തൃശൂര്‍ നഗരസഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പത് ലക്ഷം രൂപ അടങ്കലിലാണ് നിര്‍മാണം. നഗരസഞ്ചയ പദ്ധതി ആസൂത്രണ സമിതിയംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജിജോ ജോണ്‍, ഭാഗ്യവതി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി വിത്സന്‍, ഗ്രാമപഞ്ചായത്തംഗം സനല്‍ മഞ്ഞളി, കെ. പ്രേമവല്ലി, അസി. എഞ്ചിനീയര്‍ രേണുക, എം.ഡി. ജോര്‍ജ്, ഉഷാ ഉണ്ണി, പ്രേമവല്ലി, സുനി വര്‍ഗീസ്, സ്വപ്‌ന ഷാജു, സി.എ. ഷാജു എന്നിവര്‍ പ്രസംഗിച്ചു. കുടിവെള്ള ടാങ്കിന് സൗജന്യമായി സ്ഥലം നല്‍കിയ ടോമി ചെമ്മന്‍ചേരി, ജോയി കല്ലാനിക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി ഒരു പറക്കുളം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി
