പുതുക്കാട്, അളഗപ്പനഗര്‍, വരന്തരപ്പിള്ളി, നെന്മണിക്കര, തൃക്കൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ജലസേചന സൗകര്യമൊരുക്കുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. തോട്ടുമുഖം പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍ പ്രവര്‍ത്തികള്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നേരിട്ട് എത്തി വിലയിരുത്തി. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബഷീര്‍, കലാപ്രിയ സുരേഷ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എന്‍.എം. സജീവന്‍, പി. കെ. വിനോദ്, ബിനോയ് ഞെരിഞ്ഞംപിള്ളി, വി.എസ.് ജോഷി, സുരാജ്, സന്തോഷ് തണ്ടാശേരി ,സുകുമാരന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
