ക്ഷേത്രം മേല്‍ശാന്തി ബിനു രാജ്, പ്രസിഡന്റ് അരുണന്‍ കാരിക്കോട്ട്, സുന്ദരന്‍ മാരാര്‍, സജീവന്‍ മാരാര്‍ സേവസമിതി പ്രതിനിധി സന്തോഷ് പേഴേരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭജന മണ്ഡപത്തില്‍ നടന്ന അരങ്ങേറ്റത്തില്‍ 60 ല്‍ പരം കലാകാരന്മാര്‍ പങ്കെടുത്തു.
കേളത്ത് സുന്ദരന്‍ മാരാരുടെ ശിഷ്യണത്തില്‍ പഞ്ചാരി മേളം അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം പറപ്പൂക്കര സുബ്രഹ്മണ്യ സ്വാമി സേവസമിതിയുടെ നേതൃത്വത്തില്‍ നടത്തി
