ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റര്‍ എഞ്ചീനിയര്‍ രോഹിത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ഫാദര്‍ ഡേവീസ് പട്ടത്ത്, ഗ്രാമപഞ്ചായത്ത് വികസന ചെയര്‍മാന്‍ സജിന്‍ മേലേടത്ത്, ഗ്രാമപഞ്ചായത്ത് അംഗം സണ്ണി ചെറിയാലത്ത്, കോണ്‍ട്രക്ടര്‍ റിഡ്‌സന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 17.8 ലക്ഷം രൂപ അനുവദിച്ചതിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 15 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.