സംസ്ഥാനത്തെ അടുത്ത വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3 മുതല്‍ 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ്എസ്എൽസി പരീക്ഷാ സമയക്രമം ഐ ടി മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ (9 ദിവസം) ഐ ടി പരീക്ഷ – 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം)എസ്എസ്എൽസി. മോഡൽ പരീക്ഷ – 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ (5 ദിവസം) എസ്എസ്എൽസി പരീക്ഷ – 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ എസ്എസ്എൽസി. മൂല്യനിർണ്ണയ ക്യാമ്പ് – 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ (10 ദിവസം)
എസ്എസ്എൽസി പരീക്ഷാ ടൈം ടേബിൾ (സമയം രാവിലെ 9.30 മുതൽ) 2024 മാർച്ച് 4 തിങ്കളാഴ്ച- ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1 6 ബുധനാഴ്ച – ഇംഗ്ലീഷ് 11 തിങ്കളാഴ്ച- ഗണിതം 13 ബുധനാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2 15 വെള്ളിയാഴ്ച- ഫിസിക്‌സ് 18 തിങ്കളാഴ്ച- ഹിന്ദി/ജനറൽ നോളജ് 20 ബുധനാഴ്ച- കെമിസ്ട്രി 22 വെള്ളിയാഴ്ച- ബയോളജി 25 തിങ്കളാഴ്ച – സോഷ്യൽ സയൻസ്