ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട ലാബ് സേവനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 9 ലക്ഷം രൂപ ചിലവിലാണ് ഉപകരണങ്ങള്‍ സജ്ജീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, വികസന സ്ഥിരം സമിതി അധ്യക്ഷ അല്‍ജോ പുളിക്കന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടെസ്സി ഫ്രാന്‍സിസ്, കൊടകര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടെസ്സി വില്‍സണ്‍, ഇ.കെ. സദാശിവന്‍, ഷീല ജോര്‍ജ്, കെ.എം. ചന്ദ്രന്‍, പോള്‍സണ്‍ തെക്കുംപീടിക, വി.കെ. മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.