പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കെഎസ്ടിഎ നടപ്പാക്കുന്ന പദ്ധതി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ വിദ്യാഭ്യാസ ഉപജില്ല പ്രസിഡന്റ് കെ.കെ. രാഗേഷ് അധ്യക്ഷനായി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. നിജില്‍, പഞ്ചായത്തംഗം എന്‍.പി. അഭിലാഷ്, കെഎസ്ടിഎ ഉപ ജില്ല സെക്രട്ടറി കെ.എം. വിവേക്, സംസ്ഥാന കമ്മറ്റി അംഗം ഡോ. പി.സി. സിജി, ജില്ല എക്സിക്യൂട്ടിവ് കമ്മറ്റി അംഗം ടി.എസ്. സജീവന്‍, ജില്ല കമ്മറ്റി അംഗങ്ങളായ സി.ജി. മുരളീധരന്‍, പി.എന്‍. സുധീഷ്, ജിഎല്‍പിഎസ് പ്രധാനാധ്യാപിക ടി.എം. ശകുന്തള എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപകര്‍ കുട്ടികളുടെ വീടുകളിലേക്ക് – സമ്പൂര്‍ണ്ണ വിദ്യാര്‍ഥി പ്രവേശന ക്യാംപെയ്ന്‍ പദ്ധതിയുടെ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലതല ഉദ്ഘാടനം കോടാലി ജിഎല്‍പി സ്‌കൂളില്‍ നടത്തി
