അളഗപ്പനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് സംശയം, മകൻ കസ്റ്റഡിയിൽ
അളഗപ്പനഗര് പഞ്ചായത്ത് പന്ത്രണ്ടാം വാര്ഡ് പയ്യാക്കരയില് വയോധികയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. സംഭവത്തില് ദുരൂഹതയുള്ളതായി സംശയം. മേച്ചേരി വീട്ടില് 75 വയസ്സുള്ള എല്സിയാണ് മരിച്ചത്. മരിച്ച എല്സിയുടെ ഭര്ത്താവ് വര്ഗീസിന്റെ സഹോദരി മല്പ്പാന് വീട്ടില് ആനിയുടെ വീട്ടിലാണ് രണ്ടുവര്ഷത്തോളമായി എല്സിയും മകന് ബിനോയിയും താമസിച്ചിരുന്നത്. ആനിയും മകന് നിജോയും കഴിഞ്ഞ ശനിയാഴ്ച മുതല് മാളയില് ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. എല്സിയും മകന് ബിനോയിയും മാത്രമാണ് വീട്ടില് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ വീടിനുള്ളില് ആളനക്കം കാണാത്തതിനെത്തുടര്ന്ന് അയല്വാസി വന്നു …



















