ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് ഉള്ള അലങ്കാരപ്പണികള്‍ സ്വയം നിര്‍മ്മിച്ച് വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
ക്രിസ്മസ് അലങ്കാരങ്ങള്‍ക്ക് ആവശ്യമായ ക്രിസ്മസ് ബെല്‍, ക്രിസ്മസ് റീത്ത്, സാന്താക്ലോസ്, ബെല്‍ എന്നിവ ഒരുക്കിയാണ് കുട്ടികള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ വേറിട്ടതാക്കിയത്. അധ്യാപകരാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്ത് നടത്തിയ ആഘോഷങ്ങളില്‍ വര്‍ണ്ണാഭമായ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകരാനായി ഓരോ ക്ലാസ്സില്‍ നിന്നും തെരഞ്ഞെടുത്ത രക്ഷിതാക്കള്‍ കേക്കുകള്‍ ഉണ്ടാക്കി വിതരണം ചെയ്തു. അമ്മമാരുടെയും അധ്യാപകരുടെയും ക്രിസ്മസ് ഡാന്‍സും അച്ഛന്‍മാരുടെ കരോള്‍ ഗാനവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.സ്‌കിറ്റ്, ബെല്‍ ഡാന്‍സ് ക്രിസ്മസ് ട്രീ ഡാന്‍സ് സാന്താ …