nctv news pudukkad

Kerala news

SSLC DATE ANNOUNCE

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ അടുത്ത വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3 മുതല്‍ 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു Read More »

NIPAH PRECAUTION

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു

ഇന്‍ഫെക്ഷന്‍ ഡിസീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.ആര്‍. രാജേഷിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. രോഗലക്ഷണം ഉള്ളവര്‍ വന്നാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുന്നത് മുതല്‍ പരിചരണം, സാമ്പിള്‍ ശേഖരണം, ചികിത്സ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സെക്യൂരിറ്റി ഓഫീസര്‍, മൈക്രോബയോളജി വിഭാഗം മേധാവി, സ്‌റ്റോര്‍ സൂപ്രണ്ട്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് ചുമതല നല്‍കി. ജനറല്‍ മെഡിസിന്‍, പള്‍മോണറി മെഡിസിന്‍, പീഡിയാട്രിക്‌സ്, അനസ്‌തേഷ്യോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, സെക്യൂരിറ്റി ഓഫീസര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനും

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു Read More »

PSC THATTIP

പിഎസ്‌സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച സംഘം പൊലീസ് ഇന്റലിജന്‍സില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 35 ലക്ഷം രൂപ

ആമ്പല്ലൂര്‍ സ്വദേശി രശ്മി, അടൂര്‍ സ്വദേശി ആര്‍. രാജലക്ഷ്മി എന്നിവരും കൂട്ടാളികളും ചേര്‍ന്നാണു തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജിഎസ്ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതല്‍ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്തെന്നും കമ്മീഷണര്‍ സി. നാഗരാജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

പിഎസ്‌സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച സംഘം പൊലീസ് ഇന്റലിജന്‍സില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 35 ലക്ഷം രൂപ Read More »

PP MUKUNDAN PASSED AWAY

പി.പി. മുകുന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16 വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

പി.പി. മുകുന്ദന്‍ അന്തരിച്ചു Read More »

CHANDY OOMMMEN

പുതുപ്പള്ളിയില്‍ പുതു ചരിത്രമായി ചാണ്ടി ഉമ്മന്‍: റെക്കോര്‍ഡ് ഭൂരിപക്ഷവുമായി പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചു

കേരളരാഷ്ട്രീയം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 36,454 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന്റെ മിന്നും ജയം. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. പോള്‍ ചെയ്ത വോട്ടുകളുടെ 61 ശതമാനവും ചാണ്ടി ഉമ്മനാണ് വാരിക്കൂട്ടിയത്. വെറും 6447 വോട്ടുകള്‍ മാത്രം ബിജെപിയ്ക്ക് നേടാനായത്. 36667 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ സിപിഎമ്മിലെ ജെയ്ക്ക് സി. തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മന്‍ 78649 വോട്ടും ജെയ്ക്ക് സി. തോമസ് 41982 വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍

പുതുപ്പള്ളിയില്‍ പുതു ചരിത്രമായി ചാണ്ടി ഉമ്മന്‍: റെക്കോര്‍ഡ് ഭൂരിപക്ഷവുമായി പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചു Read More »

ELECTION

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പീച്ചിയില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ കളക്ടര്‍മാരും ഡെപ്യൂട്ടി കളക്ടര്‍മാരും പങ്കെടുക്കും. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെയും വി വി പാറ്റ് മെഷീനുകളിലും പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ശില്‍പ്പശാല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശം പരിശോധിക്കാന്‍ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പതിവ് മുന്നൊരുക്കങ്ങളാണെന്ന് ചീഫ് ഇലക്ട്രല്‍ ഓഫിസറുടെ ഓഫീസ് പ്രതികരിച്ചു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More »

WEATHER UPDATES

ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ആയേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്.

ശക്തമായ മഴയ്ക്ക് സാധ്യത Read More »

ACCIDENT KANIMANGALAM

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം, 30 ലേറെ പേർക്ക് പരിക്ക്, യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. രാവിലെയായതിനാൽ അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം, 30 ലേറെ പേർക്ക് പരിക്ക്, യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ Read More »

chingam 1

ചിങ്ങം ഒന്ന്. പ്രതീക്ഷയുടെ പൊന്‍പുലരിയിലേക്ക് കണ്‍തുറക്കുകയാണ് ഓരോ മലയാളിയും

മലയാളികളുടെ പുതുവര്‍ഷദിനമാണ് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയും ഐശ്വര്യവും നിറയുന്ന ദിനങ്ങളാണ് മലയാളിക്ക്. സന്തോഷ പൂര്‍ണമായ പുതുവര്‍ഷത്തിലേക്കാണ് പൊന്നിന്‍ ചിങ്ങപ്പുലരിയെ മലയാളി വരവേല്‍ക്കുന്നത്. ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പഞ്ഞ കർക്കിടകം പെയ്തൊഴിഞ്ഞു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികൾ ഉണർത്തി ചിങ്ങം പിറന്നു. ഓണക്കാലത്തിന്റെ വരവറിയിച്ചാണ് ചിങ്ങ മാസത്തിൻ്റെ തുടക്കം. ഇനിയങ്ങോട്ടുള്ള ഉത്സവ നാളുകളിൽ പൊന്നോണപുലരിയെ വരവേൽക്കാനായി പ്രകൃതി പൂത്തുലയും. കൃഷി ചെയ്യാൻ ഉചിതമായ മാസമായിട്ടാണ് ചിങ്ങം അറിയപ്പെടുന്നത്. കർക്കടകത്തിലെ എല്ലാ ദാരിദ്ര്യവും ചിങ്ങം

ചിങ്ങം ഒന്ന്. പ്രതീക്ഷയുടെ പൊന്‍പുലരിയിലേക്ക് കണ്‍തുറക്കുകയാണ് ഓരോ മലയാളിയും Read More »

mahila congress

 മഹിള കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡന്റ് ടി. നിര്‍മല ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരന്‍ അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍, ഡിസിസി സെക്രട്ടറി സെബി കൊടിയന്‍, മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍ക്കുട്ടി, മൈനോരിറ്റി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ.ജെ ജോജു, മഹിള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് റെജി ജോര്‍ജ്, ജില്ല സെക്രട്ടറിമാരായ റീന ഫ്രാന്‍സീസ്, ജോളി ചുക്കിരി, രതി ബാബു എന്നിവര്‍ പ്രസംഗിച്ചു.

 മഹിള കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡന്റ് ടി. നിര്‍മല ഉദ്ഘാടനം ചെയ്തു Read More »

Director Siddique funeral today

സംവിധായകന്‍ സിദ്ദിഖിന് വിട; ഖബറടക്കം ഇന്ന് വൈകിട്ട്

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹംപള്ളിക്കരയിലെ വസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. ചൊവ്വാഴ്ച വൈകിട്ട് 9 മണിയോടെയാണ് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 63 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില

സംവിധായകന്‍ സിദ്ദിഖിന് വിട; ഖബറടക്കം ഇന്ന് വൈകിട്ട് Read More »

kerala flm awards

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് 6ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്നത്. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി. നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. മഹേഷ് നാരായണന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു Read More »

chandrayan 3

വാനിലുയര്‍ന്ന് ചന്ദ്രയാന്‍

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ  ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്. ശാസ്ത്രജ്ഞരും കേന്ദ്രമന്ത്രിയടക്കം ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൌത്യം പേകടം വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളുമായി ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. 

വാനിലുയര്‍ന്ന് ചന്ദ്രയാന്‍ Read More »

vegetable rates increased

പച്ചക്കറി മാര്‍ക്കറ്റില്‍ വിലക്കയറ്റത്തില്‍ മുന്‍നിരയില്‍ കുതിക്കുകയാണ് ചെറിയ ഉള്ളിയും ഇഞ്ചിയും തക്കാളിയും

 ഇഞ്ചി കിലോയ്ക്ക് 250രൂപയും ചെറിയ ഉള്ളി കിലോയ്ക്ക് 170 രൂപയുമാണ് പുതുക്കാട് മാര്‍ക്കറ്റിലെ വില.മഴക്കെടുതിയും തക്കാളിത്തോട്ടങ്ങളിലെ കീടബാധയുമാണ് ഇത്തരത്തില്‍ വിലര്‍ദ്ധനവിന് കാരണമായി പറയുന്നത്. തക്കാളി കിലോയ്ക്ക് 110രൂപ  ചെറിയ ഉള്ളി കിലോയ്ക്ക് 170 രൂപ, ഇഞ്ചി കിലോയ്ക്ക് 250 രൂപ 100 ഗ്രാം എടുക്കുമ്പോള്‍ 30രൂപ എന്നിങ്ങനെയാണ് പുതുക്കാട് മാര്‍ക്കറ്റിലെ വില. തക്കാളി നൂറു പിന്നിട്ടിട്ട് ഏകദേശം ഒരു മാസത്തോളമായി. വിലകുതിച്ചുയര്‍ന്നതോടെ വാങ്ങുന്ന അളവുകുറയ്ക്കുകയാണ് ജനം ചെയ്യുന്നത്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ഉള്ളി

പച്ചക്കറി മാര്‍ക്കറ്റില്‍ വിലക്കയറ്റത്തില്‍ മുന്‍നിരയില്‍ കുതിക്കുകയാണ് ചെറിയ ഉള്ളിയും ഇഞ്ചിയും തക്കാളിയും Read More »

കല്ലൂരില്‍ ഭാര്യയുടെ കഴുത്തുമുറിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കല്ലൂര്‍ സ്വദേശി 64 വയസുള്ള കൂന്തിലി ബാബു ആണ് ജീവനൊടുക്കിയത്. ഭാര്യ 58 വയസുള്ള ഗ്രേസി ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ച രണ്ടു മണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ഗ്രേസിയുടെ കഴുത്ത് വെട്ടുകത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു. രക്തത്തില്‍ മുങ്ങി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ഗ്രേസി, തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. നാട്ടുകാരാണ് ഗ്രേസിയെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ബാബു തൂങ്ങി മരിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

കല്ലൂരില്‍ ഭാര്യയുടെ കഴുത്തുമുറിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി Read More »

INATALLING CAMERA IN BUS

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂണ്‍ 30ന് മുന്‍പ് സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. സമയം നീട്ടി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുന്‍പ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പലതവണ

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു Read More »

PANCARD ADHAR LINKING

പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം വെള്ളിയാഴ്ച തീരും

ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി വെള്ളിയാഴ്ച അവസാനിക്കും. ആധാറുമായി പാന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് നിലവില്‍ 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. 2023 മാര്‍ച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധി. പിന്നീട് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.

പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം വെള്ളിയാഴ്ച തീരും Read More »

ത്യാഗത്തിന്റെ സ്മരണകളുമായി ബലിപെരുന്നാള്‍

ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം പകരുന്ന ബലിപെരുന്നാള്‍. ഒന്നും തന്റേതല്ലെന്ന ലാളിത്യത്തിന്റെ പാഠമാണ് പെരുന്നാള്‍ നല്‍കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിനായി സംസ്ഥാനത്തെ ഈദ് ഗാഹുകള്‍ ഒരുങ്ങി ക്കഴിഞ്ഞു. ജീവിത സായാഹ്നത്തില്‍ ലഭിച്ച സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവ കല്‍പന ശിരസാ വഹിച്ച ഇബ്രാഹിം നബി യുടെ ത്യാഗത്തിന്റെ സ്മരണയാണ് ബലിപെരുന്നാള്‍. ഇബ്രാഹിമിന്റെയും മകന്റെയും അടിയുറച്ചവിശ്വാസത്തില്‍ സംപ്രീതനായ ദൈവം മകനുപകരം ആടിനെ ബലിനല്‍കിയാല്‍ മതിയെന്ന് അരുള്‍ ചെയ്തു. ആത്മത്യാഗത്തിന്റെ ഈ പാഠം ജീവിതത്തിലേക്ക് പകര്‍ത്താനാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.

ത്യാഗത്തിന്റെ സ്മരണകളുമായി ബലിപെരുന്നാള്‍ Read More »

fever updates

സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു

വെള്ളിയാഴ്ചയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകള്‍ നൂറിലേറെയാണ്. പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ ആണ് നിര്‍ദേശം. വെള്ളിയാഴ്ച 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം സ്‌കൂളില്‍ അയക്കരുതെന്നും നിര്‍ബന്ധമായും ചികിത്സ തേടണമെന്നും രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ഇറങ്ങി. കുട്ടിയുടെ രോഗവിവരം സ്‌കൂളില്‍ നിന്ന്

സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു Read More »

perunnal announcement

വ്യാഴാഴ്ച കേരളത്തിൽ ബലി പെരുന്നാൾ

അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു

വ്യാഴാഴ്ച കേരളത്തിൽ ബലി പെരുന്നാൾ Read More »