nctv news pudukkad

ചിയ്യാരത്ത് നടന്ന ബസ് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ക്ക് പരുക്കേറ്റു

CHIYYARAM ACCIDENT

ബസിന് പുറകില്‍ ബസ് ഇടിച്ചായിരുന്നു അപകടം. ചിയ്യാരം പോസ്റ്റ് ഓഫീസ് ജംങ്ഷന് സമീപം രാവിലെ എട്ടോടെ ആയിരുന്നു അപകടം. കോടാലി ഊരകം തൃശ്ശൂര്‍ റൂട്ടിലോടുന്ന ‘അയ്യപ്പജ്യോതി’ ബസിന് പുറകില്‍ തൃശ്ശൂര്‍ ചേര്‍പ്പ് തൃപ്രയാര്‍ റൂട്ടിലോടുന്ന െ്രെകസ്റ്റ് മോട്ടോഴ്‌സ് ബസ് ഇടിക്കുകയായിരുന്നു. മുന്‍പിലുണ്ടായിരുന്ന സ്‌കൂള്‍ ബസ് പെട്ടന്ന് ബ്രേക്ക് ചവിയതിനെ തുടര്‍ന്ന് തൊട്ടു പുറകിലുണ്ടായിരുന്ന അയ്യപ്പ ജ്യോതി ബസും ബ്രേക്ക് ചവിട്ടി. ഇതോടെ പുറകിലുണ്ടായിരുന്ന ‘െ്രെകസ്റ്റ് മോട്ടോഴ്‌സ്’ ബസ് അയ്യപ്പജ്യോതി ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ചില്ല് പൊട്ടി ദേഹത്ത് കയറിയാണ് പലര്‍ക്കും പരുക്കേറ്റത്. അപകടത്തില്‍ അയ്യപ്പജ്യോതി ബസിന്‍െര പുറക് വശവും.െ്രെകസ്റ്റ് മോട്ടോഴ്‌സിന്റെ മുന്‍ വശവും തകര്‍ന്നു..െ്രെകസ്സ് മോട്ടോഴ്‌സ് ബസിന്റെ മുന്‍ഭാഗത്തുണ്ടായിരുന്നവരാണ് പരിക്കേറ്റവരില്‍ ഏറെ പേരും. അതേസമയം ഈ റോഡിലൂടെ ബസുകള്‍ സ്ഥിരമായി അമിത വേഗതയിലാണ് ഓടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടം നടന്ന സമയത്ത് ഇരു ബസുകളും റോഡിന്റെ വലതുവശത്തായിരുന്നു എന്നും നാട്ടുകാര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *