തൃശ്ശൂര്‍ പൂരത്തിനു വിളംബരം അറിയിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. ഞായറാഴ്ചയാണ് പൂരം. ഇരു ദേശങ്ങളുടെയും സാംപിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച വൈകിട്ട് നടന്നു. ഞായറാഴ്ച രാവിലെ 7.30 മുതല്‍ ഘടകപൂരങ്ങള്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തും. 11ന് നടുവില്‍ മഠത്തിനു മുന്‍പില്‍ മഠത്തില്‍ വരവു പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍പില്‍ ചെമ്പട മേളവും അരങ്ങേറും. ഉച്ചയ്ക്ക് 2.10ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ഇലഞ്ഞിത്തറ മേളം. തുടര്‍ന്നു തെക്കേനടയില്‍ കുടമാറ്റം. തിങ്കള്‍ പുലര്‍ച്ചെ 3ന് വെടിക്കെട്ട് ശേഷം പകല്‍പ്പൂരം. വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണ തൃശൂര്‍ പൂരത്തിന് ഒരുക്കിയിരിക്കുന്നത്.
തൃശ്ശൂരിന് ഇനി ആഘോഷ ദിനങ്ങള്‍; ഞായറാഴ്ച പൂരം
