ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ കെ. രാജേശ്വരി, ഗ്രാമപഞ്ചായത്തംഗങ്ങളായ അശ്വതി പ്രവീണ്‍, ഭാഗ്യവതി ചന്ദ്രന്‍, വികെ. വിനീഷ്, പി.എസ്. പ്രീജു, സജ്‌ന ഷിബു, മുന്‍ അംഗങ്ങളായ കെ.വി. സുരേഷ്, പി.ആര്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ നഗരസഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുപത്തിഅഞ്ച് ലക്ഷം രൂപ അടങ്കലിലാണ് നിര്‍മാണം.
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി നിര്‍മ്മിക്കുന്ന കൈതക്കുളം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നഗരസഞ്ചയ പദ്ധതി ആസൂത്രണ സമിതിയംഗം വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു
