ജില്ല സെപക്ക് താകോ അസോസിയേഷന്റെ നതൃത്വത്തില്‍ നടത്തിയ പത്തൊന്‍പതാമത് സബ് ജൂനിയര്‍ സെപക് താകോ മത്സരം വേലൂപ്പാടം സെന്റ് ജോസഫ് എച്ച് എസ് സ്‌കൂളില്‍ നടത്തി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കിന്‍സ് മോള്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ജോഫി സി. മഞ്ഞളി, പഞ്ചായത്തംഗം കലാപ്രിയ സുരേഷ്, പിടിഎ പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി, അസ്സോസിയേഷന്‍ സെക്രട്ടറി കെ.സി. പ്രവീണ്‍, ട്രഷറര്‍ രതീഷ് കുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.കെ. പ്രേംകൃഷ്ണന്‍, ജോ ജോസഫ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ ഫ്രാന്‍സ് ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.