പുതുക്കാട് എല്‍ ഡി എഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച മണ്ഡലത്തില്‍ ബൈക്ക് റാലി നടത്തി
500 ഓളം ഇരു ചക്ര വാഹനങ്ങള്‍ പങ്കെടുത്ത റാലി രാവിലെ തലോറില്‍ നിന്ന് ആരംഭിച്ചു. ആമ്പല്ലൂര്‍ പുതുക്കാട്, കല്ലൂര്‍, മാവിന്‍ചുവട്, വരന്തരപ്പിള്ളി, മൂപ്ലിയം, കോടാലി, മറ്റത്തൂര്‍ എന്നീ കേന്ദ്രങ്ങള്‍ വഴി പറപ്പൂക്കര പഞ്ചായത്തിലെ കോന്തിപുലത്ത് സമാപിച്ചു. കെ കെ രാമചന്ദ്രന്‍ എം എല്‍ എ, പി കെ ശിവരാമന്‍, ടി എ രാമകൃഷ്ണന്‍, വി എസ് പ്രിന്‍സ്, കെ ജെ ഡിക്സന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിനൊപ്പം ഉണ്ടായിരുന്നു./