nctv news pudukkad

latest news

PARAPPUKARA CHURCH

പറപ്പൂക്കര ഫൊറോന തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ ആഘോഷിച്ചു

ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് ഫാ. പോള്‍ പൂവത്തിങ്കല്‍ മുഖ്യകാര്‍മികനായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി തിരുന്നാള്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നടന്നു. വൈകീട്ട് തിരുശേഷിപ്പ് വണക്കം എന്നീ ചടങ്ങുകളും ഉണ്ടായിരുന്നു. വികാരി മോണ്‍. ജോസ് മാളിയേക്കല്‍, അസിസ്റ്റന്റ് വികാരി ഫാ.ജിബിന്‍ നായത്തോടന്‍, ജനറല്‍ കണ്‍വീനര്‍ ജോസ് പനംകുളത്തുകാരന്‍, ട്രസ്റ്റിമാരായ ജോണ്‍സന്‍ പുതുപ്പള്ളിപറമ്പില്‍, വിന്‍സെന്റ് പനംകുളത്തുകാരന്‍, സെക്രട്ടറി റെജിന്‍ പാലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുന്നാള്‍ എട്ടാമിടവും ഊട്ടുതിരുന്നാളും മെയ് 23ന് നടക്കും.

പറപ്പൂക്കര ഫൊറോന തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ ആഘോഷിച്ചു Read More »

KUDUMBASREE

നെന്മണിക്കര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സുബ്രഹ്മണ്യന്‍, പഞ്ചായത്തംഗങ്ങളായ ഭദ്ര മനു, സജിന്‍ മേലേടത്ത്, കെ.വി.ഷാജു, പഞ്ചായത്ത് സെക്രട്ടറി എം.സി.മാറ്റ് ലി, സുഗന്ധി ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

നെന്മണിക്കര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു Read More »

health care ordinence

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം

 ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ  മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഓർഡിനൻസിന് കാബിനറ്റ് അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കും. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതകൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്ക് വ്യവസ്ഥയുണ്ടാകും. 

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം Read More »

ബൈക്കപകടത്തില്‍ ആധാരമെഴുത്തുകാരന്‍ മരിച്ചു

ദേശീയപാത നെല്ലായിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നെല്ലായിയില്‍ ആധാരം എഴുത്ത് നടത്തുന്ന നന്തിക്കര സ്വദേശി തണ്ടാശ്ശേരി വീട്ടില്‍ 74 വയസുള്ള ഭാസ്‌കരനാണ് മരിച്ചത്. ഇന്ന് രാവിലെ നെല്ലായി യൂ ടേണിലായിരുന്നു അപകടം.

ബൈക്കപകടത്തില്‍ ആധാരമെഴുത്തുകാരന്‍ മരിച്ചു Read More »

WEATHER UPDATES

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടാതെ ഇടി മിന്നലിനും കാറ്റിനും സാധ്യതയുള്ളതായും കാലവാസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബല മാകൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ യെല്ലോ അലർട്ട് Read More »

weather updates

വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക. കര്‍ണാടക തീരം മുതല്‍ വിദര്‍ഭ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെസ്വാധീനഫലമായാണ് മഴ ശക്തമായത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. വ്യാഴാഴ്ചയോടെ മഴ കുറഞ്ഞേക്കും.

വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് Read More »

covid updates

രാജ്യത്ത് 3,325 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

പുതുതായി 17 മരണവും കൂട്ടിച്ചേർത്തു. കേരളത്തിൽ പുനരവലോകനം ചെയ്ത 7 കേസുകൾ ഉൾപ്പെടെയാണിത്.  ആകെ മരണസംഖ്യ 5,31,564 ആയി. രാജ്യത്ത് ആക്‌ടീവ് കേസുകൾ 47,246 എന്നതിൽ നിന്നും 44,175 ആയി കുറഞ്ഞു.

രാജ്യത്ത് 3,325 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു Read More »

mattathur matta

മറ്റത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ച് എടുത്ത് വിപണനം ചെയ്യുന്ന മറ്റത്തൂര്‍ മട്ട പദ്ധതിക്ക് തുടക്കമായി

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റ് പ്രോജക്ടട് എന്ന നിലയില്‍ മട്ട അരി വിപണനത്തിന് തയ്യാറാക്കിയത്. 3450 കിലോ നെല്ല് ഇതിനായി കര്‍ഷകരില്‍ നിന്ന് സംഭരിച്ചു. പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ചെടുത്താണ് വിപണനത്തിന് തയ്യാറാക്കിയത്. കിലോഗ്രാമിന് 55 രൂപ നിരക്കില്‍ കൃഷിഭവന്‍ മുഖേനയാണ്  മറ്റത്തൂര്‍ മട്ട  വിറ്റഴിക്കുന്നത്. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സപ്ലൈകോ വഴിയല്ലാതെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനും ലക്ഷ്യമിട്ടാണ് മറ്റത്തൂര്‍ മട്ട പദ്ധതി നടപ്പാക്കുന്നത്. മറ്റത്തൂര്‍ കൃഷിഭവന്‍ പരിസരത്ത്

മറ്റത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ച് എടുത്ത് വിപണനം ചെയ്യുന്ന മറ്റത്തൂര്‍ മട്ട പദ്ധതിക്ക് തുടക്കമായി Read More »

accident amballur

മണലിപ്പാലത്തില്‍ ടോറസ് ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി

ആമ്പല്ലൂര്‍ മണലിപ്പാലത്തില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം. ഇവിടെ സ്ഥാപിച്ചിരുന്ന ഹെമാസ്റ്റ് വിളക്കും അപകടത്തില്‍ തകര്‍ന്നു. തിങ്കളാഴ്ചയായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.

മണലിപ്പാലത്തില്‍ ടോറസ് ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി Read More »

thrissur pooram

36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി

തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ പൂരച്ചടങ്ങുകള്‍ അവസാനിച്ചു. ഇനി അടുത്ത വര്‍ഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്. 2024 ഏപ്രില്‍ 19നാണ് അടുത്ത വര്‍ഷത്തെ തൃശൂര്‍ പൂരം.തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭഗവതി എഴുന്നള്ളിയത്. എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭഗവതിയും എഴുന്നള്ളി. വടക്കുംനാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരന്‍ ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാല്‍ ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുടര്‍ന്നാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയായ ഇരു

36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി Read More »

kodaly glps

അധ്യാപകര്‍ കുട്ടികളുടെ വീടുകളിലേക്ക് – സമ്പൂര്‍ണ്ണ വിദ്യാര്‍ഥി പ്രവേശന ക്യാംപെയ്ന്‍ പദ്ധതിയുടെ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലതല ഉദ്ഘാടനം കോടാലി ജിഎല്‍പി സ്‌കൂളില്‍ നടത്തി

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കെഎസ്ടിഎ നടപ്പാക്കുന്ന പദ്ധതി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ വിദ്യാഭ്യാസ ഉപജില്ല പ്രസിഡന്റ് കെ.കെ. രാഗേഷ് അധ്യക്ഷനായി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. നിജില്‍, പഞ്ചായത്തംഗം എന്‍.പി. അഭിലാഷ്, കെഎസ്ടിഎ ഉപ ജില്ല സെക്രട്ടറി കെ.എം. വിവേക്, സംസ്ഥാന കമ്മറ്റി അംഗം ഡോ. പി.സി. സിജി, ജില്ല എക്സിക്യൂട്ടിവ് കമ്മറ്റി അംഗം

അധ്യാപകര്‍ കുട്ടികളുടെ വീടുകളിലേക്ക് – സമ്പൂര്‍ണ്ണ വിദ്യാര്‍ഥി പ്രവേശന ക്യാംപെയ്ന്‍ പദ്ധതിയുടെ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലതല ഉദ്ഘാടനം കോടാലി ജിഎല്‍പി സ്‌കൂളില്‍ നടത്തി Read More »

thrissur pooram

തൃശ്ശൂരിന് ഇനി ആഘോഷ ദിനങ്ങള്‍; ഞായറാഴ്ച പൂരം

തൃശ്ശൂര്‍ പൂരത്തിനു വിളംബരം അറിയിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. ഞായറാഴ്ചയാണ് പൂരം. ഇരു ദേശങ്ങളുടെയും സാംപിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച വൈകിട്ട് നടന്നു. ഞായറാഴ്ച രാവിലെ 7.30 മുതല്‍ ഘടകപൂരങ്ങള്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തും. 11ന് നടുവില്‍ മഠത്തിനു മുന്‍പില്‍ മഠത്തില്‍ വരവു പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍പില്‍ ചെമ്പട മേളവും അരങ്ങേറും. ഉച്ചയ്ക്ക് 2.10ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ഇലഞ്ഞിത്തറ മേളം. തുടര്‍ന്നു തെക്കേനടയില്‍ കുടമാറ്റം. തിങ്കള്‍ പുലര്‍ച്ചെ 3ന് വെടിക്കെട്ട് ശേഷം പകല്‍പ്പൂരം.

തൃശ്ശൂരിന് ഇനി ആഘോഷ ദിനങ്ങള്‍; ഞായറാഴ്ച പൂരം Read More »

nandikkara-high-school.

നന്തിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ യുപി വിഭാഗത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വ ശിക്ഷ കേരള ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. 46 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

നന്തിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ യുപി വിഭാഗത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

mla kk ramachandran

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആര്‍പിഎസ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

20 ലക്ഷം രൂപയാണ് എംഎല്‍എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും ഇതിനായി മാറ്റി വെച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ അറിയിച്ചു. എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍മാണ ചുമതല.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആര്‍പിഎസ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

yoga camp

 ഭാരതീയ ചികിത്സാ വകുപ്പ് പുതുക്കാട് ഗ്രാമ പഞ്ചായത്ത് ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒരു മാസക്കാലം നീണ്ടു നിന്ന കുട്ടികളുടെ അവധിക്കാല യോഗ പരിശീലനത്തിന്റെ സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ രതി ബാബു, ടീന തോബി, പ്രീതി ബാലകൃഷ്ണന്‍, ഹിമ ദാസന്‍, രശ്മി ശ്രീഷോബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ചു ജോണ്‍, പരിശീലകന്‍ ടി.യു. രജീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും യോഗ ഡാന്‍സ് അവതരിപ്പിച്ചു.

 ഭാരതീയ ചികിത്സാ വകുപ്പ് പുതുക്കാട് ഗ്രാമ പഞ്ചായത്ത് ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒരു മാസക്കാലം നീണ്ടു നിന്ന കുട്ടികളുടെ അവധിക്കാല യോഗ പരിശീലനത്തിന്റെ സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി Read More »

ration

റേഷന്‍ കടകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ച് ഇപോസ് സംവിധാനം വഴിയുള്ള റേഷന്‍ വിതരണം തുടങ്ങി. റേഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഈ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ നീട്ടി. ഉച്ചയ്ക്ക് 1 മണി വരെ ജില്ലയില്‍ റേഷന്‍ വിതരണം ചെയ്യും.

റേഷന്‍ കടകള്‍ പ്രവര്‍ത്തനം ആരംഭിച്ചു Read More »

THOTTUMUKAM PROJECT

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

പുതുക്കാട്, അളഗപ്പനഗര്‍, വരന്തരപ്പിള്ളി, നെന്മണിക്കര, തൃക്കൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ജലസേചന സൗകര്യമൊരുക്കുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. തോട്ടുമുഖം പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍ പ്രവര്‍ത്തികള്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നേരിട്ട് എത്തി വിലയിരുത്തി. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബഷീര്‍, കലാപ്രിയ സുരേഷ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എന്‍.എം. സജീവന്‍, പി.

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് Read More »

NEDUMBAL-ROAD.

പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാള്‍ തീരദേശ റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു

എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 80 മീറ്റര്‍ ദൈര്‍ഘ്യമാണ് റോഡിലുള്ളത്. നിര്‍ദിഷ്ട റോഡിന്റെ വരവോടെ 60ഓളം കുടുംബങ്ങള്‍ക്ക് നന്തിക്കര മാപ്രാണം റോഡിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. മഴക്കാലത്ത് വെള്ളം കയറി യാത്ര ദുര്‍ഘടമായിരുന്ന പ്രദേശവാസികളുടെ  ദുരിതങ്ങള്‍ക്കാണ് നെടുമ്പാള്‍ തീരദേശ റോഡിന്റെ വരവോടെ അറുതിയായത്. പാടത്തോട് ചേര്‍ന്ന് കിടക്കുന്ന റോഡ് മഴക്കാലം എത്തുമ്പോള്‍ വെള്ളം കയറാന്‍ സാധ്യതയില്ലാത്ത നിലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായിരുന്നു.

പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാള്‍ തീരദേശ റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു Read More »

KAITHAKULAM WATER PROJECT

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി നിര്‍മ്മിക്കുന്ന കൈതക്കുളം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നഗരസഞ്ചയ പദ്ധതി ആസൂത്രണ സമിതിയംഗം വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ കെ. രാജേശ്വരി, ഗ്രാമപഞ്ചായത്തംഗങ്ങളായ അശ്വതി പ്രവീണ്‍, ഭാഗ്യവതി ചന്ദ്രന്‍, വികെ. വിനീഷ്, പി.എസ്. പ്രീജു, സജ്‌ന ഷിബു, മുന്‍ അംഗങ്ങളായ കെ.വി. സുരേഷ്, പി.ആര്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ നഗരസഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുപത്തിഅഞ്ച് ലക്ഷം രൂപ അടങ്കലിലാണ് നിര്‍മാണം.  

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി നിര്‍മ്മിക്കുന്ന കൈതക്കുളം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നഗരസഞ്ചയ പദ്ധതി ആസൂത്രണ സമിതിയംഗം വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു Read More »