nctv news pudukkad

latest news

കാർ വേഗത്തിൽ ഓടിച്ചതിന് വൈരാഗ്യം; 17 വയസുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാര്‍ വേഗതയില്‍ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താല്‍ 17 വയസുകാരനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പടിയൂര്‍ വളവനങ്ങാടി സ്വദേശി വള്ളോംപറമ്പില്‍ വീട്ടില്‍ അരുണ്‍ പോള്‍ (32) ആണ് പിടിയിലായത്. കാട്ടൂര്‍ പൊലീസും ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ആഗസ്റ്റ് 19ന് വളവനങ്ങാടി കള്ള് ഷാപ്പിന് സമീപം വെച്ച്, കോണത്തുകുന്ന് സ്വദേശി മുടവന്‍കാട്ടില്‍ വീട്ടില്‍ ഹാദി ജഹാന്‍, സുഹൃത്തുക്കളായ അബു താഹിര്‍, ശ്രീഹരി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വേഗതയില്‍ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താല്‍ കാര്‍

കാർ വേഗത്തിൽ ഓടിച്ചതിന് വൈരാഗ്യം; 17 വയസുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ Read More »

അയൽവാസിയെ വീടുകയറി ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസ്: പ്രതി ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിൽ

അയല്‍വാസിയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി തേലപ്പിള്ളി കൂടാരം വീട്ടില്‍ സുധീഷ് ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 6ന് അയല്‍വാസിയായ കൂടാരം വീട്ടില്‍ മണികണ്ഠന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി, തന്റെ മെമ്മറി കാര്‍ഡ് എടുത്തോ എന്ന് ചോദിച്ച് തര്‍ക്കത്തിലാവുകയായിരുന്നു. താന്‍ എടുത്തിട്ടില്ലെന്ന് മണികണ്ഠന്‍ മറുപടി നല്‍കിയതിലുളള വൈരാഗ്യത്താല്‍, വീടിന്റെ ചുമരില്‍ ചാരി വെച്ചിരുന്ന അടുക്കളയില്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. സുധീഷ് ഇരിങ്ങാലക്കുട

അയൽവാസിയെ വീടുകയറി ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസ്: പ്രതി ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിൽ Read More »

നിങ്ങളുടെ ചിത്രവും മാറ്റാം 80s സ്റ്റൈലിലേക്ക്; വൈറലായ ചാറ്റ് ജി.പി.ടി പ്രോംപ്റ്റുകൾ അറിയാം

സോഷ്യൽ മീഡിയ തുറന്നാൽ ഒറ്റയടിക്ക് ടൈം ട്രാവൽ ചെയ്ത് എൺപതുകളിലെത്തിയ പ്രതീതിയാണ്. ഫീഡുകളിൽ നിറയുന്നത് ഇപ്പോൾ 80s സ്റ്റൈൽ ചിത്രങ്ങൾ. നീട്ടി വളർത്തിയ മുടിയും കട്ടി ചെയിനും ഡെനിം ജാക്കറ്റുമണിഞ്ഞ യുവാക്കൾ… ടക്ക് ഇൻ ചെയ്ത ഷർട്ടും പാന്റും കൂളിങ് ഗ്ലാസുമണിഞ്ഞ മറ്റൊരു കൂട്ടർ… അങ്ങനെ സോഷ്യൽ മീഡിയയിൽ നിറയുകയാണ് എൺപതുകളിലെ ഫാഷൻ. ചാറ്റ് ജിപിടിയിലെ പുതിയ ട്രെൻഡാണ് ഈ 80s ഫോട്ടോ ജനറേഷൻ. സ്വന്തം ചിത്രം അപ്‌ലോഡ് ചെയ്ത് പ്രത്യേക പ്രോംപ്റ്റ് നൽകിയാൽ, മുഖത്തിന്റെ സ്വാഭാവികതയും

നിങ്ങളുടെ ചിത്രവും മാറ്റാം 80s സ്റ്റൈലിലേക്ക്; വൈറലായ ചാറ്റ് ജി.പി.ടി പ്രോംപ്റ്റുകൾ അറിയാം Read More »

എടമുട്ടത്ത് വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം

എടമുട്ടം പാലപ്പെട്ടിയിൽ ദേശീയപാത 66-ന് സമീപം പ്രവർത്തിക്കുന്ന ഏരിയൻ ടൂൾസ് & കോംപോണന്റ്സ് സ്ഥാപനത്തിലാണ് വൻ തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. സ്ഥാപനത്തിലെ ചെറുതും വലുതുമായ 40ഓളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. കെട്ടിടത്തിനും തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടമുണ്ടായി. കോടികളുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി 10 മണിയോടെ കമ്പനി പൂട്ടി ജീവനക്കാർ മടങ്ങിയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരാണ് ആദ്യം സ്ഥാപനത്തിൽ നിന്ന്

എടമുട്ടത്ത് വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം Read More »

തൃശ്ശൂര്‍ സബ് കളക്ടറും ആര്‍.ഡി.ഒ.യുമായി എഹ്‌തെദ മുഫസ്സിര്‍ ചുമതലയേറ്റു

തൃശ്ശൂര്‍ സബ് കളക്ടറും ആര്‍.ഡി.ഒ.യുമായി എഹ്‌തെദ മുഫസ്സിര്‍ ചുമതലയേറ്റു. കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ നിയമനം. 2024 ബാച്ച് കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയായ എഹ്‌തെദ മുഫസ്സിര്‍ തെലുങ്കാന സ്വദേശിയും ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയുമാണ്. ഓഫീസിലെത്തിയ സബ് കളക്ടറെ ഡെപ്യൂട്ടി കളക്ടര്‍ സി.ആര്‍. ജയന്തിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി. ചുമതലയേറ്റ ശേഷം സബ് കളക്ടര്‍

തൃശ്ശൂര്‍ സബ് കളക്ടറും ആര്‍.ഡി.ഒ.യുമായി എഹ്‌തെദ മുഫസ്സിര്‍ ചുമതലയേറ്റു Read More »

ഇരിങ്ങാലക്കുടയിൽ പാസ്സോടെ മണ്ണ് എടുത്തത് ചോദ്യം ചെയ്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; സ്റ്റേഷൻ റൗഡി റിമാൻഡിൽ

ഇരിങ്ങാലക്കുടയില്‍ പാസ്സുള്ള മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ സ്‌റ്റേഷന്‍ റൗഡി റിമാന്റില്‍. കോണത്തുകുന്ന് പുഞ്ചപ്പറമ്പില്‍ സാലിമിന്റെ പറമ്പില്‍ നിന്ന് പാസ്സോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിലാണ് സ്‌റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട കരൂപടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ 4നായിരുന്നു സംഭവം. കോണത്തുകുന്ന്

ഇരിങ്ങാലക്കുടയിൽ പാസ്സോടെ മണ്ണ് എടുത്തത് ചോദ്യം ചെയ്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; സ്റ്റേഷൻ റൗഡി റിമാൻഡിൽ Read More »

ടോൾബൂത്ത് ആര് തുറന്നുവിട്ടാലും കേസ്; സുരേഷ് ഗോപിയ്ക്ക് ഇളവുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ്

പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ബൂത്ത് വേറെ ആര് തുറന്നു വിട്ടാലും കേസാകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ സുരേഷ് ഗോപി തുറന്നാല്‍ കേസാകില്ല. ഗതാഗത കുരുക്കില്‍ ടോള്‍ പ്ലാസ തുറന്ന എല്ലാ ജനപ്രതിനിധികളും കേസില്‍ പ്രതികളായിട്ടുണ്ട്. ടോളില്‍ ശാശ്വത പരിഹാരത്തിന് സുരേഷ് ഗോപി ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ടോള്‍ നല്‍കാന്‍ ജനം തയാറാണ് പക്ഷേ, സര്‍വീസ് റോഡ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ വേണമെന്നും മന്ത്രി ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു. ഞായറാഴ്ച

ടോൾബൂത്ത് ആര് തുറന്നുവിട്ടാലും കേസ്; സുരേഷ് ഗോപിയ്ക്ക് ഇളവുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ് Read More »

സംസ്ഥാനത്ത് ചൂട് കനക്കുന്നു; താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. അന്തരീക്ഷ താപനിലയില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസിന്റെ വരെ വര്‍ധനവ് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ വരെ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂട് കൂടാന്‍ കാരണം. എന്നാല്‍ ഇപ്പോഴത്തേത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ

സംസ്ഥാനത്ത് ചൂട് കനക്കുന്നു; താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് Read More »

വെള്ളം, ഗ്യാസ്, വൈദ്യുതി, ഫാസ്റ്റാഗ്; ബില്ലുകൾക്ക് ഇനി വാട്സ്ആപ്പ് മതി

വാട്‍സാപ്പിലൂടെ ഇനി വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും നേരിട്ട് അടയ്ക്കാം. ഇന്ത്യയിൽ ‘ബിൽ പേയ്‌മെന്റ്സ്’ എന്ന പുതിയ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. മറ്റ് ആപ്പുകളിലേക്ക് മാറാറില്ലാതെ തന്നെ ഇനി വാട്‍സാപ്പിലൂടെ ബില്ലുകൾ കണ്ടെത്താനും പണമടയ്ക്കാനും സാധിക്കും. സേവനങ്ങൾ എങ്ങനെയെല്ലാം: വ്യാഴാഴ്ചയാണ് ഇന്ത്യയിൽ ഈ പുതിയ സേവനം അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്, ഭാരത് കണക്ട് എന്ന ബിൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പ തിരിച്ചടവ് തുടങ്ങി

വെള്ളം, ഗ്യാസ്, വൈദ്യുതി, ഫാസ്റ്റാഗ്; ബില്ലുകൾക്ക് ഇനി വാട്സ്ആപ്പ് മതി Read More »

കോടശ്ശേരിയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു; സ്‌കൂൾ അവധിയായത് വൻ ദുരന്തം ഒഴിവാക്കി!

കോടശ്ശേരി ചായ്പ്പന്‍കുഴിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചായ്പന്‍കുഴി സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ഒരു ഭാഗമാണ് പൂര്‍ണമായി തകര്‍ന്നത്. മൂന്ന് മാസത്തിലധികമായി സ്‌കൂള്‍ മതില്‍ പൊളിച്ച് പണിയാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസമാണ് ഏറ്റവും അറ്റത്തെ ഭാഗം പൊളിച്ചത്. മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായിട്ടാണ് മതില്‍ പൊളിച്ചു പണിയുന്നത്. തകര്‍ന്ന കെട്ടിടം ഓപ്പണ്‍ സ്‌റ്റേജ് കൂടിയാണ്. മുന്‍കാലങ്ങളില്‍ ഇവിടെ ക്ലാസും നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കൂടിയാണ്

കോടശ്ശേരിയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു; സ്‌കൂൾ അവധിയായത് വൻ ദുരന്തം ഒഴിവാക്കി! Read More »

ദേശീയപാതയില്‍ 3 വാഹനങ്ങളിലേക്ക് ചരക്ക്‌ലോറി ഇടിച്ചുകയറി

ദേശീയപാതയിലെ മരത്താക്കര കുഞ്ഞനംപാറ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന 3 വാഹനങ്ങളുടെ പുറകിലേക്ക് ചരക്ക്‌ലോറി ഇടിച്ചുകയറി അപകടം. ചരക്കുലോറിയുടെ ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്കുള്ള സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറി, അതിനു പിറകിലായി ഉണ്ടായിരുന്ന കാറും ചരക്ക് ലോറിയും ആണ് അപകടത്തില്‍പ്പെട്ടത്. സിഗ്നല്‍ കാത്തുകിടക്കുകയായിരുന്ന ഈ വാഹനങ്ങളുടെ പിറകില്‍ മറ്റൊരു ചരക്ക് ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ രണ്ട് ലോറികള്‍ക്കിടയില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നു.

ദേശീയപാതയില്‍ 3 വാഹനങ്ങളിലേക്ക് ചരക്ക്‌ലോറി ഇടിച്ചുകയറി Read More »

ഇന്ന് ശ്രീകൃഷ്ണജയന്തി; ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്രകളിൽ നാട് നിറയും

ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളിൽ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്മാരും കുഞ്ഞു രാധമാരും അണിനിരക്കും. സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം പകരുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ബാല്യകാല ഓർമകളാണ് ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഭക്തമനസ്സുകളിൽ നിറയുക. ദ്വാപരയുഗത്തിൽ ഭദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ, രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണജയന്തിയെന്ന പേരിലാണ് ആഘോഷിക്കുന്നതെങ്കിൽ, മറ്റ് പ്രദേശങ്ങളിൽ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി തുടങ്ങിയ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കേരളത്തിലെ ക്ഷേത്രങ്ങളിൽ വിശേഷാൽ

ഇന്ന് ശ്രീകൃഷ്ണജയന്തി; ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്രകളിൽ നാട് നിറയും Read More »

തിരിച്ചറിയൽ രേഖകളില്ലാത്ത അന്തേവാസികൾക്ക് തുണയായി ജില്ലാ ഭരണകൂടം; തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ആധാർ ക്യാമ്പ് സംഘടിപ്പിച്ചു

തൃശ്ശൂര്‍ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്ന അന്തേവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും യാതൊരുവിധ തിരിച്ചറിയല്‍ രേഖകളും ഇല്ലാത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് ഇത്തരമൊരു ഡ്രൈ വിന് തുടക്കമിട്ടത്. ഇതിനായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അക്ഷയ ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന്, അക്ഷയ സംരംഭകരുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ മാനസികാരോഗ്യ കേന്ദ്രം നേരിട്ട്

തിരിച്ചറിയൽ രേഖകളില്ലാത്ത അന്തേവാസികൾക്ക് തുണയായി ജില്ലാ ഭരണകൂടം; തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ആധാർ ക്യാമ്പ് സംഘടിപ്പിച്ചു Read More »

സ്കൂൾ പരിസരങ്ങളിൽ കർശന നിരീക്ഷണം വേണം; സംസ്ഥാന പൊലീസ് മേധാവിക്ക് സുരേഷ് ചെമ്മനാടന്റെ നിവേദനം

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിക്കച്ചവടം നടത്തുന്നതും കുട്ടികള്‍ ലഹരിവലയില്‍പ്പെടുന്നതും പൂര്‍ണമായും തടയുന്നതിനായി വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ നിവേദനം നല്‍കി. ലഹരിവേട്ടയ്ക്ക് ‘തൂഫാന്‍’ പദ്ധതിയുമായി പൊലീസിറങ്ങുമ്പോള്‍ ജില്ലയില്‍നിന്നു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. 2025 ഏപ്രില്‍ മുതല്‍ 2026 മേയ് വരെ കേസുകള്‍ 1008 ആയി ഉയര്‍ന്നു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ ഏകദേശം ഇരട്ടിയാണ്. 944 പേര്‍ അറസ്റ്റിലുമായി. പിടിയിലാവുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ എണ്ണവും കൂടുകയാണ്. മയക്കുമരുന്ന് വില്‍ക്കുന്ന കടകള്‍

സ്കൂൾ പരിസരങ്ങളിൽ കർശന നിരീക്ഷണം വേണം; സംസ്ഥാന പൊലീസ് മേധാവിക്ക് സുരേഷ് ചെമ്മനാടന്റെ നിവേദനം Read More »

അഷ്ടമി രോഹിണിക്ക് ഒരുങ്ങി ഗുരുവായൂർ; ദർശനത്തിലും പ്രസാദമൂട്ടിലും നിയന്ത്രണങ്ങൾ

ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം. അഷ്ടമി രോഹിണി ദിവസമായ വെള്ളിയാഴ്ച (സെപ്റ്റംബർ 4) വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. രാത്രി 8:30ന് സാംസ്കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണവും ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. അഷ്ടമിരോഹിണി നാളിൽ അഭൂതപൂർവമായ ഭക്തജനത്തിരക്ക് പ്രമാണിച്ച് വിഐപി, സ്പെഷ്യൽ ദർശനത്തിന് രാവിലെ ആറുമുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലര മണി

അഷ്ടമി രോഹിണിക്ക് ഒരുങ്ങി ഗുരുവായൂർ; ദർശനത്തിലും പ്രസാദമൂട്ടിലും നിയന്ത്രണങ്ങൾ Read More »

ആമ്പല്ലൂരിലെ സർവീസ് റോഡിൽ യാത്രദുരിതം; ഇനിയെങ്കിലും ടാർ ചെയ്യുമോ?

ദേശീയപാത ആമ്പല്ലൂരില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തകര്‍ന്നു തരിപ്പണമായി. റോഡില്‍ മെറ്റല്‍ നിരത്തിയതും പൊടി ശല്യവും യാത്രക്കാര്‍ക്ക് ദുരിതമായി. ദേശീയപാത ആമ്പല്ലൂരില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ കുഴികള്‍ നിറഞ്ഞതോടെ യാത്ര തീരാദുരിതമായത് സംബന്ധിച്ച്‌ എന്‍സിടിവി പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നതോടെ ദേശീയപാത കരാര്‍ കമ്പനി കുഴികളില്‍ ക്വാറി വേസ്റ്റ് നിരത്തിയതോടെ യാത്ര കൂടുതല്‍ ദുഷ്‌കരമായി. മെറ്റല്‍ നിറഞ്ഞ പാതയില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നതും വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കും പരിസരത്തെ വ്യാപാര

ആമ്പല്ലൂരിലെ സർവീസ് റോഡിൽ യാത്രദുരിതം; ഇനിയെങ്കിലും ടാർ ചെയ്യുമോ? Read More »

പി.എസ്‌.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

പി.എസ്‌.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 6 മാസത്തേക്കാണ് കാലാവധി നീട്ടുക. മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍. 2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട്, മൂന്ന് പുതിയ എന്‍ഡിപിഎസ് കോടതികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലായിരിക്കും കോടതികള്‍ ആരംഭിക്കുക.

പി.എസ്‌.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ Read More »

മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

3000ത്തിലധികം മാപ്പിളപ്പാട്ടുകള്‍ക്ക് ഈണമിട്ട പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അരീക്കോട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ട് ദിവസം മുന്‍പും അബൂബക്കര്‍ പുതിയ പാട്ടിന് ഈണമിട്ടിരുന്നു. മൂവായിരത്തിലധികം പാട്ടുകള്‍ക്ക് അദ്ദേഹം ഈണമിട്ടിട്ടുണ്ട്. ദേവരാജന്‍ മാസ്റ്ററുടെയും രവി ബോംബെയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കര്‍. നടന്‍ മാമുക്കോയ അബൂബക്കറുടെ സഹപാഠിയായിരുന്നു. ബാബുരാജിന്റെ ട്രൂപ്പിലൂടെയായിരുന്നു അബൂബക്കറുടെ സംഗീതലോകത്തെ അരങ്ങേറ്റം.

മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു Read More »

കല്ലൂരിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; സിസിടിവി ഡിവിആറും മോഷ്ടിച്ചു

കല്ലൂര്‍ കോട്ടായിയില്‍ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കല്ലൂര്‍ കോട്ടായി സ്വദേശി മഞ്ഞളി ജെയ്‌സന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പുറകുവശത്തെ രണ്ട് വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. മുകളിലത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. ഒരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ ആഭരണങ്ങള്‍ മോഷ്ടാക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടിലെ രണ്ട് നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത നിലയിലാണ്. നിരീക്ഷണ ക്യാമറയുടെ ഡിവിആറും മോഷ്ടാക്കള്‍ കവര്‍ന്നു. രണ്ടു നിലകളിലുമുള്ള അലമാരകള്‍ കുത്തി

കല്ലൂരിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; സിസിടിവി ഡിവിആറും മോഷ്ടിച്ചു Read More »

പറപ്പൂക്കരയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്കും കടയിലേക്കും ഇടിച്ചുകയറി; സ്കൂട്ടറും ബൈക്കും തകർന്നു

പറപ്പൂക്കര മുത്രത്തിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്കും കടയിലേക്കും ഇടിച്ചുകയറി. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും ബൈക്കും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. മുത്രത്തിക്കര സെന്ററില്‍ കാരിക്കോട് ഭാഗത്ത് ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. നന്തിക്കര ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു സമീപത്തെ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടറിലേയ്ക്കും ബൈക്കിലേയ്ക്കും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തെറിച്ചു തൊട്ടടുത്ത കടമുറിയിലേയ്ക്കും പതിച്ചു. അപകടത്തില്‍ ഇരു വാഹനങ്ങളും തകര്‍ന്നു. കുണ്ടുകാട്

പറപ്പൂക്കരയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്കും കടയിലേക്കും ഇടിച്ചുകയറി; സ്കൂട്ടറും ബൈക്കും തകർന്നു Read More »