ചെണ്ട മേളത്തിനും അരമണിക്കിലുക്കത്തിനുമൊപ്പം ചുവടുവച്ച് നാനൂറിലേറെ പുലികള്‍ പൂരനഗരി കീഴടക്കി
ഒന്‍പതു ദേശങ്ങളും വീറും വാശിയോടെ അരമണി കിലുക്കി കുടവയര്‍ കുലുക്കി തകര്‍ത്താടുന്നത് കാണാന്‍ ജനമൊഴുകി തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ആണ് പുലിക്കളിക്ക് തുടക്കമായത്. അയ്യന്തോള്‍, കുട്ടന്‍കുളങ്ങര, സീതാറാം മില്‍ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാല്‍ പുലികളി സമാജം, വിയ്യൂര്‍ യുവജന സംഘം, ശങ്കരങ്കുളങ്ങര ദേശം, വെളിയന്നൂര്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെ 9 പുലിമടകളില്‍ എണ്ണം പറഞ്ഞ പുലികളാണ് പൂരനഗരിയ്ക്ക് പുലിക്കളി ആവേശം തീര്‍ത്തത്. എല്ലാവര്‍ഷത്തെയും പോലെ പല നിറത്തില്‍ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും ഒരുങ്ങിയത്. പ്രായഭേദമെന്യേ …