എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 80 മീറ്റര്‍ ദൈര്‍ഘ്യമാണ് റോഡിലുള്ളത്. നിര്‍ദിഷ്ട റോഡിന്റെ വരവോടെ 60ഓളം കുടുംബങ്ങള്‍ക്ക് നന്തിക്കര മാപ്രാണം റോഡിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. മഴക്കാലത്ത് വെള്ളം കയറി യാത്ര ദുര്‍ഘടമായിരുന്ന പ്രദേശവാസികളുടെ ദുരിതങ്ങള്‍ക്കാണ് നെടുമ്പാള്‍ തീരദേശ റോഡിന്റെ വരവോടെ അറുതിയായത്. പാടത്തോട് ചേര്‍ന്ന് കിടക്കുന്ന റോഡ് മഴക്കാലം എത്തുമ്പോള്‍ വെള്ളം കയറാന്‍ സാധ്യതയില്ലാത്ത നിലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം ബീന സുരേന്ദ്രന്‍, വിവിധ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാള്‍ തീരദേശ റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു
