴക്കം മൂലം ദുര്‍ബലമായ സുരക്ഷ ഭിത്തികളില്‍ ഭാരവാഹനങ്ങള്‍ തട്ടിയതാണ് കോണ്‍ക്രീറ്റ് അടര്‍ന്ന് പോകാന്‍ കാരണമമായതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാലത്തിലെ കോണ്‍ക്രീറ്റ് സുരക്ഷ ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.