nctv news pudukkad

nctv news logo
nctv news logo

Kerala news

കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്തനാശനഷ്ടം

മണ്ണംപേട്ട തെക്കേക്കരയില്‍ ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. തൃക്കൂര്‍ പഞ്ചായത്തിലെ കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. ചൊവ്വാഴ്ച രാത്രിയില്‍ ആഞ്ഞുവീശിയ കാറ്റില്‍ 3 കൃഷിയിടങ്ങളിലായി അറുന്നൂറോളം വാഴകളാണ് ഒടിഞ്ഞ് വീണത്. മാന്തോട്ടത്തില്‍ ജെസ്റ്റിന്റെ മുന്നൂറിലധികം വാഴകളും കൊളമാത്ത് പ്രകാശന്റെ നൂറ്റമ്പതോളവും മുടിക്കുളത്തില്‍ ഭവദാസിന്റെ 150 ഓളം വാഴകളുമാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി നട്ടുവളര്‍ത്തിയ വാഴകളാണ് പൂര്‍ണമായും നശിച്ചത്. ഇന്‍ഷുറന്‍സുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ തങ്ങളുടെ ഏറെനാളത്തെ …

കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്തനാശനഷ്ടം Read More »

ആവേശം സിനിമ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍

നാല് കൊലപാതക കേസുകളില്‍ അടക്കം പ്രതിയാണ് ഗുണ്ടാത്തലവന്‍ അനൂപ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡല്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകള്‍ അടക്കം 60 ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഗുണ്ടകളുടെ സംഗമമായി മാറിയ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ എടാ മോനെ എന്ന ഹിറ്റ് ഡയലോഗ് ഓടെ റീല്‍സായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പാര്‍ട്ടിയിലേക്ക് മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നത് അടക്കം റീല്‍സില്‍ ഉണ്ട്. കൊട്ടേക്കാട് പാടശേഖരത്താണ് പാര്‍ട്ടി നടത്തിയത്. അറുപതിലേറെ പേര്‍ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് ഇവിടെ എത്തി …

ആവേശം സിനിമ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍ Read More »

പാലപ്പിള്ളി കാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു

 പാലപ്പിള്ളി കാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഈ മേഖലയില്‍ പുലിയിറങ്ങുന്നത്. തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്കു സമീപമായിരുന്നു പുലിയിറങ്ങിയത്. ജനവാസമേഖലയില്‍ നിരന്തരം പുലിയുടെ സാന്നിധ്യമുണ്ടാകുന്നത് തോട്ടം തൊഴിലാളികളെയും പ്രദേശവാസികളെയും ആശങ്കയിലാക്കുന്നുണ്ട്.

മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ക്ഷേത്രം പ്രസിഡന്റ് കളരിക്കല്‍ ദിവാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാമന്‍ ദീപോജ്ജ്വലനം നിര്‍വ്വഹിച്ചു. സെക്രട്ടറി രഘു കുണ്ടനാട്ട്, ട്രഷറര്‍ സുധ സേതുമാധവന്‍, കമ്മറ്റി അംഗങ്ങളായ ഷാജു പൂണൂലിപ്പറമ്പില്‍, സുജിത്ത് ആനന്ദപുരത്തുക്കാരന്‍, പി സി ബിനോയ്, ഗോപാലകൃഷ്ണന്‍ മൂത്തേടത്ത്, നിത്യ അരുണ്‍, ബിനി, രാമു എന്നിവര്‍ സന്നിഹിതരായിരുന്നു. മേയ് 19ന് സപ്താഹം അവസാനിക്കും. 23, 24 തിയ്യതികളില്‍ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന് മുന്നോടിയായാണ് ഭാഗവത സപ്താഹം സംഘടിപ്പിച്ചിരിക്കുന്നത്.

മരത്താക്കര സിഗ്നലില്‍ കാത്തു കിടക്കുന്നതിനിടയില്‍ വാഹനത്തിനു നേരെയും ഡ്രൈവര്‍ക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തില്‍ 2 പ്രതികളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു

മരത്താക്കര സിഗ്നലില്‍ കാത്തു കിടക്കുന്നതിനിടയില്‍ വാഹനത്തിനു നേരെയും ഡ്രൈവര്‍ക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തില്‍ 2 പ്രതികളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു. നെന്മാറ കല്‍നാട് സ്വദേശികളായ കല്‍നാട് വീട്ടില്‍ 22 വയസ്സുള്ള കാര്‍ത്തിക്, 52 വയസ്സുള്ള ശെന്തില്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഡ്രൈവറായ ഫോര്‍ട്ട് കൊച്ചി അവരാവതി സ്വദേശി 44 വയസ്സുള്ള ശ്യാമിനെയാണ് ഇരുവരും ആക്രമിച്ച് ഗുരുതര പരുക്കേല്‍പ്പിച്ചത്. വാഹനത്തിന്റെ ഇരു വശത്തെയും ഗ്ലാസ് ഇരുമ്പ് വടികൊണ്ട് അടിച്ചു തകര്‍ക്കുകയും ഡ്രൈവര്‍ക്കുനേരം വധശ്രമവും നടന്നു. ശ്യാമിനെ വാഹനത്തില്‍ …

മരത്താക്കര സിഗ്നലില്‍ കാത്തു കിടക്കുന്നതിനിടയില്‍ വാഹനത്തിനു നേരെയും ഡ്രൈവര്‍ക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തില്‍ 2 പ്രതികളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു Read More »

കഴിഞ്ഞ ദിവസം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി 19 വയസ്സുള്ള ആദിത്യന്‍, പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി 23 വയസ്സുള്ള അതുല്‍കൃഷ്ണ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് പെരിഞ്ഞനം സ്വദേശിയായ അശ്വിന് മര്‍ദ്ദനമേറ്റത്. കുറച്ചു ദിവസം മുമ്പ് അശ്വിന്റെ ഹെല്‍മറ്റ് സംഘത്തിലുള്ള ഒരാള്‍ വാങ്ങിയിരുന്നു. തിരികെ കിട്ടാതായതോടെ മൊബൈല്‍ …

കഴിഞ്ഞ ദിവസം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു Read More »

ജനനീതി സംരക്ഷണവേദിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ് മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു

ജനനീതി സംരക്ഷണവേദിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ് മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രികളിലെ അനാസ്ഥ മൂലം രോഗികള്‍ക്ക് അപകടകരമായ സ്ഥിതിയും മരണവും നേരിടുമ്പോള്‍ ആവശ്യമായ നിയമസഹായങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ജനനീതി സംരക്ഷണവേദി രൂപവല്‍ക്കരിച്ചത്. സാമൂഹികപ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍പേഴ്സന്‍ എസ്.സുചിത്ര അധ്യക്ഷത വഹിച്ചു. ഡി.സുരേന്ദ്രനാഥ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഞ്ജിത, അജിത്, വി.എ.അജയ്, ശ്രീധരന്‍ കളരിക്കല്‍, കെ.സി.കാര്‍ത്തികേയന്‍, കെ.എം. നസറുദ്ദീന്‍, മുനീറ, പുഷ്പ വേണുഗോപാല്‍, സെക്രട്ടറി അന്നരാജു, മേരി അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ അത്താണിയില്‍ നെല്‍വയല്‍ രൂപമാറ്റം വരുത്തുന്നതായി പരാതി

തൃക്കൂര്‍ അത്താണിയില്‍ നെല്‍വയല്‍ രൂപമാറ്റം വരുത്തുന്നതായി പരാതി. മീന്‍ വളര്‍ത്തലിന്റെ പേരില്‍ കുളങ്ങള്‍ കുഴിച്ച് കളിമണ്ണ് മാറ്റിയിട്ടതായും പിന്നീട് ഇവ കടത്താന്‍ ശ്രമം നടക്കാന്‍ സാധ്യതയുള്ളതായും ഒരു വിഭാഗം ആരോപിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളിമണ്ണ് ഖനത്തിനെതിരെ നടത്തിയ പ്രതിഷേധ സമരം പഞ്ചായത്തംഗം മായ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിന്‍ തോമസ് അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റിഅംഗം നോബര്‍ട്ട് ഇ.പോള്‍, യുവചേതന സംസ്‌കാരിക കലാ സമിതി ഭാരവാഹികള്‍ ഗില്‍ബര്‍ട്ട് സി.പോള്‍ എന്നിവര്‍ …

തൃക്കൂര്‍ അത്താണിയില്‍ നെല്‍വയല്‍ രൂപമാറ്റം വരുത്തുന്നതായി പരാതി Read More »

കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പതിനൊന്നാമത് ദശാവതാരം ചന്ദനം ചാര്‍ത്തു മഹോത്സവവും പ്രഭാഷണ പരമ്പരയും ക്ഷേത്രം തന്ത്രി അഴകത്തു മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ചുള്ളി മംഗലത്ത് മന വാസുദേവന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിച്ചു

കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പതിനൊന്നാമത് ദശാവതാരം ചന്ദനം ചാര്‍ത്തു മഹോത്സവവും പ്രഭാഷണ പരമ്പരയും ക്ഷേത്രം തന്ത്രി അഴകത്തു മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ചുള്ളിമംഗലത്ത് മന വാസുദേവന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിച്ചു. മെയ് 9 ന് അങ്കമാലി തോട്ടാ മറ്റം നാരായണന്‍ നമ്പൂതിരി ഭഗവത് വിഗ്രഹത്തില്‍ മത്സ്യവതാരം ചന്ദനം ചാര്‍ത്തിയതോടെ ചന്ദനം ചാര്‍ത്തു മഹോത്സവത്തിന് തുടക്കമായി. മെയ് 9 ന് വൈകീട്ട് ദീപാരാധനക്കുശേഷം ശ്രീപാര്‍ത്ഥസാരഥി ഭജന മണ്ഡപത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അഖില …

കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പതിനൊന്നാമത് ദശാവതാരം ചന്ദനം ചാര്‍ത്തു മഹോത്സവവും പ്രഭാഷണ പരമ്പരയും ക്ഷേത്രം തന്ത്രി അഴകത്തു മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ചുള്ളി മംഗലത്ത് മന വാസുദേവന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിച്ചു Read More »

മൂന്ന് വര്‍ഷത്തോളമായി വേനല്‍ മഴയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മുപ്ലി വണ്ടിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പയ്യാക്കര മാടശ്ശേരി ചേരാനല്ലൂക്കാരന്‍ റോസിലിയും സഹോദരനും

മൂന്ന് വര്‍ഷത്തോളമായി വേനല്‍ മഴയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മുപ്ലി വണ്ടിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പയ്യാക്കര മാടശ്ശേരി ചേരാനല്ലൂക്കാരന്‍ റോസിലിയും സഹോദരനും. നവംബര്‍ തൊട്ട് മെയ് വരെയുള്ള മാസങ്ങളിലാണ് മുപ്ലി വണ്ടിന്റെ  ശല്യം രൂക്ഷമാകുന്നത്. ഓട് മേഞ്ഞ പുര ആയത് കൊണ്ട് തന്നെ ചുറ്റുപ്പാടുള്ള മറ്റ് വീടുകളെ അപേക്ഷിച്ച് റോസിലിയുടെ വീട്ടിലാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. ഈ സമയങ്ങളില്‍ ഭക്ഷണം പാകം ചെയ്യാനോ ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയിലാണ്. ഇതിനെതിരെ മരുന്ന് തെളിച്ചെങ്കിലും മരുന്നിന്റെ തീവ്രത കുറയുന്നതോടെ …

മൂന്ന് വര്‍ഷത്തോളമായി വേനല്‍ മഴയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മുപ്ലി വണ്ടിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പയ്യാക്കര മാടശ്ശേരി ചേരാനല്ലൂക്കാരന്‍ റോസിലിയും സഹോദരനും Read More »

മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു

 മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു.മൂന്നുപീടിക ബീച്ച് റോഡില്‍ ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു മര്‍ദ്ദനം. ആറിലധികം പേരുകള്‍ പെട്ട സംഘമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ മൂന്നുപീടിക സ്വദേശികളായ  അശ്വിന്‍, ജിതിന്‍  എന്നിവര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവര്‍ ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.ഹെല്‍മെറ്റ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. മര്‍ദ്ദനം കണ്ട നാട്ടുകാര്‍ ആണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. നാട്ടുകാര്‍ ഇടപെട്ടാണ് യുവാക്കളെ  രക്ഷപ്പെടുത്തിയത്. …

മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു Read More »

ചിത്രകാരിയും വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപികയുമായ പ്രിയ ഷിബുവിന്റെ നേതൃത്വത്തില്‍ ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന പേരിലുള്ള ത്രിദിന ക്യാമ്പിന് മാങ്കുറ്റിപ്പാടത്ത് തുടക്കമായി

വരയ്ക്കാനിഷ്ടപ്പെടുന്നവരെ പ്രായഭേദമില്ലാതെ വരകളുടേയും വര്‍ണങ്ങളുടേയും ലോകത്ത് ഒരുമിച്ചുകൂട്ടുകയാണ് മാങ്കുറ്റിപ്പാടത്ത് ആരംഭിച്ച ചിത്രകലാക്യാമ്പ്. ചിത്രകാരിയും വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപികയുമായ പ്രിയ ഷിബുവിന്റെ നേതൃത്വത്തിലാണ് ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന പേരിലുള്ള ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചത്. എട്ടുവയസിനും എഴുപതു വയസിനും ഇടില്‍ പ്രായമുള്ള മുപ്പതോളം പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ചിത്രകല പരിശീലിപ്പിക്കലല്ല  മനസിലുള്ള ചിത്രങ്ങളെ ഇഷ്ടമുള്ള രൂപവും നിറവും നല്‍കി കാന്‍വാസിലേക്ക് പകര്‍ത്താന്‍ വേദിയൊരുക്കലാണ് ക്യാമ്പിന്റെ ലക്ഷ്യം. ഒപ്പം കുട്ടികളുടെ മധ്യവേനലവധിക്കാലം സര്‍ഗാത്മകമാക്കാനും ക്യാമ്പ് …

ചിത്രകാരിയും വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപികയുമായ പ്രിയ ഷിബുവിന്റെ നേതൃത്വത്തില്‍ ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന പേരിലുള്ള ത്രിദിന ക്യാമ്പിന് മാങ്കുറ്റിപ്പാടത്ത് തുടക്കമായി Read More »

മുപ്ലിയം പാറക്കുളത്ത് അതിഥി തൊഴിലാളിയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 മുപ്ലിയം പാറക്കുളത്ത് യുവാവിനെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി 24 വയസുള്ള ധീരജ് സിംഗ് ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പാറക്കുളത്ത് കെട്ടിട നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളിയാണ് ഇയാള്‍. തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലെ കിണറിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വന്നതോടെ കൂടെ താമസിക്കുന്നവരാണ് ആദ്യം മൃതദേഹം കണ്ടത്. ആള്‍മറയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച രാത്രി ഇയാളെ കണ്ടതായി പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേരാണ് ഈ വീട്ടില്‍ …

മുപ്ലിയം പാറക്കുളത്ത് അതിഥി തൊഴിലാളിയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More »

sslc

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചപ്പോൾ മറ്റത്തൂർ പഞ്ചായത്തിൽ രണ്ടും, കൊടകരയിൽ മൂന്നും പറപ്പൂക്കരയിൽ ഒന്നും അളഗപ്പനഗർ പഞ്ചായത്തിൽ ഒന്നും വരന്തരപ്പിള്ളി പഞ്ചായത്തിൽ നാലും സ്‌കൂളുകളിൽ 100 % ശതമാനം വിജയം

298 പേരെ പരീക്ഷക്കിരുത്തി 55 എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയിച്ച വരന്തരപ്പിള്ളി സി ജെ എം മസ്‌കൂളാണ് മുന്നിൽ. 279 പേർ പരീക്ഷ എഴുതി 60 എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയിച്ച മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂൾ തോട്ടു പുറകിൽ ഉണ്ട്. 171 പേർ പരീക്ഷക്കിരുന്ന് 24 ഫുൾ എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയം കണ്ട വരന്തരപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്. 165 പേർ …

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചപ്പോൾ മറ്റത്തൂർ പഞ്ചായത്തിൽ രണ്ടും, കൊടകരയിൽ മൂന്നും പറപ്പൂക്കരയിൽ ഒന്നും അളഗപ്പനഗർ പഞ്ചായത്തിൽ ഒന്നും വരന്തരപ്പിള്ളി പഞ്ചായത്തിൽ നാലും സ്‌കൂളുകളിൽ 100 % ശതമാനം വിജയം Read More »

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കൊതുകുജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. പനിയടക്കം രോഗ ലക്ഷണം ഉള്ളവര്‍ വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ് നൈല്‍ പനിക്കും ഉള്ളതെങ്കിലും അപകട സാധ്യത താരതമ്യേന കുറവാണ്. അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യം …

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് Read More »

കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു

കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി 54 വയസുള്ള ശിവകുമാര്‍, മക്കളായ 23 വയസുള്ള ശരത്, 15 വയസുള്ള സൗരവ് എന്നിവരാണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉഷ, ബന്ധു ശിവദാസ്, െ്രെഡവര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു ശിവദാസും മക്കളും. ആംബുലന്‍സ് തെറ്റായ ദിശയില്‍ കയറിയതാണ് …

കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു Read More »

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ആപ്പിളിനെ പിന്തള്ളി സാംസങിന്റെ മുന്നേറ്റം

ഈ വര്‍ഷം ആദ്യ പാദത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 20% വില്‍പന വിഹിതം നേടിക്കൊണ്ടാണ് സാംസങ് മുന്നിലെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ വില്‍പനയില്‍ 13% കുറവു വന്നതും സാംസങിന്റെ മുന്നേറ്റത്തിന് കാരണമായി. സ്മാര്‍ട്ട്‌ഫോണ്‍ എണ്ണത്തില്‍ കുറവു വന്നെങ്കിലും ശരാശരി വില്‍പന വിലയുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വളര്‍ച്ച നേടാന്‍ ആപ്പിളിനായെന്നും കൗണ്ടര്‍പോയിന്‌റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഗാലക്‌സി എസ്24 സീരീസിന്റേയും ഗാലക്‌സി എ സീരീസിന്റെയും മികച്ച പ്രകടനമാണ് ഒന്നാം …

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ആപ്പിളിനെ പിന്തള്ളി സാംസങിന്റെ മുന്നേറ്റം Read More »

ഐസിഎസ്ഇ 10, ഐഎസ്‍സി 12 പരീക്ഷാ ഫലം പ്രഖ്യാപിച്ചു: പത്താം ക്ലാസിൽ 99.47% വിജയം

ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. https://cisce.org, അല്ലെങ്കിൽ https://results.cisce.org വെബ്സൈറ്റുകളിൽ യുണീക് ഐഡിയും ഇൻഡക്സ് നമ്പറും നൽകി ഫലം അറിയാം. ഡിജിലോക്കർ പോർട്ടൽ വഴിയും ഫലമറിയാം. ഉപരിപഠന യോഗ്യത ലഭിക്കാത്തവർക്കായുള്ള കംപാർട്മെന്റ് പരീക്ഷ ഇക്കൊല്ലം മുതൽ ഇല്ല. പകരം, രണ്ടു വിഷയങ്ങളിൽ ജൂലൈയിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം. സംശയപരിഹാരത്തിനും മറ്റു സഹായങ്ങൾക്കും ഇമെയിൽ: helpdesk@cisce.org ഫോൺ: 1800-203-2414.

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ സംയുക്ത ഊട്ടുനാളും ദര്‍ശനതിരുനാളും ആഘോഷിച്ചു

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ റപ്പായേല്‍ മാലാഖയുടേയും വിശുദ്ധ ഗീവര്‍ഗീസിന്റെയും സംയുക്ത ഊട്ടുനാളും ദര്‍ശനതിരുനാളും ആഘോഷിച്ചു. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ബിജു പാണെങ്ങാടന്‍ മുഖ്യകാര്‍മികനായി. ഫാദര്‍ സ്റ്റീഫന്‍ അറക്കല്‍ സന്ദേശം നല്‍കി. ഊട്ടുസദ്യയും ഒരുക്കിയിരുന്നു. വൈകിട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് നേതൃത്വം നല്‍കി. ദര്‍ശന തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച പ്രസുദേന്തി വാഴ്ചയും സ്ഥാനക്കാരുടെ വാഴ്ചയും കൂടു തുറക്കല്‍ ചടങ്ങും നടന്നു.

കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി

പരാതികള്‍ ഫലം കണ്ടില്ല. തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. ഇതേയിടത്ത് കഴിഞ്ഞയാഴ്ചയും അറവുമാലിന്യം തള്ളിയിരുന്നു. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മാലിന്യം സംസ്‌കരിക്കുകയും ചെയ്തു. ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അതേയിടത്ത് സാമൂഹ്യവിരുദ്ധര്‍ വീണ്ടും അറവുമാലിന്യം തള്ളിയിരിക്കുന്നത്.  പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തി. ഇരുട്ടിന്റെ മറവിലാണ് സാമൂഹ്യവിരുദ്ധര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും പരിസരവാസികള്‍ പറയുന്നു. പരാതി ഉയര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് …

കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി Read More »